Posts

(1244) സന്തോഷത്തിൻ്റെ കുപ്പായം !

  ഒരിക്കൽ, സിൽബാരിപുരം ദേശത്തെ ആശ്രമത്തിൽ ഏതാനും യുവാക്കൾ പരിശീലനത്തിനായി ഗുരുവിൻ്റെ അടുക്കലെത്തി. ഒരു മാസത്തെ കാലയളവിൽ അവരുടെ പലതരം പ്രശ്‌നങ്ങൾ തീർത്ത് ദൂരെ ദിക്കിലേക്ക് ജോലിക്കു പോകുക എന്നുള്ളതാണ് അവരുടെ ലക്ഷ്യം. അവരുടെ സംഘത്തിൽ കുമാരൻ എന്നു പേരുള്ള ഒരുവൻ വളരെ ദുഃഖിതനായിരുന്നു. ഗുരു അവനെ വിളിച്ച് കാര്യം തിരക്കി. അവൻ പറഞ്ഞു: "ഗുരുജീ, എനിക്ക് ഒന്നിലും സന്തോഷം കണ്ടെത്താനാകുന്നില്ല. ഏതു കാര്യം നോക്കിയാലും എന്നേക്കാൾ മുന്നിൽ അനേകം പേരുണ്ട്. ഞാൻ ഏറ്റവും പിറകിലായി കഴിവു കെട്ടവനായി തോന്നുകയാണ്" ഗുരു പറഞ്ഞു: "ഈ ലോകത്ത് അനേകം ആളുകൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്. അവരിൽ ഏറ്റവും ആനന്ദിക്കുന്ന ആളിൻ്റെ വസ്‌ത്രം നീ ധരിച്ചാൽ നിനക്കും അതേ ആനന്ദം കിട്ടും. അതിനാൽ നീ അടുത്ത ദിവസം രാവിലെ കൊട്ടാര വീഥിയിലൂടെ നടന്ന് ആ വസ്ത്രം കരസ്ഥമാക്കണം" ശിഷ്യൻ അടുത്ത പ്രഭാതത്തിൽ വഴിയിലൂടെ നടന്നു. ആദ്യം കണ്ടത് കൊട്ടാര പണ്ഡിതനെ ആയിരുന്നു. കുമാരൻ അദ്ദേഹത്തോടു ചോദിച്ചു: "അങ്ങ് സന്തോഷത്തിലാണോ ജീവിക്കുന്നത്?" പണ്ഡിതൻ പറഞ്ഞു: "ഞാൻ സന്തോഷവാനല്ല, കാരണം കൊട്ടാര തർക്കങ്ങളിൽ ഞാൻ തോറ്റാൽ കൊട്ടാരത്തിൽ...

(1243) സ്നേഹമുള്ള ശിക്ഷ!

സിൽബാരിപുരം ദേശത്തെ ഒരു ഗുരുകുലത്തിൽ ചങ്ങാതിമാരായി പഠിച്ചവരാണ് സേനകനും ചീരനും. ഒരേ ഗുരുവിൻ്റെ കീഴിലായിരുന്നു പഠനമെങ്കിലും പഠനത്തിൻ്റെ കാര്യത്തിൽ ചീരൻ ഒരുപാടു പിറകിലായിരുന്നു. എങ്കിലും സേനകൻ യാതൊരു മാറ്റവും സൗഹൃദത്തിൽ കാണിച്ചില്ല. കുറെ വർഷങ്ങളുടെ പഠന ശേഷം അവർ രണ്ടാളും രണ്ടു വഴിക്കു പിരിഞ്ഞു. സേനകൻ നന്നായി പഠിച്ച് കൊട്ടാരത്തിലെ ന്യായാധിപനായി. അതേസമയം, ചീരൻ പലതരം കൂലിപ്പണികൾ ചെയ്തെങ്കിലും അവൻ്റെ കുടുംബം പട്ടിണിയായിരുന്നു. ഒരു ദിവസം, ചീരന് അമ്മയുടെ നാട്ടു ചികിൽസയ്ക്കായി കുറെ പണം വേണമായിരുന്നു. പലരോടും പണം കടം ചോദിച്ചെങ്കിലും അവരെല്ലാം പരിഹസിക്കുകയാണു ചെയ്തത്. ചീരൻ മറ്റൊരു തീരുമാനമെടുത്തു. ഏതെങ്കിലും പ്രഭുവിൻ്റെ വീട്ടിൽ കയറി മോഷണം നടത്തുക എന്നതായിരുന്നു പദ്ധതി. പക്ഷേ, യാതൊരു മുൻപരിചയവും മോഷണത്തിൽ ഇല്ല. അങ്ങനെ രാത്രിയിൽ അതിനു ശ്രമിച്ചപ്പോൾ കാവൽക്കാർ അവനെ പിടിച്ച് കൊട്ടാരത്തിലെ ന്യായാധിപനായ സേനകൻ്റെ മുന്നിലെത്തിച്ചു. വർഷങ്ങൾക്കു ശേഷം, തൻ്റെ ചങ്ങാതിയെ കണ്ട് പ്രതീക്ഷയോടെ ന്യായാധിപൻ്റെ മുഖത്തേയ്ക്ക് ചീരൻ ദയനീയമായി നോക്കി. പക്ഷേ, സേനകൻ യാതൊരു പരിചയ ഭാവവും കാട്ടിയില്ല! മാത്രമല്ല, ന്യായാധിപൻ വിധിച്...

(1242) സ്‌ഫടിക പാത്രം!

സിൽബാരിപുരത്തെ ആശ്രമത്തിലെ ഗുരുജിയെ കാണാൻ ദൂരെ ദിക്കിൽ നിന്നു പോലും ആളുകൾ എത്താറുണ്ട്. അതിൽ ഭൂരിഭാഗവും പഴയകാല ശിഷ്യന്മാരായിരിക്കും. അവർ വരുമ്പോൾ എന്തെങ്കിലും സമ്മാനവുമായിട്ടാകും വരിക. ഒരു ദിവസം, കോസലപുരത്തു നിന്നും ഒരു പ്രഭു ഗുരുവിനെ കാണാനെത്തി. അയാളെ കണ്ടയുടൻ, ഗുരുവിന് ആ ശിഷ്യനെ മനസ്സിലായിരുന്നു. അവർ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. അതിനിടയിൽ പ്രഭു പറഞ്ഞു: "ചീനരാജ്യത്തിൽ (ചൈന) നിന്നും വന്ന കച്ചവടക്കാരൻ്റെ കയ്യിൽ നിന്നും ഒരു അപൂർവ്വ സാധനം ഞാൻ വാങ്ങി. അങ്ങ് ദയവായി ഈ സമ്മാനം സ്വീകരിച്ചാലും" ഒരു സ്ഫടിക പാത്രമായിരുന്നു അത്. ചൂടുള്ള പാനീയം എന്തെങ്കിലും അതിൽ ഒഴിച്ചാൽ അനേകം നിറക്കൂട്ടുകൾ അതിൽ തെളിഞ്ഞു വരും! ആ സമ്മാനം ഏറെ സന്തോഷത്തോടെ ഗുരു സ്വീകരിച്ചു. പ്രഭു സ്വദേശത്തേക്കു മടങ്ങുകയും ചെയ്തു. ഗുരുജി അതുവരെ ചായയും ചൂടുവെള്ളവും മറ്റും കുടിച്ചിരുന്ന നിറം മങ്ങിയ പോറലുകൾ നിറഞ്ഞ ഒരു സ്റ്റീൽ കപ്പ് എടുത്ത് അടുക്കളയിൽ എവിടെയോ വച്ചു. പകരക്കാരനായി സമ്മാനം കിട്ടിയ സ്ഫടിക പാത്രം ഉപയോഗിക്കാനും തുടങ്ങി. ഓരോ തവണയും ചൂടുള്ളത് നിറയുമ്പോൾ മിന്നിമറയുന്ന നിറങ്ങളിൽ ഗുരുവിന് വല്ലാത്ത ഇഷ്‌ടം തോന്നുകയും ചെയ്തു. ...

(1241) നാടോടിയുടെ വരം!

പണ്ട്, സിൽബാരിപുരം ദേശത്തേക്ക് ഒരു നാടോടി കടന്നുവന്നു. അയാളുടെ യഥാർഥ ദേശം കോസലപുരമായിരുന്നു. പലതരം തൊഴിലുകൾ  ചെയ്യാനുള്ള കഴിവ് അവനുണ്ടെങ്കിലും കൂടുതൽ കാലവും അന്യദേശങ്ങളിലൂടെ അലഞ്ഞു തിരിഞ്ഞു.  അങ്ങനെ, നാടോടി അയാൾക്കു പറ്റിയ തൊഴിൽ ചെയ്ത്, ശേഷിക്കുന്ന കാലം സിൽബാരിപുരത്ത് ജീവിക്കാമെന്നു തീരുമാനിച്ചു. ഒരു ദിവസം രാവിലെ നടന്നു പോയ പ്രദേശത്ത്, നല്ല പശയുള്ള മണ്ണ് ഉള്ളതായി കണ്ടു. അയാൾ മൺചട്ടികളും കുടങ്ങളും കൂജയുമൊക്കെ ഉണ്ടാക്കാൻ തുടങ്ങി. എന്നാൽ, വിൽപന കാര്യമായി നടക്കുന്നില്ലായിരുന്നു. കാരണം, അവിടത്തെ ചന്തയിൽ കുറെ കുശവന്മാർ ഉണ്ടായിരുന്നു. എങ്കിലും അയാൾ കൂടുതൽ പാത്രങ്ങൾ ഉണ്ടാക്കി.  നിരാശനായ നാടോടി കിഴക്കു ദിക്കിലേക്കു നടന്ന് കാട്ടിലെത്തി. കാടിനുള്ളിൽ ദേവീസാന്നിദ്ധ്യം ഉള്ള ഒരു കാവ് ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അയാൾ ആ കാവിൽ കുറെ ദിവസം തപസ്സു ചെയ്തപ്പോൾ കാവിലെ ദേവി പ്രത്യക്ഷപ്പെട്ടു: "പ്രിയ ഭക്താ, നിൻ്റെ സത്യസന്ധതയിലും കഠിനാധ്വാനത്തിലും ഭക്തിയിലും ഞാൻ പ്രസാദിച്ചിരിക്കുന്നു. ഞാൻ എന്തു വരമാണ് നിനക്ക് തരേണ്ടത്?" നാടോടി പറഞ്ഞു: "ഞാൻ അനേകം മൺപാത്രങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ട്. പക്ഷേ, അതൊ...

(1240) കെട്ടിക്കിടന്ന അറിവ്!

  ഒരു കാലത്ത്, ഗുരുവായ സേനകൻ്റെ ആശ്രമം സിൽബാരിപുരം ദേശത്തിലെ പ്രധാന ആശ്രമമായിരുന്നു. അവിടെ നിന്നും മിടുക്കരായ അനേകം ശിഷ്യന്മാർ പ്രശസ്‌തിയോടെ ലോകമെങ്ങും ജോലി ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ, പത്ത് ശിഷ്യന്മാർ ആശ്രമത്തിൽ പഠിച്ചു വരുന്ന സമയത്ത് ഒരു ശിഷ്യൻ ഗുരുവിനോട് സങ്കടമുണർത്തിച്ചു: "ഗുരുവേ, ഞങ്ങളിൽ ഏറ്റവും അറിവുള്ള ശങ്കുവിനോട് എന്ത് സംശയം ചോദിച്ചാലും ഒന്നും പറഞ്ഞു തരില്ല. മാത്രമല്ല, ഞങ്ങളെ പരിഹസിക്കുകയും ചെയ്യും" അതിനു പരിഹാരമുണ്ടാക്കാം എന്നു പറഞ്ഞ് ഗുരു അവനെ ആശ്വസിപ്പിച്ചു. പിന്നീട്, ഗുരു, ശങ്കുവിനെ വിളിപ്പിച്ചു: "നീ എൻ്റെ കൂടെ വരിക" ഗുരു ശങ്കുവിനെയും കൂട്ടി ആശ്രമത്തിൻ്റെ അതിർത്തിയിലൂടെ ഒഴുകിയിരുന്ന നീർച്ചാലിനു സമീപമെത്തി. അദ്ദേഹം അവനോടു പറഞ്ഞു: "ഈ വെള്ളം ഒരു കവിൾ കുടിച്ചു നോക്കൂ" അവൻ വെള്ളം കുടിച്ചു: "ഹായ്! എന്തൊരു രുചിയുള്ള ഉറവയാണിത് " അതിനു ശേഷം, ഗുരുവും ശിഷ്യനും കൂടി കുറെ അകലെയുള്ള കടൽത്തീരത്തെത്തി. ഗുരു പറഞ്ഞു: "നീ ഒരു കവിൾ വെള്ളം കുടിക്കുക" "ഗുരുവേ, ഉപ്പുരസം കാരണം ഇതു കുടിക്കാൻ പറ്റില്ലാ" എങ്കിലും ഗുരുവിനെ അനുസരിച്ച് വായി...

(1239) യോഗ എന്തിനു പഠിക്കണം?

  അങ്ങനെ മറ്റൊരു യോഗാദിനവും കടന്നുപോയിരിക്കുന്നു. പതിവിലും പ്രചാരം ഇത്തവണ കുറവായിരുന്നു. സമൂഹത്തിൻ്റെ പ്രശ്നങ്ങളും നിരാശകളും മറ്റും കൂടി വരുമ്പോൾ യോഗ ആശ്വാസമാകുമെന്നുള്ള ജനങ്ങളുടെ വിശ്വാസവും മങ്ങിത്തുടങ്ങി. പുതുതലമുറയിലെ കുട്ടികളിലെ ദുശ്ശീലങ്ങൾക്കു മുന്നിൽ മാതാപിതാക്കൾ നിസ്സഹായരായി പകച്ചു നിൽക്കുകയാണ്. അതിനൊപ്പം പുത്തൻ മാതാപിതാക്കൾക്ക് നല്ല മാതൃക കുട്ടികൾക്കു കാണിച്ചു കൊടുക്കാനും പറ്റുന്നില്ല. (ഉദാ: നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ക്ലാസിൽ ഉറങ്ങുന്നതു പതിവ്. അവൻ പാതിരാത്രി 12 കഴിഞ്ഞും ടാബുമായി ഇരിക്കാൻ കാരണം 2 മണിക്ക് ഫോൺ കഴിഞ്ഞ് ഉറങ്ങുന്ന മാതാപിതാക്കളുടെ മാതൃക!) കോവിഡ് കാലം കഴിഞ്ഞ് യോഗാ അധ്യാപകർക്കും ശരീര, മനശ്ശക്തികൾ ക്ഷയിച്ചിട്ടുണ്ട്. വലിയ അഭ്യാസത്തിനു പോകാതെ ഇരുന്നാൽ നന്ന്. നാമെല്ലാം യോഗ പഠിക്കാൻ വന്നതും ഒരു നിയോഗമാണ്. സത്യത്തിൽ യോഗ ഒന്നാന്തരം തന്ത്രമായി (കുതന്ത്രമല്ല) നമ്മുടെ സഹായം തേടുന്നവരെ ആശ്വസിപ്പിക്കാനാകും. കഴിഞ്ഞ ആഴ്ചയിലെ ഒരു ഉദാഹരണം: ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ സ്ഥിരമായി കാണുന്ന ഒരു പരിചയക്കാരൻ അടുത്തിരുന്ന് യാത്ര ചെയ്തപ്പോൾ ഞാൻ യോഗയെന്ന് അറിഞ്ഞ് അയാളുടെ വിഷമം പറയുകയു...

(1238) അലസതയുടെ ഫലം?

  "അലസതയുള്ള മനസ്സ് ചെകുത്താൻ്റെ പണിപ്പുരയാണ് " എന്നുള്ള പഴഞ്ചൊൽ പ്രയോഗം വളരെ പ്രശസ്‌തമാണ്. അതിനെ സാധൂകരിക്കുന്ന ഒരു കഥയാണിത്. പണ്ട്, സിൽബാരിപുരം രാജ്യമാകെ കൊടുംകാടായി കിടന്നിരുന്ന കാലം. കാടിൻ്റെ രാജാവായി കരുത്തനായ സിംഹമുണ്ട്. മാത്രമല്ല, വ്യത്യസ്തമായ മൃഗങ്ങളാൽ സമ്പന്നമായിരുന്നു അവിടം. ഒരിക്കൽ, പതിവുപോലെ സിംഹരാജൻ വേട്ടയ്ക്കിറങ്ങി. അന്ന് സിംഹം അതുവരെ പോകാത്ത ഒരു വഴിയിലൂടെ മുന്നോട്ടു പോയി. ഏറെ ദൂരം പിന്നിട്ടപ്പോൾ പുള്ളിമാനുകളുടെ സങ്കേതത്തിൽ ചെന്നു പെട്ടു. അവിടമാകെ നൂറു കണക്കിന് മാനുകൾ ഉണ്ടായിരുന്നു. ആദ്യമായി സിംഹത്തെ കണ്ട മാനുകൾ ചിതറിയോടി. പക്ഷേ, മാനുകളുടെ സംരക്ഷകനും നേതാവുമായ മാൻ ഓടാതെ നിന്നു. കാരണം, അവൻ്റെ പിറകിൽ ഓടാൻ വയ്യാതെ കിടക്കുന്ന ഏതാനും മാനുകൾ ഉണ്ടായിരുന്നു. അവൻ സിംഹത്തോടു പറഞ്ഞു: "മൃഗരാജാവേ ഞങ്ങളുടെ സങ്കേതത്തിൽ അനേകം മാനുകളുണ്ട്. ഇവിടെ കിടക്കുന്ന മാനുകൾ രോഗികളാണ്. അതിനാൽ നാളെ മുതൽ ഞങ്ങൾ തെരഞ്ഞെടുത്ത് ഓരോ മാനിനെയും അങ്ങയുടെ ഗുഹയിൽ എത്തിക്കാം " സിംഹത്തിന് അത് സന്തോഷമായി : "ഞാൻ അതു സമ്മതിച്ചിരിക്കുന്നു. അതിനാൽ ഇവിടെ അടുത്തുള്ള ഗുഹയിലാകും ഇനി ഞാൻ താമസിക്കുന്...