(1271) പന്തയത്തിൽ ജയിച്ച ഹോജ!
ഒരിക്കൽ, ഹോജ തൻ്റെ സുഹൃത്തായ കാസിം എന്ന ആളുമായി വർത്തമാനം പറയുന്ന സമയത്ത് ഏതോ കാര്യത്തിന് ഒരു തർക്കം വന്നു. അന്നേരം, വാശി കൂടി വന്ന് ഒരു പന്തയത്തിൽ കാര്യങ്ങൾ എത്തി.
കാസിം പറഞ്ഞു: "ഞാൻ പറഞ്ഞതാണു ശരിയെങ്കിൽ ഞാൻ ചോദിക്കുന്ന കാര്യം എനിക്കു തരണം. പക്ഷേ, ഹോജ ജയിക്കുകയാണെങ്കിൽ താങ്കൾ ചോദിക്കുന്നത് ഞാൻ തരും"
പക്ഷേ, പന്തയത്തിൻ തോറ്റത് ഹോജയാണ്. കാസിം സന്തോഷം കൊണ്ട് തുള്ളിച്ചാടി. കാരണം, ഹോജയുടെ കൈവശം വലിയ സമ്പത്ത് ഉണ്ടെന്ന് കാസിമിന് അറിയാമായിരുന്നു. എന്നാൽ, എന്തു ചോദിക്കണം എന്നുള്ളത് ഒരു പ്രശ്‌നമായി. സ്വർണ്ണം ചോദിക്കണോ? വെള്ളി? വീട്? രത്നക്കല്ലുകൾ?
അങ്ങനെ അയാൾ ഓടി ഹോജയുടെ അടുക്കലെത്തി പറഞ്ഞു: "ഹോജ, ഞാൻ പന്തയത്തിൽ ജയിച്ചിരിക്കുന്നു. ജയിച്ചാൽ എന്തും തരാമെന്ന് പറഞ്ഞിരുന്നത് താങ്കൾക്ക് ഓർമ്മയുണ്ടോ?"
ഹോജ വിഷമത്തോടെ പറഞ്ഞു: "എനിക്ക് ഓർമ്മയുണ്ട്"
അന്നേരം, ഏറെ സന്തോഷത്തോടെ കാസിം പറഞ്ഞു: "എനിക്ക് ഒരു ദിവസത്തെ സമയം തരണം. എന്താണ് വേണ്ടതെന്ന് നന്നായി ആലോചിച്ച് നാളെ രാവിലെ ഞാൻ വരാം"
ഹോജ സന്തോഷത്തോടെ അന്നേരം സമ്മതിച്ചു. കാസിം അടുത്ത ദിവസം രാവിലെ ഹോജയുടെ വീട്ടിലെത്തി നൂറ് സ്വർണ്ണ നാണയമാണ് ചോദിച്ചത്.
അപ്പോൾ ഹോജ പറഞ്ഞു: "ആദ്യത്തെ പന്തയം അനുസരിച്ചുള്ളത് താങ്കൾ ചോദിച്ചത് ഞാൻ തന്നു കഴിഞ്ഞല്ലോ"
കാസിമിന് ഒരുപോലെ ദേഷ്യവും അത്‌ഭുതവും ഒരുമിച്ചു വന്നു!
അയാൾ ഉച്ചയെടുത്തു : "ഹോജ എനിക്ക് ഇതുവരെ ഒന്നും തന്നിട്ടില്ല. ഞാൻ ന്യായാധിപൻ്റെ അടുക്കൽ പോകും"
ഹോജ ചിരിച്ചു കൊണ്ട് പറഞ്ഞു: "കാസിമിന് ഒരു തവണ ചോദിക്കാനുള്ളത് ചോദിച്ചപ്പോൾ ഞാൻ അന്നേരം തരികയും ചെയ്തു. ഒരു ദിവസത്തെ വിലയേറിയ സമയമാണ് ഇന്നലെ ഞാൻ താങ്കൾക്കു തന്നത്!"
കാസിം ലജ്ജിച്ച് തലതാഴ്ത്തി നടന്നു നീങ്ങി.
Written by Binoy Thomas, Malayalam eBooks: 1271: Hoja stories: 106, PDF:https://drive.google.com/file/d/1cl5l9Px26JHAADKdIKFIZPSas848gCAD/view?usp=drivesdk