(1275) ഭസ്മാസുരൻ!

 വളരെ പ്രശസ്‌തമായ ഒരു പ്രയോഗമാണ് "ഭസ്‌മാസുരന് വരം കൊടുത്ത പോലെയായി " കാര്യങ്ങൾ എന്ന് പറയുന്നത്. ആ പുരാണകഥയുടെ ഉറവിടം ഒന്നു നോക്കാം.

പരമശിവൻ്റെ ഭസ്മത്തിൽ നിന്നും ജനിച്ച അസുരനാണ് ഭസ്മാസുരൻ. എന്നാൽ, ഘോരമായ തപസ്സ് ചെയ്ത് ശിവനെ പ്രീതിപ്പെടുത്തി തനിക്കു മുന്നിൽ ശിവൻ പ്രത്യക്ഷനായി.

ശിവൻ ചോദിച്ചു: "നിനക്ക് എന്തു വരമാണ് വേണ്ടത്?"

ഉടൻ, ഭസ്മാസുരൻ പറഞ്ഞു: "ഞാൻ ആരുടെ തലയിൽ കൈ വച്ചാലും ഭസ്മമായി തീരണം"

പരമശിവൻ ആ വരം കൊടുത്തു. അന്നേരം, ഭസ്മാസുരൻ പറഞ്ഞു: "ഈ വരത്തിൻ്റെ ശക്തി മനസ്സിലാക്കാൻ അങ്ങ് എന്നെ അനുവദിച്ചാലും"

അപ്പോഴാണ് താൻ കൊടുത്ത വരത്തിൻ്റെ മാരകശക്തി ശിവനു മനസ്സിലായത്! ഉടൻ, ശിവൻ ജീവനും കൊണ്ടു പാഞ്ഞു! അസുരൻ പിറകെയും!

ഉടൻ, ഇതറിഞ്ഞ് മഹാവിഷ്‌ണു ഒരു സുന്ദരിയായ പെൺകുട്ടി യായ മോഹിനിയുടെ രൂപമായി അസുരൻ്റെ മുന്നിലെത്തി. അതിശയകരമായ ആ സൗന്ദര്യം കണ്ട ഭസ്മാസുരൻ അമ്പരപ്പോടെ സ്വന്തം തലയിൽ കൈവച്ചു!

പെട്ടെന്ന്, വരം ഫലിച്ചു! ഭസ്മാസുരൻ ഭസ്മമായി മാറി!

written by Binoy Thomas, Malayalam eBooks: 1275: Purana Kathakal: 14, PDF:https://drive.google.com/file/d/1iC_bB3LLf8l-Y5gW4WSVoZDrvCkyVYhe/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

(665) അംഗിവാക്യം, അംഗവാക്യം

പഞ്ചതന്ത്രം കഥകള്‍ -1