(1125) ഹോജയുടെ നർമ്മബോധം!
ഹോജയുടെ ജീവിതത്തിലെ ചില നർമ്മബോധം പ്രകടിപ്പിച്ച സന്ദർഭങ്ങൾ വായിക്കാം -
1. ഹോജ തൻ്റെ കഴുതയുമായി ചന്തയിലേക്ക് പോയപ്പോൾ കയറ്റം നല്ല വേഗത്തിൽ കഴുത കയറി. പക്ഷേ, ഇറക്കം ഇറങ്ങിയപ്പോൾ പതിയെ നിന്നു. അന്നേരം, ഹോജ പറഞ്ഞു -"നിനക്ക് യാതൊരു ബുദ്ധിയുമില്ല"
ഉടൻ, കഴുത സംശയ ഭാവത്തിൽ നെറ്റി ചുളിച്ച് ആരാണ് കഴുതയെന്ന ഭാവത്തിൽ ഹോജയെ നോക്കി!
2. ഹോജ തൻ്റെ പഴയ വീട് വിൽക്കാൻ ശ്രമിച്ചു. ഒരാൾ വന്നപ്പോൾ വീട് ഉൾപ്പടെ നൂറ് ദിനാറിന് തരാമെന്ന് ഹോജ പറഞ്ഞു. അപ്പോൾ അയാൾ ചോദിച്ചു - "വീടിന് താങ്കൾ എത്ര ദിനാർ വിലയിട്ടു?"
ഹോജ: "അത് എനിക്കറിയില്ല. പക്ഷേ, വീട്ടുവരാന്തയിൽ കെട്ടിയിരിക്കുന്ന പട്ടിയുടെ വില നൂറ് ദിനാറാണ്"
3. ഒരിക്കൽ, ഹോജ തൻ്റെ കഴുതപ്പുറത്ത് കയറി യാത്ര ചെയ്യവേ, ഒരു വഴിപോക്കൻ ചോദിച്ചു - "നിങ്ങളുടെ കഴുതയുടെ വില എത്രയാണ്?"
ഉടൻ, ഹോജ പറഞ്ഞു -"നിങ്ങൾക്ക് ആവശ്യമെങ്കിൽ രണ്ടിനെയും (കഴുതയും ഹോജയും) ഒരുമിച്ച് വാങ്ങിക്കോളൂ. ഒന്നിൻ്റെ വില തന്നാൽ മതി"
4. ഒരു ദിവസം ഹോജ വഴിയിലൂടെ നടക്കുമ്പോൾ ഒരു പിച്ചക്കാരൻ നാണയങ്ങൾ യാചിച്ചു. അന്നേരം, ഹോജ പറഞ്ഞു -"എൻ്റെ കയ്യിൽ നാണയം ഒന്നുമില്ല. പകരം, എൻ്റെ കൈവശമുള്ള തമാശകൾ പറഞ്ഞു തരാം"
5. ഹോജയുടെ വീട്ടിലേക്ക് ഒരു അതിഥി കടന്നു വന്നു. അയാൾ ചോദിച്ചു - "ഇവിടെ വെള്ളമുണ്ടോ?"
ഹോജ പറഞ്ഞു -"ഇവിടെ വെള്ളമില്ല. പകരം ഇവിടെ വച്ചിരിക്കുന്ന ചായ തരാം"
6. ഒരു തെരുവുനായ ഹോജയുടെ വീട്ടു വരാന്തയിലേക്ക് കയറാൻ തുടങ്ങിയപ്പോൾ അയാൾ പറഞ്ഞു -"നിങ്ങൾ എൻ്റെ വീട്ടിലേക്ക് മേലിൽ വന്നു പോകരുത്"
നായ അത്ഭുതത്തോടെ ഹോജയെ നോക്കി.
7. ഒരു വിരുന്നിന് ഹോജ പോയപ്പോൾ അവിടെ വലിയ പാത്രത്തിൽ കോഴിക്കറി വച്ചിട്ടുണ്ടായിരുന്നു. വീട്ടുടമ ഹോജയോടു ചോദിച്ചു - "നിങ്ങൾ കോഴി എടുത്തിരുന്നോ?"
ഹോജ പറഞ്ഞു -"എടുത്ത് വായിലിട്ടു. ഇപ്പോൾ എൻ്റെ വയറ്റിലുണ്ട് "
Written by Binoy Thomas, Malayalam eBooks-1125 - Hoja Mulla story series - 63, PDF-https://drive.google.com/file/d/1fpQGCvP5JdPDEIGs5r2SY3ICRY_sgT8J/view?usp=drivesdk
Comments