Posts

(1256) തത്ത വരുത്തിയ വിന!

  പണ്ട്, സിൽബാരിപുരം ദേശത്ത് ശങ്കുണ്ണി എന്നു പേരുള്ള ഒരു ജന്മി ജീവിച്ചിരുന്നു. ഏറെ സമ്പത്തുള്ള തറവാട്ടിൽ അനന്തരാവകാശികൾ ആരുമില്ലായിരുന്നു. കുട്ടികൾ ഉണ്ടാകുന്നതിനു മുൻപ് ഭാര്യ മരണപ്പെട്ടതിനാൽ ബന്ധുക്കളില്ലാതെ അദ്ദേഹം ഒറ്റയ്‌ക്കാണു കഴിഞ്ഞിരുന്നത്. ഒരു വളർത്തു നായയും പൂച്ചയും അയാളുടെ ഉറ്റ ചങ്ങാതിമാരാണ്. വീടിനകത്ത് കാര്യസ്ഥനും ഭൃത്യനും, പുറത്ത് കുറെ പണിക്കാരും മിക്കവാറും അവിടെയുണ്ടാകും. ഒരിക്കൽ, ആ വലിയ തറവാടിൻ്റെ വരാന്തയിൽ അദ്ദേഹം ഒരു കിളിക്കൂട് തൂക്കിയിട്ടു. അതിൽ, മനോഹരമായ ഒരു തത്തയായിരുന്നു ഉണ്ടായിരുന്നത്. അതിനെ സംസാരിക്കാനും ശങ്കുണ്ണി പരിശീലിപ്പിച്ചു. ഒരു ദിവസം ശങ്കുണ്ണി ചന്തയിൽ പോയ സമയത്ത്  തറവാട്ടിലെ കാര്യസ്ഥനെ സ്വാധീനിക്കാനായി ഭൃത്യൻ ശ്രമം നടത്തി. അവസാനം അവൻ പറഞ്ഞു: "ഈ തറവാട്ടിലെ വലിയ സ്വത്തിന് അനന്തരാവകാശികളായി ആരുമില്ല. അതുകൊണ്ട് വിശ്വസ്തനായ അങ്ങ് പറഞ്ഞാൽ യജമാനൻ എവിടെ വേണമെങ്കിലും വരും. അങ്ങനെ കോസലപുരത്തെ അമ്പലത്തിലേക്ക്  പോകുന്ന വഴി കാട്ടിൽ വച്ച് അയാളെ കൊന്നു കളയാൻ പറ്റും" അന്നേരം, കാര്യസ്ഥൻ ഞെട്ടലോടെ പറഞ്ഞു: "ആരെങ്കിലും അറിഞ്ഞാൽ രാജാവ് നമുക്ക് ക്രൂരമായ വധശിക്ഷ വിധി...

(1255) രാജാവിനെ പറ്റിച്ച പ്രജകൾ!

  പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്ന വിക്രമൻരാജാവിൻ്റെ കാലത്തെ ഒരു കഥ. പലതരം ഭരണ പരിഷ്‌കാരങ്ങൾ പരീക്ഷിക്കാനും നടപ്പിലാക്കാനും രാജാവിന് ഏറെ താല്പര്യമുണ്ടായിരുന്നു. ഒരു ദിവസം, കുറെ കർഷകർ രാജാവിനെ മുഖം കാണിക്കാൻ എത്തി. "മഹാരാജാവേ, ഞങ്ങളുടെ കൃഷി മുഴുവൻ എലികൾ നശിപ്പിക്കുകയാണ്. വിളകൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും പണ്ടെങ്ങും ഇല്ലാത്ത വിധം എലിശല്യം കൂടിയിരിക്കുന്നു. അങ്ങ് ഞങ്ങൾക്കായി എന്തെങ്കിലും ചെയ്യണം" രാജാവ് ഒരു ദിവസം മുഴുവൻ ആലോചിച്ചിട്ട് അടുത്ത പ്രഭാതത്തിൽ ഒരു കല്പന പുറപ്പെടുവിച്ചു: "എലിയെ നിയന്ത്രിക്കുന്നതിനായി പുതിയ നിയമം ഇന്നു മുതൽ നിലവിൽ വരും. പ്രജകളിൽ ആർക്കും എത്ര എണ്ണം എലികളെയും പിടിച്ച് കൊട്ടാരത്തിൽ സാക്ഷ്യപ്പെടുത്തിയാൽ ഓരോ എലിക്കും ഒരു വെള്ളി നാണയം പ്രതിഫലമായി തരുന്നതാണ്" പണിയൊന്നുമില്ലാതെ നടന്ന അനേകം ആളുകൾ എലിയെ പിടിക്കാൻ ഓടി നടന്നു. ചില കുടുംബങ്ങൾ മുഴുവനായും കെണികൾ വച്ച് എലികളെ പിടിച്ച് കൊട്ടാരത്തിലെത്തിച്ച് നാണയങ്ങൾ സമ്പാദിച്ചു. കിട്ടുന്ന എലികളെ അപ്പോൾത്തന്നെ രാജകൊട്ടാരത്തിലെ ഭൃതന്മാർ കൊന്നുകളഞ്ഞിരുന്നു. എന്നാൽ, രണ്ടുമാസം കഴിഞ്ഞപ്പോൾ എലികൾ ഒന്നും നാട്ടുകാർക...

(1254) രണ്ടു കുടിയന്മാർ!

സിൽബാരിപുരം രാജ്യത്ത് ഒരു ആശ്രമത്തിലെ ഗുരുവിനെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെയാണു കണ്ടിരുന്നത്. കാരണം, അദ്ദേഹം കോപിച്ച അവസരങ്ങളിൽ ചിലരെ ശപിച്ച കുറെ സംഭവങ്ങൾ നാട്ടുകാർ പേടിയോടെ ഓർക്കാറുണ്ട്. ഒരു ദിവസം, രണ്ടു മദ്യപാനികൾ വഴിയിലൂടെ തെന്നിത്തെറിച്ച് നടക്കുകയായിരുന്നു. അന്നേരം, ഗുരുവും ഏതാനും ശിഷ്യന്മാരും അതുവഴി വന്നു. ഗുരു അവരെ ദേഷ്യത്തോടെ നോക്കി. ആ സമയത്ത് ശിഷ്യന്മാർ വിചാരിച്ചത് കുടിയന്മാരെ ശപിക്കുമെന്നാണ്. എന്നാൽ, ഗുരു അവരോട് യാതൊന്നും പറയാതെ, പാതയോരത്ത് നിന്ന ഒരു ചെടിയുടെ കമ്പ് ഒടിച്ചെടുത്തു. എന്നിട്ട്, അതിൽ ഒരു കുടിയനെ നല്ലതുപോലെ അടിച്ചു. അവൻ അടികൊണ്ട് നിലവിളിച്ചു! പക്ഷേ, രണ്ടാമനെ അടിച്ചില്ല. അതുകഴിഞ്ഞ് ഗുരുവും ശിഷ്യരും മുന്നോട്ടു പോയപ്പോൾ ഒരു ശിഷ്യൻ ചോദിച്ചു: "ഗുരുവേ, അങ്ങ് എന്തുകൊണ്ടാണ് രണ്ടാമനെ തല്ലാതെ വിട്ടത്?" അന്നേരം ഗുരു പറഞ്ഞു: "ഇവർ രണ്ടു പേരും സ്ഥിരമായി മദ്യം സേവിക്കുന്നവരാണ്. അതിൽ രണ്ടാമൻ സ്വയം നശിക്കുന്നു. മറ്റാരെയും ഉപദ്രവിക്കാറില്ല. എന്നാൽ, ഒന്നാമൻ അങ്ങനെയല്ല. അവൻ വീട്ടിൽ ചെന്ന് ഭാര്യയെയും കുട്ടികളെയും തല്ലുന്നവനാണ്. എൻ്റെ തല്ല് അവനു കിട്ടിയതിനാൽ ഇനി അവന് വേറ...

(1253) അപ്പൂപ്പനും അമ്മൂമ്മയും!

  പണ്ട്, സിൽബാരിപുരം ദേശത്ത് പിശുക്കരായ ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവരുടെ ഈ ദുരാഗ്രഹം നിമിത്തം മക്കളും കൊച്ചുമക്കളുമെല്ലാം അവരെ ഉപേക്ഷിച്ചു കോസലപുരത്തേക്കു പോയിരുന്നു. കുറെ പറമ്പുകളും കൃഷികളുമെല്ലാം അവർക്കുണ്ട്. പ്രായത്തെ വെല്ലുവിളിച്ചു കൊണ്ട് രണ്ടുപേരും പതിയെ പറമ്പിലെ പണികൾ ചെയ്തു തീർക്കും. കാരണം, പണിക്കാർക്കു കൂലി കൊടുക്കാനും അവരുടെ പിശുക്ക് അനുവദിച്ചിരുന്നില്ല. ഒരിക്കൽ, റംബുട്ടാൻ പഴങ്ങൾ നിറഞ്ഞു നിൽക്കുന്ന മരത്തിൽ നിന്നും അയലത്തെ വികൃതികളായ കുട്ടികൾ സന്ധ്യ മയങ്ങുമ്പോൾ പഴങ്ങൾ പറിക്കാൻ തുടങ്ങി. അവിടെ തത്തകൾ കൂട്ടമായി വന്ന് റംബുട്ടാൻ തിന്നുന്നത് തടയാനായി കയറുപിരിച്ച് ഉണ്ടാക്കിയ വല മരത്തിന്മേൽ വിരിച്ചിട്ടുണ്ടായിരുന്നു. പഴങ്ങൾ പോകുന്നത് മനസ്സിലാക്കിയ അപ്പൂപ്പൻ പറഞ്ഞു: "വലയുള്ളതിനാൽ ഇത് പറിക്കുന്നത് ആ കുട്ടികളാകാനാണു സാധ്യത" അന്നേരം അമ്മൂമ്മ ഒരു പരിഹാരവുമായി രംഗത്തു വന്നു: "ആരായാലും രാത്രിയിലാണു വരുന്നത്. നമുക്കൊരു കാര്യം ചെയ്യാം. നിങ്ങൾ ഒരു വടിയുമായി മരത്തിൽ സന്ധ്യയാകുമ്പോൾ കയറിയിരിക്കുക. കുട്ടികൾ മരത്തിലേക്കു കയറി വരുമ്പോൾ അവരെ തല്ലി താഴെയിടണം. താഴെ ഒളിച്ചു...

(1252) ശങ്കുവിൻ്റെ കരവിരുത്!

  പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് വീരഭദ്രൻ എന്ന രാജാവായിരുന്നു. അയാൾ ഒരു ദുരാഗ്രഹിയായിരുന്നു. നികുതി വളരെ കൂടുതലാകയാൽ ജനങ്ങൾക്ക് ദുരിതമായി. രാജ്യത്തെ ഗുരുകുലങ്ങളും ആശ്രമങ്ങളും അംഗബലം അനുസരിച്ച് ഖജനാവിലേക്ക് നികുതിപ്പണം കൊടുക്കണം എന്നൊരു നിയമമുണ്ട്. അതിനാൽ, 100 വെള്ളിനാണയം വിദ്യാർഥികളുടെ പ്രവേശനത്തിനായി വാങ്ങിയിട്ട് ഗുരുക്കന്മാർ അതിൽ നിന്നും നികുതിപ്പണം കൊട്ടാരത്തിൽ ഏൽപ്പിക്കും. ഒരിക്കൽ, ചിത്രകലയിൽ ഏറെ താല്പര്യമുണ്ടായിരുന്ന ശങ്കു എന്ന വിദ്യാർഥി അവിടെയുള്ള ഒരു ഗുരുവിൻ്റെ അടുക്കലെത്തി. പക്ഷേ, അദ്ദേഹം പറഞ്ഞു: "100 നാണയം തന്നാൽ മാത്രമേ നിന്നെ ഇവിടെ ശിഷ്യനായി സ്വീകരിക്കാൻ പറ്റൂ!" അവൻ നിരാശനായി തിരികെ വീട്ടിലെത്തി. കയ്യിലെ ഉളികൊണ്ട് അനേകം കല്ലുകളിലും തടികളിലും കൊത്തുപണികൾ പരിശീലിച്ചത് വെറുതെ ആയിരിക്കുന്നു. ഈ രാജ്യത്ത് സാധുക്കൾക്ക് പഠിക്കാൻ പറ്റില്ലെന്ന് എല്ലാവരും അഭിപ്രായപ്പെട്ടപ്പോൾ അയൽരാജ്യമായ കോസലപുരത്തേക്ക് പോകാൻ വീട്ടുകാർ ശങ്കുവിനെ അനുവദിച്ചു. ഏറെ അകലെയുള്ള അവിടേക്ക് നടന്നു പോകുന്ന ചില പ്രദേശങ്ങൾ കാട്ടിലൂടെയായിരുന്നു. കുറെ ദൂരം നടന്നപ്പോൾ ശങ്കുവിന് വല്ലാത്ത നിരാശയും തള...

(1251) ചേർച്ചയില്ലാത്ത കൂട്ട്!

  ഒരിക്കൽ, സിൽബാരിപുരം കാട്ടിലൂടെ ഒരു ആമ പതിയെ നടന്നു നീങ്ങുന്ന സമയം. ഒറ്റയ്ക്കു നടക്കുന്നതിനിടയിൽ വല്ലാത്ത മുഷിപ്പ് അവനു തോന്നിയതിനാൽ ഒരു കൂട്ടിന് ആരെയെങ്കിലും വേണമെന്ന് തോന്നി. അപ്പോൾ അതുവഴി ഒരു കലമാൻ വന്നു. ആ കലമാൻ അവൻ്റെ സങ്കേതത്തിലെ കൂട്ടുകാരുമായി പിണങ്ങി വന്നവനായിരുന്നു. അതിനാൽ ആമയുമായി ചങ്ങാത്തം കൂടി. എന്നാൽ, ഇതെല്ലാം കണ്ട് മരത്തിലിരുന്ന കാക്ക ഉപദേശിച്ചു: "വേഗം ഇല്ലാത്ത ആമയും വേഗം കൂടിയ കലമാനും ഒരിക്കലും ചേർന്നു പോകില്ല" പക്ഷേ, അവർ അതിനെ ചിരിച്ചുതള്ളി. സമയം വൈകുന്നേരം ആയപ്പോൾ, ഒരു കടുവ അതിലെ വന്നു. കലമാൻ ഒരു നിമിഷം ശങ്കിച്ചു നിന്നു. കാരണം, ചങ്ങാതിയെ ആപത്തിൽ തനിച്ചാക്കി പോകണമോ എന്നുള്ള ആശങ്കയായിരുന്നു അത്. പക്ഷേ, ആ നിമിഷത്തിൽ കടുവ കലമാനിനെ ചാടി പിടിച്ചു! ആമയാകട്ടെ, സ്വന്തം രക്ഷയ്ക്കായി കയ്യും കാലും തലയുമെല്ലാം കട്ടിയുള്ള തോടിനുള്ളിലാക്കി. മാനിൻ്റെ കരച്ചിൽ കേട്ട് കാക്ക പറന്നു വന്ന് രംഗം നിരീക്ഷിച്ചു. കടുവ മാനിനെ കടിച്ചു വലിച്ച് ഗുഹയിലേക്കു കൊണ്ടുപോയി. അന്നേരം, കാക്ക ആമയെ ശകാരിച്ചു: "നിൻ്റെ ചങ്ങാത്തം കാരണം ആ മാനിൻ്റെ ജീവൻ പോയതു നീ കണ്ടില്ലേ?" ഉടൻ, ആമ പറഞ്ഞു: ...

(1250) സഞ്ചിയിലെ നിധി!

  സിൽബാരിപുരത്തെ ഒരു വലിയ തറവാട്ടിലെ കഥ. ശങ്കുണ്ണിയുടെ തറവാട്ടിൽ നല്ല സ്വത്ത് പാരമ്പര്യമായി ഉള്ളതാണ്. മക്കൾ 3 ആൺകുട്ടികളായിരുന്നു. അവർ വലുതായപ്പോൾ മൂന്നു പേർക്കും ചൂതുകളിയിൽ താല്പര്യം വന്നുതുടങ്ങി. ക്രമേണ ആ ദുശ്ശീലം കൂടി വന്നപ്പോൾ തറവാട്ടിലെ സമ്പത്തെല്ലാം ക്ഷയിച്ചു തുടങ്ങി. ഇതെല്ലാം കണ്ടുകേട്ട് ശങ്കുണ്ണിയുടെ ആരോഗ്യവും ക്ഷയിച്ചു തുടങ്ങിയിരുന്നു. തറവാട്ടിലെ സമ്പത്തെല്ലാം പോയി. മക്കൾ കൃഷിയൊന്നും ചെയ്യാത്തതിനാൽ പറമ്പുകൾ കാടുകയറി തുടങ്ങി. അയാൾക്ക് മക്കളുടെ ഈ അവസ്ഥ ആലോചിച്ച് യാതൊരു സമാധാനവുമില്ലായിരുന്നു. ഒരു ദിവസം, ശങ്കുണ്ണി മക്കളെ കട്ടിലിൻ്റെ അടുക്കലേക്ക് വിളിച്ച് ഇപ്രകാരം പറഞ്ഞു: "ഞാൻ എൻ്റെ ചങ്ങാതിക്ക് ഒരിക്കൽ കടമായി 100 സ്വർണ്ണ നാണയം കൊടുത്തിരുന്നു. എന്നാൽ, അവൻ അതുമായി നാടുവിട്ടു പോയി. എങ്കിലും കോസലപുരത്ത് വ്യാപാരത്തിൽ ഏർപ്പെട്ട് അവൻ വലിയ വ്യാപാരിയായി മാറി. പിന്നീട് പ്രഭുവായി. ഇപ്പോൾ, ന്യായാധിപനാണ്. എന്നാൽ, അയാൾ കുറ്റബോധം തോന്നി നിങ്ങൾ മൂന്നു മക്കൾക്കായി മൂന്ന് സഞ്ചി നിറയെ സ്വർണ്ണ നാണയങ്ങളുമായി വരുന്നുണ്ട്" ഇതു പറഞ്ഞതിനു ശേഷം, ശങ്കുണ്ണി അന്ത്യശ്വാസം വലിച്ചു! ശങ്കുണ്ണി പറഞ്ഞതു പ...