(1126) ഹോജയുടെ പ്രാർഥന!
ഒരിക്കൽ, ഹോജ മുല്ലയുടെ നാട്ടിലെ മതപുരോഹിതന് രോഗം കലശലായി കിടപ്പിലാണ്. അദ്ദേഹം പലതരം ചികിൽസകൾ ചെയ്തെങ്കിലും യാതൊന്നും ഫലം കണ്ടില്ല.
ഒരു ദിവസം ഭൃത്യൻ പറഞ്ഞു -"അങ്ങയുടെ രോഗം മാറ്റാൻ ഒരു സാധ്യത തെളിയുന്നുണ്ട്. ദിവ്യനായ ഹോജയ്ക്ക് പലതരം കഴിവുകൾ ഉണ്ടെന്ന് എല്ലാവരും പറയുന്നു. അയാളെ വിളിക്കട്ടെ?"
അദ്ദേഹം സമ്മതിച്ചു. അതിൻപ്രകാരം ഹോജ അവിടെയെത്തി. ഹോജ മതപുരോഹിനെ നോക്കി പറഞ്ഞു -"എൻ്റെ ദൈവമേ, എന്നെ രക്ഷിക്കണേ എന്ന് ആദ്യം ആയിരം തവണ പ്രാർഥിക്കുക. എന്നിട്ട് എൻ്റെ ചെകുത്താനേ, എന്നെ രക്ഷിക്കണേ എന്നു പിന്നീട് ആയിരം തവണ പ്രാർഥിക്കുക"
അതുകേട്ട് പുരോഹിതൻ ദേഷ്യം കൊണ്ട് വിറച്ചു - "എന്ത്? ഞാൻ രോഗം മാറ്റാൻ പിശാചിനെ വിളിക്കണമെന്നോ?"
ഹോജ ശാന്തനായി പറഞ്ഞു -"താങ്കളുടെ രോഗം മാറ്റാൻ ദൈവമാണോ പിശാചാണോ വരികയെന്ന് എനിക്കറിയില്ലല്ലോ?"
Written by Binoy Thomas, Malayalam eBooks-1126- Hoja Stories - 64, PDF-https://drive.google.com/file/d/11dKDNLcHyjKL7xeb4htP_RWDmHjC7eRB/view?usp=drivesdk
Comments