(1129) മന്ത്രിയും കഴുതയും!
ഒരിക്കൽ, കുറെ ആളുകൾ കൂടി നിന്ന സ്ഥലത്തു വച്ച് ഹോജ ഒരു പരസ്യ പ്രസ്താവന നടത്തി - "ധനമന്ത്രിയേക്കാൾ ബുദ്ധി എൻ്റെ കഴുതയ്ക്കുണ്ട്!" ആളുകൾ കേട്ടയുടൻ, ഈ കാര്യം മന്ത്രിയുടെ ചെവിയിലെത്തിച്ചു. മന്ത്രി അത് രാജാവിനെ അറിയിച്ച് ഹോജയ്ക്ക് തക്കതായ ശിക്ഷ കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രാജാവ് ഹോജയെ വിളിപ്പിച്ചു കോപത്തോടെ കാര്യം തിരക്കി. അന്നേരം, ഹോജ പറഞ്ഞു -"ഞാൻ പറഞ്ഞത് ശരിയാണ് പ്രഭോ. അതിന് തെളിവുണ്ട് " ഉടൻ, രാജാവ് പറഞ്ഞു -"വ്യക്തമായ കാരണമില്ലാതെയാണ് താങ്കൾ ഇത്തരം ഏഷണി പറഞ്ഞതെങ്കിൽ തക്കതായ ശിക്ഷ സ്വീകരിക്കാൻ തയ്യാറായിക്കൊള്ളുക" ഹോജ തുടർന്നു - "ഞാൻ എൻ്റെ കഴുതയുമായി സ്ഥിരമായി ചന്തയിൽ പോകുന്ന വഴിയിൽ ഒരു തടിപ്പാലമുണ്ട്. ആ പാലത്തിൻ്റെ വിടവിൽ കഴുതയുടെ മുൻകാലുകൾ കുടുങ്ങി അത് വീണു. കുറെ വർഷങ്ങൾക്കു മുൻപായിരുന്നു അത്. പക്ഷേ, അതിനു ശേഷം ഒരിക്കൽ പോലും കഴുത ആ പാലത്തിൽ വീണില്ല. അതായത്, കഴുത പാലത്തിലൂടെ വളരെ ശ്രദ്ധിച്ചാണു നടക്കുന്നത്. എന്നാൽ, മന്ത്രിയുടെ കാര്യം അങ്ങനെയല്ല. ജനങ്ങൾ മന്ത്രിയെ അഴിമതിക്കാരനെന്ന് പല തവണ വിളിച്ചിട്ടും അയാൾ അത് അറിഞ്ഞ മട്ടു കാണിക്കാതെ പിന്നെയും അത...