(1215) അവിശ്വാസികൾ!
പണ്ട്, സിൽബാരിപുരം ദേശത്ത് ചങ്ങാതികളായ മൂന്ന് കൂട്ടുകാർ ഉണ്ടായിരുന്നു. ഒരിക്കൽ, കാട്ടിൽ നിന്നും തേനെടുക്കാനായി അവർ മൂന്നു പേരും കൂടി അങ്ങോട്ടു നടന്നു. കുറെ ദൂരം നടന്നപ്പോൾ കുറച്ച് ഉയരത്തിലായി മരക്കൊമ്പിൻ്റെ പോടിൽ ചെറുതേനീച്ചയുടെ വലിയ കൂട് കണ്ടു. അവർ പറഞ്ഞു -"തേൻ കുറച്ചു മാത്രമേ ഉള്ളൂവെങ്കിലും ചെറുതേൻ രുചി അപാരമാണ് " പക്ഷേ, ഒരു കുഴപ്പം- ആ മരത്തിൽ നിറയെ കാട്ടുവള്ളികൾ ചുറ്റിയിരിക്കുകയാണ്. അതാകട്ടെ, ദേഹം മുഴുവൻ ശക്തമായ ചൊറിച്ചിൽ ഉണ്ടാക്കുന്ന കാട്ടുചൊറികിണ്ണത്തിൻ്റെ വള്ളികൾ ആയിരുന്നു. അന്നേരം, ഒരാൾ പറഞ്ഞു -"ചൊറികിണ്ണം കാരണം നമുക്ക് മരത്തിൽ കയറി തേനെടുക്കാൻ പറ്റില്ല. പക്ഷേ, ഒരാളുടെ തോളിൽ ഒരാൾ കയറി പിന്നെ മറ്റൊരാൾ... അങ്ങനെ തേനടകൾ എത്തിപ്പിടിക്കാൻ പറ്റും" ആ രീതി അവർക്ക് എല്ലാവർക്കും സ്വീകാര്യമായി. അങ്ങനെ ഓരോ ആളും തോളിൽ കയറാൻ തുടങ്ങി. വീഴാതെ പരമാവധി കൈകളിൽ നീട്ടിപ്പിടിച്ച് മൂന്നാമൻ തേനടകൾ എടുക്കാൻ തുടങ്ങി. എന്നാൽ, തേനീച്ചക്കൂട്ടിൽ നിറയെ മുട്ടകൾ ഉള്ളതിനാൽ വളരെ പതിയെ ഓരോ അടയും അടർത്തിയെങ്കിലും തേനറകൾ പൊട്ടി തേൻ ഒലിച്ച് മുകളിൽ നിന്നും ഏറ്റവും താഴെ നിൽക്കുന്നവൻ്റെ തോളിൽ വീണു...