(1117) ഹോജയുടെ വെണ്ണ!

 ഹോജ മുല്ലയ്ക്ക് ഓരോ കാലത്തും പലതരം ആഹാരങ്ങളോട് കൊതി തോന്നിയിരുന്നു. എന്തെന്നാൽ, വലിയ വിരുന്നുകളിൽ പങ്കെടുത്ത് തിരികെ വരുമ്പോൾ പിന്നീട് അത്തരം ഭക്ഷണക്കൊതി കുറച്ചു കാലത്തേക്ക് പതിവാണ്.

ഒരിക്കൽ, സൽക്കാരങ്ങളിൽ പങ്കെടുത്ത് തിരികെ വരുമ്പോൾ മനസ്സു നിറയെ വെണ്ണയായിരുന്നു. വെണ്ണയിൽ സ്വാദിഷ്ടമാക്കിയവ ചില ഭക്ഷണങ്ങൾ കഴിച്ചിട്ടായിരുന്നു ഹോജയുടെ വരവ്.

വീട്ടിൽ കയറിയ ഉടൻ ഭാര്യ ആമിനയോടു ചോദിച്ചു - "എടീ, അടുക്കളയിൽ വെണ്ണയുണ്ടോ? അതിൻ്റെ സ്വാദ് ഉഗ്രനാണ്. അതു ചേർന്ന പലഹാരങ്ങൾ നീ ഉണ്ടാക്കിയാൽ അത് വളരെ കേമമാകും. കണ്ണിൻ്റെ കാഴ്ച കൂട്ടും. സൗന്ദര്യം കൂടും"

ഭാര്യ ഉൽസാഹമില്ലാത്ത മറുപടി പറഞ്ഞു -"ഇവിടെ വെണ്ണ മേടിച്ചിട്ട് ഒരുപാടു നാളായി. നിങ്ങള് ചന്തയിൽ പോയി വാങ്ങി വരിക"

നിമിഷ നേരത്തിൽ അയാൾ പറഞ്ഞു- "വെണ്ണ കൂട്ടി ആഹാരം കഴിച്ചാൽ പൊണ്ണത്തടി വയ്ക്കും. മാത്രമല്ല ചിലപ്പോൾ വയറു കേടാകും"

ഇത് കേട്ട ആമിന അമ്പരന്നു - "നിങ്ങൾ ആദ്യം വെണ്ണ നല്ലതാണെന്ന് പുകഴ്ത്തി. ഇപ്പോൾ അത് ചീത്തയെന്നു പറയുന്നു. എന്താണ് ഇങ്ങനെ പറയുന്നത്?"

ഹോജ ചിരിച്ചു കൊണ്ട് പറഞ്ഞു -"നമ്മുടെ അടുക്കളയിൽ വെണ്ണ ഉണ്ടെങ്കിൽ അത് നല്ലതാണ്. ഇല്ലെങ്കിൽ അത് ചീത്തയാണ്!"

Written by Binoy Thomas, Malayalam eBooks-1117 - Hoja stories - 56, PDF-https://drive.google.com/file/d/1kI7mL80Hj4VuyGWtOqSitHgsOMls0b5t/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories