Posts

(1277) മരങ്ങൾക്ക് വേര് വന്ന കഥ!

  പ്രാചീന കാലത്ത്, സിൽബാരിപുരം രാജ്യമാകെ കൊടും കാടുകളും വന്യമൃഗങ്ങളും നിറഞ്ഞ പ്രദേശമായിരുന്നു. എങ്കിലും മനുഷ്യർ അവിടെ ഉണ്ടായിരുന്നില്ല. അക്കാലത്ത്, വൃക്ഷങ്ങൾക്ക് വേര് ഉറപ്പിച്ച് നിൽക്കാനും മറ്റൊരിടത്തേക്കു നീങ്ങാനും കഴിവുണ്ടായിരുന്നു. മാത്രമല്ല, ശബ്‌ദത്തോടെ സംസാരിക്കാനും കഴിവുണ്ട്. മരങ്ങൾ വേനൽക്കാലവും മഴക്കാലവും പ്രകൃതി ദുരന്തങ്ങളും നോക്കി അനുയോജ്യമായ സ്ഥലത്തേക്ക് സഞ്ചരിക്കാറുണ്ട്. ഒരിക്കൽ, വൻമരങ്ങൾ തിങ്ങി നിറഞ്ഞ സ്ഥലത്ത് വനദേവത പ്രത്യക്ഷപ്പെട്ടു! വനദേവത പറഞ്ഞു: "ബുദ്ധിയിലും ആകൃതിയിലും മനോഹരമായ എൻ്റെ പുതിയ സൃഷ്ടിയായ മനുഷ്യൻ ഇങ്ങോട്ട് വരാൻ പോകുന്നു. അതിനാൽ, അവനെ ഏറെ സ്നേഹത്തോടെ നിങ്ങൾ സ്വീകരിക്കണം" മരങ്ങൾ ഒന്നടങ്കം പറഞ്ഞു: "തീർച്ചയായും ഹൃദ്യമായ ഒരു സ്വീകരണം ഞങ്ങൾ കൊടുക്കുന്നതായിരിക്കും" അവർ കുറെ ദിവസങ്ങൾ കാത്തിരുന്നുവെങ്കിലും ആരും വന്നില്ല. പക്ഷേ, ഒരു മാസം കഴിഞ്ഞപ്പോൾ ഒരു മനുഷ്യൻ അവിടെയെത്തി. അതുകണ്ട് ഒരു തേക്കുമരം മറ്റുള്ളവരോടു പറഞ്ഞു: "ദേ, നിങ്ങൾ എല്ലാവരും നോക്കൂ! കുരങ്ങൻ്റെ കൂട്ടത്തിൽ പെട്ട ഏതോ ഒരു ചെറിയ ജീവി ആ കല്ലിൽ കയറി ഇരിപ്പുണ്ട് " ഉടൻ വലിയ മൃഗങ്ങളെ...

(1276) വ്യാപാരിയുടെ മറുഭാഷ!

  പണ്ട്, സിൽബാരിപുരം ദേശത്ത് ഒരു കള്ള വ്യാപാരിയുണ്ടായിരുന്നു. പുരുഷോത്തമൻ എന്നായിരുന്നു അയാളുടെ പേര്. ആരെ ചതിച്ചായാലും പണം നേടണം എന്നായിരുന്നു അയാളുടെ നയം. ഒരു ദിവസം, അയൽവാസിയായ കുമാരൻ ഈ വ്യാപാരിയുടെ അടുക്കലെത്തി പറഞ്ഞു: "ഞാൻ ഒരു മാസത്തെ യാത്രയ്ക്ക് കോസലപുരത്തേക്ക് പോകുകയാണ്. വീട് പൂട്ടിയിട്ടാണ് ഞാൻ പോകുന്നത്. അതിനാൽ, കയ്യിലുള്ള 200 സ്വർണ്ണ നാണയം അടങ്ങുന്ന കിഴി താങ്കളെ ഏൽപ്പിച്ചിട്ട് പോകാമെന്ന് വിചാരിച്ചു. തിരികെ വരുമ്പോൾ ഞാൻ കിഴി സൂക്ഷിച്ചതിനുള്ള പ്രതിഫലം തന്നുകൊള്ളാം" പുരുഷോത്തമൻ അതുവാങ്ങി വീടിൻ്റെ നിലവറയിൽ വച്ചു. എന്നിട്ട്, പിറുപിറുത്തു: "തിരികെ വരുമ്പോൾ എങ്ങനെയാണ് കുമാരനെ പറ്റിക്കുന്നത്?" ഒടുവിൽ, കൊട്ടാരത്തിലെ ന്യായാധിപൻ്റെ വക്കീലിനെ പുരുഷോത്തമൻ രഹസ്യമായി കണ്ട് ഉപായം തേടി. അന്നേരം, വക്കീൽ പറഞ്ഞു: "എനിക്ക് 100 നാണയം തരാമെങ്കിൽ ഞാൻ ഒരു സൂത്രം പറഞ്ഞു തരാം. കോടതിയിൽ വച്ച് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ "ബബ്ബബ്ബ... " എന്നു പറഞ്ഞ് ബധിരനും മൂകനുമായി അഭിനയിക്കണം. അന്നേരം, കുമാരൻ പറഞ്ഞ കാര്യങ്ങൾ യാതൊന്നും കേട്ടില്ലെന്ന് പറയാമല്ലോ" കോടതിയിൽ ന്യായാധി...

(1275) ഭസ്മാസുരൻ!

  വളരെ പ്രശസ്‌തമായ ഒരു പ്രയോഗമാണ് "ഭസ്‌മാസുരന് വരം കൊടുത്ത പോലെയായി " കാര്യങ്ങൾ എന്ന് പറയുന്നത്. ആ പുരാണകഥയുടെ ഉറവിടം ഒന്നു നോക്കാം. പരമശിവൻ്റെ ഭസ്മത്തിൽ നിന്നും ജനിച്ച അസുരനാണ് ഭസ്മാസുരൻ. എന്നാൽ, ഘോരമായ തപസ്സ് ചെയ്ത് ശിവനെ പ്രീതിപ്പെടുത്തി തനിക്കു മുന്നിൽ ശിവൻ പ്രത്യക്ഷനായി. ശിവൻ ചോദിച്ചു: "നിനക്ക് എന്തു വരമാണ് വേണ്ടത്?" ഉടൻ, ഭസ്മാസുരൻ പറഞ്ഞു: "ഞാൻ ആരുടെ തലയിൽ കൈ വച്ചാലും ഭസ്മമായി തീരണം" പരമശിവൻ ആ വരം കൊടുത്തു. അന്നേരം, ഭസ്മാസുരൻ പറഞ്ഞു: "ഈ വരത്തിൻ്റെ ശക്തി മനസ്സിലാക്കാൻ അങ്ങ് എന്നെ അനുവദിച്ചാലും" അപ്പോഴാണ് താൻ കൊടുത്ത വരത്തിൻ്റെ മാരകശക്തി ശിവനു മനസ്സിലായത്! ഉടൻ, ശിവൻ ജീവനും കൊണ്ടു പാഞ്ഞു! അസുരൻ പിറകെയും! ഉടൻ, ഇതറിഞ്ഞ് മഹാവിഷ്‌ണു ഒരു സുന്ദരിയായ പെൺകുട്ടി യായ മോഹിനിയുടെ രൂപമായി അസുരൻ്റെ മുന്നിലെത്തി. അതിശയകരമായ ആ സൗന്ദര്യം കണ്ട ഭസ്മാസുരൻ അമ്പരപ്പോടെ സ്വന്തം തലയിൽ കൈവച്ചു! പെട്ടെന്ന്, വരം ഫലിച്ചു! ഭസ്മാസുരൻ ഭസ്മമായി മാറി! written by Binoy Thomas, Malayalam eBooks: 1275: Purana Kathakal: 14, PDF: https://drive.google.com/file/d/1iC_bB3LLf8l-Y5gW4WS...

(1274) പണ്ഡിതന്മാരുടെ മുഖസ്തുതി!

  അക്ബർ ചക്രവർത്തി പലപ്പോഴും പ്രശസ്‌തി ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു. ആ കാര്യം ബീർബലിന് നന്നായി അറിയാമായിരുന്നു. ഒരു ദിവസം, കൊട്ടാര സദസ്സിൽ പണ്ഡിതന്മാരും കൊട്ടാരത്തിലെ പ്രമുഖരുമെല്ലാം എത്തിച്ചേർന്നിരുന്നു. അക്ബർ എന്തെങ്കിലും ചോദ്യങ്ങൾ സദസ്സിൽ ചോദിക്കുന്നതു പതിവാണ്. നല്ല ഉത്തരമെങ്കിൽ ഒരു സ്വർണ്ണ നാണയം വീതം ലഭിക്കുകയും ചെയ്യും. അതിനാൽ, എല്ലാവരും വളരെ ജാഗ്രതയോടെയാവും ഇരിക്കുക. അന്ന് പതിവുപോലെ രാജാവ് ഒരു ചോദ്യം സദസ്യരോടായി ചോദിച്ചു: "ഈ സദസ്സിൽ എല്ലാവർക്കും താടിരോമങ്ങളുണ്ട്. ഇവിടെ ഇപ്പോൾ തീ നമ്മൾ എല്ലാവരുടെയും താടിയിൽ പടർന്നു പിടിച്ചു എന്നു കരുതുക? നിങ്ങൾ ഓരോ ആളും ആരുടെ രോമത്തിലെ തീയാകും ആദ്യം അണയ്ക്കുന്നത്?" ഉടൻ, എല്ലാവരും വർദ്ധിച്ച ആവേശത്തോടെ വിളിച്ചു കൂവി: "ഞങ്ങൾ ഓടിവന്ന് അങ്ങയുടെ താടിയിലെ തീ കെടുത്തും!" രാജാവ് എല്ലാവരെയും ശ്രദ്ധിച്ചപ്പോൾ ബീർബൽ മാത്രം മിണ്ടാതെ ഇരിക്കുന്നതു കണ്ടു. അന്നേരം, അദ്ദേഹം ചോദിച്ചു: "ബീർബൽ എന്താണ് മൗനം പാലിച്ചത്?" ബീർബൽ പറഞ്ഞു: "പ്രഭോ, ഇവരെല്ലാം അങ്ങയുടെ സ്വർണ നാണയം പ്രതീക്ഷിച്ച് വെറുതെ കള്ളം പറയുന്നതാണ്! സ്വന്തം താടിയിലെ തീ ...

(1273) ജോർജ്ജ് മുള്ളർ!

  ഒരിക്കൽ, പ്രശസ്ത സുവിശേഷ പ്രചാരകനായിരുന്ന ജോർജ് മുള്ളർ കാനഡയിലെ ക്യുബക്കിലേക്ക് അത്യാവശ്യമായി പോകാനുള്ള കാര്യമുണ്ടായി. തുടർന്ന്, അദ്ദേഹം കപ്പലിൽ യാത്ര ചെയ്യവേ, പെട്ടെന്ന്, ക്യാപ്റ്റൻ്റെ അറിയിപ്പ് മുഴങ്ങി: "അപ്രതീക്ഷിതമായി ഹിമപാളികളും മൂടൽമഞ്ഞും നമ്മുടെ യാത്രയ്ക്ക് തടസ്സമായിരിക്കുന്നു. ഇതു മാറാൻ മൂന്ന് ദിവസമെങ്കിലും എടുത്തേക്കാം" ഉടൻ, മുള്ളർ പറഞ്ഞു: "എനിക്ക് ക്യുബക്കിൽ വേഗം എത്തേണ്ട അത്യാവശ്യമുണ്ട്" മുള്ളറെ ഏവരും ബഹുമാനിച്ചിരുന്നതിനാൽ ക്യാപ്റ്റൻ നിസ്സഹായനായി പറഞ്ഞു: "ഈ കാര്യത്തിൽ എനിക്ക് യാതൊന്നും ചെയ്യാൻ പറ്റില്ല" ഉടൻ, മുള്ളർ പറഞ്ഞു: "ഞാൻ യഥാർഥ ക്യാപ്റ്റനോട് ചോദിക്കട്ടെ. താങ്കളും എൻ്റെ കൂടെ വരിക" ക്യാപ്റ്റനെയും കൂട്ടി കപ്പലിലെ പ്രാർഥനാമുറിയിലേക്കാണ് മുള്ളർ പോയത്! അവിടെയെത്തി കുരിശുരൂപത്തിൽ നോക്കി മുള്ളർ ശക്തിയായി പ്രാർഥിച്ചു. എന്നിട്ട്, കണ്ണ് തുറന്ന് ക്യാപ്റ്റനോടു പറഞ്ഞു: "താങ്കൾ വാതിൽ തുറക്കൂ! നമ്മുടെ കപ്പലിന് യാത്ര ചെയ്യാനുള്ള അനുവാദം നമ്മുടെ ക്യാപ്റ്റൻ തന്നു കഴിഞ്ഞു!" വല്ലാത്ത സംശയത്തോടെ വാതിൽ തുറന്ന് കടലിലേക്കു നോക്കിയ ക്യാപ്റ്റൻ ...

(1272) മുറവും അരിപ്പയും!

  ഒരിക്കൽ, സിൽബാരിപുരം ദേശത്തേക്ക് ഒരു ദിവ്യനായ ഗുരു എത്തിച്ചേർന്നു. അവിടെയുള്ള പ്രശസ്തമായ ക്ഷേത്ര ദർശനമായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം. അയാളിലെ ദൈവിക ചൈതന്യം അവിടെ ക്ഷേത്ര പരിസരത്തുള്ളവരെ ആകർഷിച്ചു. അവരെല്ലാം ചുറ്റിനും കൂടി. ഗുരു ആൽത്തറയിൽ ഇരുന്നു. അന്നേരം, പലതരം ആവലാതികൾ അദ്ദേഹത്തോടു പറഞ്ഞു. ചങ്ങാതി ചതിച്ചത്, വസ്തു തട്ടിയെടുത്തത്, ആൾമാറാട്ടം നടത്തിയത്, കച്ചവടത്തിലെ ചതി, ജീവിത പങ്കാളിയുടെ ഒളിച്ചോട്ടം, വട്ടിപ്പലിശ വാങ്ങിയത്, കടയിലെ മോഷണം... എന്നിങ്ങനെ പലകാര്യങ്ങൾ ഒരുമിച്ച് ആളുകൾ ചോദിച്ചെങ്കിലും ഗുരു യാതൊരു മറുപടിയും പറഞ്ഞില്ല. പകരം, തൻ്റെ തുണിസഞ്ചിയിൽ നിന്നും തടിയിൽ കൊത്തിയ ചെറിയ രണ്ടു ശില്പങ്ങൾ പുറത്തെടുത്തു. അത് ആൽത്തറയിൽ വച്ചതിനു ശേഷം അദ്ദേഹം നടന്നകന്നു! അവർ അതു നോക്കിയപ്പോൾ അമ്പരന്നു. കാരണം, ഒരു മുറവും അരിപ്പയും തടിയിൽ കൊത്തിവച്ചിരിക്കുന്ന ചെറിയ ശിൽപ്പമായിരുന്നു അത്. ആളുകൾ ചിലർ പിറുപിറുത്തു: "എന്തായിരിക്കും ഗുരു ഒന്നും മിണ്ടാതെ വെറും തടിശില്പം വച്ചിട്ട് പോയത്?" എല്ലാവരും എന്താണെന്ന് മനസ്സിലാകാതെ നിന്നപ്പോൾ ഒരു പണ്ഡിതൻ അതുവഴി പോയി. അദ്ദേഹത്തെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിച...

(1271) പന്തയത്തിൽ ജയിച്ച ഹോജ!

  ഒരിക്കൽ, ഹോജ തൻ്റെ സുഹൃത്തായ കാസിം എന്ന ആളുമായി വർത്തമാനം പറയുന്ന സമയത്ത് ഏതോ കാര്യത്തിന് ഒരു തർക്കം വന്നു. അന്നേരം, വാശി കൂടി വന്ന് ഒരു പന്തയത്തിൽ കാര്യങ്ങൾ എത്തി. കാസിം പറഞ്ഞു: "ഞാൻ പറഞ്ഞതാണു ശരിയെങ്കിൽ ഞാൻ ചോദിക്കുന്ന കാര്യം എനിക്കു തരണം. പക്ഷേ, ഹോജ ജയിക്കുകയാണെങ്കിൽ താങ്കൾ ചോദിക്കുന്നത് ഞാൻ തരും" പക്ഷേ, പന്തയത്തിൻ തോറ്റത് ഹോജയാണ്. കാസിം സന്തോഷം കൊണ്ട് തുള്ളിച്ചാടി. കാരണം, ഹോജയുടെ കൈവശം വലിയ സമ്പത്ത് ഉണ്ടെന്ന് കാസിമിന് അറിയാമായിരുന്നു. എന്നാൽ, എന്തു ചോദിക്കണം എന്നുള്ളത് ഒരു പ്രശ്‌നമായി. സ്വർണ്ണം ചോദിക്കണോ? വെള്ളി? വീട്? രത്നക്കല്ലുകൾ? അങ്ങനെ അയാൾ ഓടി ഹോജയുടെ അടുക്കലെത്തി പറഞ്ഞു: "ഹോജ, ഞാൻ പന്തയത്തിൽ ജയിച്ചിരിക്കുന്നു. ജയിച്ചാൽ എന്തും തരാമെന്ന് പറഞ്ഞിരുന്നത് താങ്കൾക്ക് ഓർമ്മയുണ്ടോ?" ഹോജ വിഷമത്തോടെ പറഞ്ഞു: "എനിക്ക് ഓർമ്മയുണ്ട്" അന്നേരം, ഏറെ സന്തോഷത്തോടെ കാസിം പറഞ്ഞു: "എനിക്ക് ഒരു ദിവസത്തെ സമയം തരണം. എന്താണ് വേണ്ടതെന്ന് നന്നായി ആലോചിച്ച് നാളെ രാവിലെ ഞാൻ വരാം" ഹോജ സന്തോഷത്തോടെ അന്നേരം സമ്മതിച്ചു. കാസിം അടുത്ത ദിവസം രാവിലെ ഹോജയുടെ വീട്ടിലെത്തി നൂ...