(1273) ജോർജ്ജ് മുള്ളർ!
ഒരിക്കൽ, പ്രശസ്ത സുവിശേഷ പ്രചാരകനായിരുന്ന ജോർജ് മുള്ളർ കാനഡയിലെ ക്യുബക്കിലേക്ക് അത്യാവശ്യമായി പോകാനുള്ള കാര്യമുണ്ടായി. തുടർന്ന്, അദ്ദേഹം കപ്പലിൽ യാത്ര ചെയ്യവേ, പെട്ടെന്ന്, ക്യാപ്റ്റൻ്റെ അറിയിപ്പ് മുഴങ്ങി: "അപ്രതീക്ഷിതമായി ഹിമപാളികളും മൂടൽമഞ്ഞും നമ്മുടെ യാത്രയ്ക്ക് തടസ്സമായിരിക്കുന്നു. ഇതു മാറാൻ മൂന്ന് ദിവസമെങ്കിലും എടുത്തേക്കാം"
ഉടൻ, മുള്ളർ പറഞ്ഞു: "എനിക്ക് ക്യുബക്കിൽ വേഗം എത്തേണ്ട അത്യാവശ്യമുണ്ട്"
മുള്ളറെ ഏവരും ബഹുമാനിച്ചിരുന്നതിനാൽ ക്യാപ്റ്റൻ നിസ്സഹായനായി പറഞ്ഞു: "ഈ കാര്യത്തിൽ എനിക്ക് യാതൊന്നും ചെയ്യാൻ പറ്റില്ല"
ഉടൻ, മുള്ളർ പറഞ്ഞു: "ഞാൻ യഥാർഥ ക്യാപ്റ്റനോട് ചോദിക്കട്ടെ. താങ്കളും എൻ്റെ കൂടെ വരിക"
ക്യാപ്റ്റനെയും കൂട്ടി കപ്പലിലെ പ്രാർഥനാമുറിയിലേക്കാണ് മുള്ളർ പോയത്! അവിടെയെത്തി കുരിശുരൂപത്തിൽ നോക്കി മുള്ളർ ശക്തിയായി പ്രാർഥിച്ചു. എന്നിട്ട്, കണ്ണ് തുറന്ന് ക്യാപ്റ്റനോടു പറഞ്ഞു: "താങ്കൾ വാതിൽ തുറക്കൂ! നമ്മുടെ കപ്പലിന് യാത്ര ചെയ്യാനുള്ള അനുവാദം നമ്മുടെ ക്യാപ്റ്റൻ തന്നു കഴിഞ്ഞു!"
വല്ലാത്ത സംശയത്തോടെ വാതിൽ തുറന്ന് കടലിലേക്കു നോക്കിയ ക്യാപ്റ്റൻ ഞെട്ടിത്തരിച്ചു പറഞ്ഞു: "ഹോ! അതിശയമായിരിക്കുന്നു! ഹിമപാളികൾ കടലിൽ ലയിച്ചു. മഞ്ഞ് അപ്രത്യക്ഷമായി!"
അന്നേരം, ജോർജ് മുള്ളർ വീണ്ടും പ്രാർഥനാമുറിയിൽ കയറി യേശുവിനു നന്ദി പറഞ്ഞു!
Written by Binoy Thomas, Malayalam eBooks: 1273: Faith in God: 38, PDF:https://drive.google.com/file/d/1HmKasoCKCHp48xGP5ybwEdJ9KsAfWzpv/view?usp=drivesdk