(1124) ഹോജയുടെ ഫലിതങ്ങൾ!

 ഹോജ മുല്ലയുടെ ചിരിയും ചിന്തയും കലർന്ന അനേകം ഫലിതങ്ങൾ ലോകമെങ്ങും പ്രചാരത്തിലുണ്ട്. ചിലത് വായിക്കുക.

1. ഒരിക്കൽ ചന്തയിലെത്തിയ ഹോജയുടെ കയ്യിൽ ഒരു വലിയ പൂവൻ കോഴിയെ വിൽക്കാൻ ഉണ്ടായിരുന്നു. അതുകണ്ട്, ഒരാൾ ചോദിച്ചു - "ഹോജ, ഈ കോഴിക്ക് എന്തു പ്രായമുണ്ട്?"

ഹോജ പറഞ്ഞു: "എനിക്കറിയില്ല. താൻ കോഴിയോടു ചോദിച്ചാൽ അത് പറയും"

2. ഹോജയുടെ ദാരിദ്ര്യം പലതരത്തിലും അയാളെ ബുദ്ധിമുട്ടിച്ചിരുന്നു. അതിനാൽ, യാതൊരു മുൻപരിചയവും ഇല്ലാത്ത ആളുകളിൽ നിന്നു പോലും അയാൾ പണം കടം മേടിച്ചിരുന്നു.

ഒരു ദിവസം രാവിലെ ഒരാളുടെ മുന്നിലെത്തി ഹോജ ചോദിച്ചു - "താങ്കൾക്ക് എന്നെ മനസ്സിലായോ?"

അയാൾ: "ഇല്ല"

ഹോജ തുടർന്നു - "അതു നന്നായി. കുറച്ചു നാൾ മുൻപ് ഞാൻ താങ്കളോട് പണം കടം മേടിച്ചിരുന്നു"

3. ഒരിക്കൽ, ഹോജ കുതിരപ്പുറത്ത് യാത്ര ചെയ്യവേ ഒരുവൻ ചോദിച്ചു - "നീ കുതിരപ്പുറത്ത് എവിടെ പോകുന്നു?"

ഹോജ തിരിച്ചു ചോദിച്ചു - " നീ ഒരു കുതിരയെ കണ്ടാൽ എവിടെ പോകും?"

4. ഒരു പണ്ഡിതൻ ഹോജയെ പരിഹസിക്കാൻ ചോദിച്ചു - "ഹോജ, തനിക്ക് പണമാണോ ബുദ്ധിയാണോ വലുത്?"

ഹോജ: "എനിക്ക് ബുദ്ധിയുള്ളതിനാൽ വലുത് പണവും; മറിച്ച് താങ്കൾക്ക് പണമുള്ളതിനാൽ വലുത് ബുദ്ധിയും"

5. ഹോജ മരത്തിൽ ഇരുന്ന് പഴം തിന്നുകയായിരുന്നു. ഒരാൾ ചോദിച്ചു - "താങ്കൾ എന്തു ചെയ്യുകയാണ്?"

ഹോജ: "ഞാൻ മരത്തിൽ നിന്നും വീഴാൻ ശ്രമിക്കുകയാണ് !"

Written by Binoy Thomas, Malayalam eBooks-1124 - Hoja stories - 62, PDF-https://drive.google.com/file/d/1guNNSYECS3jPzf9EB_zHSvBs4WqYZCjt/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍