Posts

(1266) അപ്പൂപ്പൻ്റെ നെയ്യപ്പം!

  പണ്ട്, സിൽബാരിപുരത്ത് ഒരു കവലയിലെ പ്രസിദ്ധമായ ചായക്കടയിലെ പ്രധാന പാചകക്കാരനായിരുന്ന ചെല്ലപ്പന് പ്രായമേറിയതോടെ വല്ലാത്ത ശ്വാസം മുട്ടൽ തുടങ്ങി. അയാൾ പണി നിർത്തി തൻ്റെ കുടിലേക്കു താമസം മാറ്റി. കുട്ടികൾ അപ്പൂപ്പൻ എന്ന് ചെല്ലപ്പനെ വിളിച്ചു തുടങ്ങി. ഒരു മൈതാനത്തോടു ചേർന്നായിരുന്നു അയാളുടെ വീട്. ഒറ്റയ്ക്കു താമസിക്കുന്ന അയാൾക്ക് ഒരു ദിവസം നെയ്യപ്പം ഉണ്ടാക്കി കഴിക്കണമെന്നു തോന്നി. പക്ഷേ, അടുത്തുള്ള കടയിൽ വരെ പോയി സാധനങ്ങൾ വാങ്ങാൻ കാൽമുട്ടിൻ്റെ വേദന അനുവദിക്കുന്നില്ലായിരുന്നു. മാത്രമല്ല, മറവിയും കൂടുതലാണ്. സഹായത്തിനായി ആരും ഇല്ലാത്തതിനാൽ കൊതി സഹിക്കാമെന്നു വച്ചു. അന്നേരം, മൈതാനത്തെ കുട്ടികൾ പന്തു കളിച്ചപ്പോൾ അത് വന്നു വീണത് അയാളുടെ കുടിലിനു മുന്നിലാണ്. ഒരു കുട്ടി അതെടുക്കാൻ വന്നപ്പോൾ അയാൾ ചോദിച്ചു: "എനിക്ക് നെയ്യപ്പം ഉണ്ടാക്കാനുള്ള എണ്ണ കടയിൽ നിന്നും മേടിച്ചു തരാമോ?" ഉടൻ, അവൻ പറഞ്ഞു: "അപ്പൂപ്പാ, എനിക്കു നേരമില്ല. ഈ കളിയിൽ എനിക്കു ജയിക്കണം" അയാൾ വാശിയോടെ വേച്ചുവേച്ച് നടന്നു വെളിച്ചെണ്ണ വാങ്ങി തിരികെയെത്തി. അപ്പോഴാണ് ശർക്കര മേടിച്ചില്ലെന്ന് ഓർത്തത്. മൈതാനത്തിലെ ഒരു കുട്ടിയെ ക...

(1265) തീപ്പെട്ടിയും പെൻസിലും!

പണ്ടത്തെ സിൽബാരിപുരം ദേശത്തെ ഒരു കാൽപനിക കഥ. അവിടത്തെ ഒരു ആശ്രമം വളരെ വലുതാണ്. അതിനു ചുറ്റുമായി മനോഹരമായ വരാന്തയുമുണ്ട്. ഒരിക്കൽ, ആശ്രമത്തിൻ്റെ അൻപതാം വാർഷിക ആഘോഷങ്ങളുടെ രാവെത്തി. ഗുരുവിൻ്റെ നിർദ്ദേശം അനുസരിച്ച് ശിഷ്യന്മാർ വരാന്തയുടെ അരികിലൂടെ മൺചിരാത് നിരത്തി വച്ച് അതിൽ എണ്ണ ഒഴിച്ച് തിരിയും ഇട്ടു. നേരം സന്ധ്യ മയങ്ങിയപ്പോൾ ഒരു ശിഷ്യൻ വരാന്തയിലേക്ക് ഒരു തീപ്പെട്ടിയുമായി എത്തി. അവൻ ഒരു തീപ്പെട്ടിക്കൊള്ളി എടുത്ത് തീപ്പെട്ടിയിൽ ഉരച്ച് തീ കത്തിച്ച് ആദ്യത്തെ വിളക്കിനു തീ പകർന്നു. തുടർന്ന്, ആ തിരിയുമായി നടന്ന് എല്ലാ മൺചിരാതും പ്രകാശമാക്കി. അങ്ങനെ ആശ്രമം മുഴുവൻ മനോഹരമായെന്ന് ശിഷ്യൻ ഉറപ്പാക്കിയ ശേഷം ആദ്യത്തെ മൺവിളക്ക് അയാൾ എടുത്ത സ്ഥലത്തുതന്നെ തിരികെ വച്ചു. അന്നേരം, നിരാശയോടെ വരാന്തയിൽ വീണു കിടക്കുന്ന തീപ്പെട്ടിക്കൊള്ളി ആ വിളക്കിനെ നോക്കി പറഞ്ഞു: "ആ ശിഷ്യന് ഒരു നിമിഷമേ എൻ്റെ ആവശ്യമുണ്ടായിരുന്നുള്ളൂ. ആ ഒരു പൊട്ടിത്തെറിയോടെ എൻ്റെ കഥ കഴിഞ്ഞു. പക്ഷേ, ആ തീ കൊണ്ട് വീടുമുഴുവൻ പ്രകാശം പരത്താൻ നീ അവൻ്റെ കൂടെ നടന്നു. അതു കഴിഞ്ഞ്, ഇവിടെ കിടന്ന് ആളുകളുടെ ചവിട്ടേൽക്കാനാണ് എൻ്റെ വിധി!" അതുകേട്ട് മൺ...

(1264) പാദസുഖം!

പണ്ട്, സിൽബാരിപുരം രാജ്യത്ത് ഒരു വലിയ തറവാട്ടിൽ നടന്ന കാല്പനികമായ ഒരു കഥയാവട്ടെ ഇത്തവണ. ആ മുതലാളിയുടെ വലിയ തറവാട്ടിലേക്ക് ദിവസവും ഒരുപാട് ആളുകൾ വരുന്നതു പതിവായിരുന്നു. സിൽബാരിപ്പുഴയിൽ വന്നടിഞ്ഞ പുഴമണൽ ശേഖരിച്ച് മനോഹരമായ മിനുസമുള്ള ചെറിയ ഉരുളൻകല്ലുകൾ പ്രത്യേകമായി തെരഞ്ഞെടുത്ത് അവിടത്തെ മുറ്റത്ത് വിരിച്ചിട്ടുണ്ട്. അക്കാലത്ത്, ജന്മിമാരും നാടുവാഴികളും മുതലാളിമാരും അങ്ങനെ ഏതാനും ആളുകൾ മാത്രമേ പാദരക്ഷകൾ ഉപയോഗിച്ചിരുന്നുള്ളൂ. അതായത്, അവിടെ വരുന്നവരെല്ലാം ചെരുപ്പിടാത്തതിനാൽ അവർ ഈ കല്ലുകളിൽ ചവിട്ടുമ്പോൾ പറയും: "ഹൊ! എന്തൊരു പാദസുഖം! എത്ര മനോഹരമായ മുറ്റം!" എന്നാൽ, മുറ്റത്ത് കാളവണ്ടിയിൽ നിന്നും ചരക്ക് ഇറക്കുന്ന സമയത്ത് മുറ്റത്ത് ഒരു കൂർത്ത കരിങ്കൽ കഷണം വീണു. പിന്നീട്, പലപ്പോഴായി ചില ആളുകൾ കരിങ്കല്ലിൽ ചവിട്ടി ദേഷ്യപ്പെടും: "ഇതൊരു ശല്യമായല്ലോ. കാലിനു വേദനയെടുത്തു" അങ്ങനെ, ആളുകൾ കരിങ്കല്ലിനെ ശപിക്കുന്നതു കേട്ട് കരിങ്കല്ല് അടുത്തു കിടന്ന ഉരുളൻ കല്ലിനോടു പറഞ്ഞു: "നീ എത്ര ഭാഗ്യം ചെയ്ത ജന്മമാണ് ? മിനുസമേറിയ മനോഹരമായ നിന്നെ ആളുകൾ എല്ലാവരും ഇഷ്‌ടപ്പെടുന്നു. പക്ഷേ, എന്നെ ശപിക്കുന്നു...

(1263) മഞ്ഞിലെ സഹായം!

ഒരു കാലത്ത്, സിൽബാരിപുരം ദേശമാകെ മഞ്ഞുമലകളും കുന്നുകളും മനോഹരമായ താഴ്‌വാരങ്ങളും കൊണ്ട് അനുഗൃഹീതമായിരുന്നു. ധാരാളം സഞ്ചാരികളും അവിടെ വന്നുപോകാറുണ്ട്. ഒരിക്കൽ, കോസലപുരത്തെ സമ്പന്നരായ ഏതാനും വ്യാപാരികൾ മഞ്ഞുമലയിലൂടെ കാഴ്ചകൾ കണ്ട് നടന്നപ്പോൾ പെട്ടെന്ന് ചെറിയ മഞ്ഞിടിച്ചിൽ ഉണ്ടായി. അവർ രക്ഷപെടാനായി താഴേക്കു ചാടിയെങ്കിലും ഒരു കിടങ്ങിൽ കുടുങ്ങിപ്പോയി! ഉച്ചത്തിൽ അവരെല്ലാം നിലവിളിച്ചെങ്കിലും ആരും അതൊന്നും കേട്ടില്ല. കുറെ മണിക്കൂറുകൾ തണുത്ത് മരവിച്ച് അവർ മരണത്തെ മുഖാമുഖം കണ്ടു! സകല പ്രതീക്ഷകളും അസ്‌തമിച്ച നേരത്ത് അക്കരെയുള്ള ഒരു കുന്നിലൂടെ ചെമ്മരിയാടുകളെ മേയിച്ച് പോകുകയായിരുന്ന ഒരു ബാലന് ഈ കാര്യം ശ്രദ്ധയിൽ പെട്ടു. അവൻ്റെ പേര് ഹോചി എന്നായിരുന്നു. അവൻ കൂവി വിളിച്ച് ആളുകളുമായി അവിടെയെത്തി കയറിൽ കെട്ടിട്ട് സഞ്ചാരികൾക്ക് ഇട്ടുകൊടുത്തു. പിന്നീട് അവരെ ആശുപത്രിയിലെത്തിച്ചു രക്ഷപെടുത്തി. ആ സംഭവത്തിനു ശേഷം, അതേ സഞ്ചാരികൾ വീണ്ടും അവിടെയെത്തി. ഇത്തവണ സ്ഥലം കാണാനായിരുന്നില്ല. ഹോചിയെ കാണാനായിരുന്നു അവർ എത്തിയത്. സമ്പന്നരായ വ്യാപാരികൾ അവനോടു ചോദിച്ചു: "ഞങ്ങൾ തണുത്തു മരവിച്ച് അവിടെ ആരുമറിയാതെ തീരുമെന്നാണു ക...

(1262) വേരിൻ്റെ ബലം!

  സിൽബാരിപുരം ദേശത്തെ ഒരു ആശ്രമം. അവിടെ പഠിച്ചിരുന്ന ശിഷ്യന്മാരിൽ ചിലർക്ക് ഒരു ദുശ്ശീലമുണ്ടായിരുന്നു. ഗുരുവിനെ കാണാൻ പലരും അവിടെ വരുന്നുണ്ട്. അങ്ങനെ ആളുകൾ വരുമ്പോഴും തിരികെ പോകുമ്പോഴും അവരെ വിശകലനം ചെയ്ത് അറിയാൻ വയ്യാത്ത നിഗമനങ്ങളിൽ എത്തുന്ന രീതിയുണ്ട്. ഈ കാര്യത്തിൽ വ്യത്യസ്‌ത അഭിപ്രായങ്ങളിൽ ചിപ്പോൾ തർക്കവും വരാറുണ്ട്. ഒരു ദിവസം, വളരെ മെലിഞ്ഞ ഒരു സന്യാസി ദൂരെ ദിക്കിൽ നിന്നും അവിടെയെത്തി. അദ്ദേഹം മടങ്ങിയപ്പോൾ ചില ശിഷ്യന്മാർ പിറുപിറുത്തു: "ഇത്തരം ദരിദ്രരായ ആളുകളും നമ്മുടെ സന്യാസിയുടെ ചങ്ങാതിമാരാണോ? അയാൾ എന്തെങ്കിലും സഹായം ചോദിക്കാൻ വന്നതായിരിക്കും" ഇവർ പറയുന്നത് ഗുരു കേട്ടു. പക്ഷേ, അതേക്കുറിച്ച് യാതൊന്നും ചോദിക്കാതെ അവരോടു പറഞ്ഞു: "നിങ്ങൾ എൻ്റെ കൂടെ പറമ്പിലേക്ക് വരിക" അവിടെ പേരമരത്തിൻ്റെ ചെറിയ തൈ നിൽപ്പുണ്ടായിരുന്നു. അത് കൈകൊണ്ട് വലിച്ച് പിഴുതെടുക്കാൻ ഗുരു പറഞ്ഞു. പക്ഷേ, ചെറുതായതിനാൽ വളരെ എളുപ്പമാണെന്നു കരുതി ശിഷ്യന്മാർ ഓരോ ആളും വലിച്ചെങ്കിലും അത് ശക്തമായി മണ്ണിൽ നിന്നു. പിന്നീട്, അല്പം മാറി കുറച്ചു വണ്ണമുള്ള ഒരു മുരിങ്ങ മരം പിഴുതെടുക്കാൻ പറഞ്ഞപ്പോൾ അവർ പിറുപിറുത്തു: ...

(1261) കാക്ക വെള്ളം കുടിച്ച കഥ!

  ഒരിക്കൽ, സിൽബാരിപുരം ദേശമാകെ കഠിനമായ വരൾച്ച അനുഭവപ്പെട്ടു. ക്രമേണ കൃഷികൾ വെള്ളമില്ലാതെ നശിച്ചു തുടങ്ങി. ആളുകൾ ഒരുപാടു ദൂരം നടന്ന് വെള്ളം പലയിടത്തു നിന്നും കഷ്‌ടപ്പെട്ടു കൊണ്ടു വരാൻ തുടങ്ങി. അങ്ങനെയിരിക്കെ, ഒരു ദിവസം രണ്ടു കാക്കകൾ വെള്ളം തേടി അലഞ്ഞു. ഒരു വീടിൻ്റെ പിറകിലെ വരാന്തയിൽ ചില്ലുകുപ്പിയിൽ വെള്ളം ഒഴിച്ചു വച്ചിരിക്കുന്നത് ഒന്നാമത്തെ കാക്ക കണ്ടു. അവൻ പറഞ്ഞു: "നമുക്ക് ആ കുപ്പിയിൽ നിന്നും വെള്ളം കുടിക്കാം" അന്നേരം രണ്ടാമൻ പറഞ്ഞു: "നീ എന്തു മണ്ടത്തരമാണു പറയുന്നത്? നമ്മുടെ ചുണ്ട് കുപ്പിയിൽ ഇറങ്ങില്ല. വേണമെങ്കിൽ ചിറകടിച്ച് കുപ്പി താഴെയിടാം. പിന്നെ താഴെ വീഴുന്നത് കുടിക്കാം" ആദ്യത്തെ കാക്ക തുടർന്നു: "അത് അപകടമാണ്. കുപ്പി പൊട്ടുന്ന ഒച്ച കേട്ട് വീട്ടുകാർ ഓടിവരും. മാത്രമല്ല, ചൂടുമണ്ണിലേക്കു വീഴുന്ന വെള്ളം നമ്മൾ കുടിക്കുന്നതിനു മുൻപ് മണ്ണു വലിച്ചെടുക്കും" രണ്ടാമനു ദേഷ്യം വന്നു. അപ്പോൾ ഒന്നാമൻ മുറ്റത്തു കിടന്ന ചെറിയ ഉരുളൻകല്ല് കൊത്തിയെടുത്ത് കുപ്പിയിലിട്ടു : "ഇങ്ങനെ കല്ലു നിറയുമ്പോൾ വെള്ളം പുറത്തേക്ക് വീഴാൻ തുടങ്ങും" രണ്ടാമൻ കോപിച്ചു: "നീ ഒരു മണ്ട...

(1260) നെന്മണി സ്വർണ്ണമായ കഥ!

  സിൽബാരിപുരം ദേശത്തെ ഒരു ദരിദ്ര കുടുംബത്തിൽ സാധുക്കളായ കുമാരനും രമണിയും കഴിയുന്ന കാലം. കുമാരന് അടുത്തുള്ള ജന്മിയുടെ പറമ്പിൽ സ്ഥിരമായ പണികൾ ഉണ്ടാവും. എന്നാൽ, കൂലി വളരെ തുച്ഛമായിരുന്നു. കഷ്ടിച്ച് പട്ടിണി മാറ്റാമെന്നു മാത്രം. എന്നും ഉച്ചസമയത്ത് ഊണുമായി രമണി പറമ്പിലേക്കു പോകും. ഒരു ദിവസം, അവൾ അങ്ങനെ നടന്നു പോകുമ്പോൾ വഴിയരികിലെ മരത്തണലിൽ ഒരു വൃദ്ധ സന്യാസി ഇരിപ്പുണ്ടായിരുന്നു. അയാൾ രമണിയോടു ചോദിച്ചു: "നീ എവിടെ പോകുകയാണ്?" അവൾ പറഞ്ഞു: "എൻ്റെ ഭർത്താവിന് ജന്മിയുടെ പറമ്പിൽ പണികളുണ്ട്. ചേട്ടന് ഊണുമായി പോകുകയാണ്" സന്യാസി ചോദിച്ചു: "അയാൾക്ക് ഉച്ചയ്ക്ക് വീട്ടിൽ വന്ന് ഊണു കഴിക്കാൻ വയ്യേ?" അവൾ വിഷമത്തോടെ പറഞ്ഞു: "ഊണു കഴിക്കാൻ വീട്ടിലേക്കു പോയാൽ സമയം പോകുമെന്ന് പറഞ്ഞ് ജന്മി വീട്ടിലേക്കു വിടില്ല" ഉടൻ, സന്യാസി പറഞ്ഞു: "ഓഹോ! കാര്യങ്ങൾ അങ്ങനെയാണ്. പക്ഷേ, ഇപ്പോൾ എൻ്റെ ആവശ്യം ഊണു കഴിക്കണമെന്നാണ്. നിൻ്റെ കയ്യിലുള്ള ഊണ് എനിക്കു തരിക. വല്ലാതെ വിശക്കുന്നു" അന്നേരം, രമണി വല്ലാത്ത വിഷമത്തിലായി. ഇതു കൊടുത്താൽ, രാവിലെ മുതൽ പണിയെടുക്കുന്ന ചേട്ടൻ പട്ടിണിയാകും. പക്ഷേ, ...