Posts

(1229) മലയാളപദങ്ങൾ പിരിച്ചെഴുതുക

  മലയാളം പദങ്ങളുടെ പിരിച്ചെഴുത്ത് PSC, കോളജ്, സ്‌കൂൾ പഠനകാലത്ത് ചോദ്യങ്ങളായി വരാറുണ്ട്. Kerala State syllabus, CBSE, ICSE Question Papers നോക്കിയാൽ വിദ്യാർഥികൾക്ക് മലയാള പദങ്ങൾ പിരിച്ചെഴുതുന്ന ചോദ്യം പലപ്പോഴും കഠിനമായിരിക്കും. അതിനാൽ, അധ്യാപകർ, കുട്ടികൾ, സാധാരണക്കാർ എന്നിങ്ങനെ എല്ലാവർക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിൽ അനേകം വാക്കുകൾ ചുവടെ കൊടുത്തിരിക്കുന്നു. അത്യുഗ്രം = അതി + ഉഗ്രം അത്യുത്സാഹം = അതി + ഉത്സാഹം അത്യുന്നതം = അതി + ഉന്നതം അത്യധികം = അതി + അധികം അയാൾ = അ + ആൾ അന്നേരം = അ + നേരം അഭ്യുദയം = അഭി + ഉദയം അഭ്യുന്നതി = അഭി + ഉന്നതി അതൊരു = അത് + ഒരു അബ്ജം = അപ് + ജം അക്ഷരം = അ + ക്ഷരം അതുമിതും = അതും + ഇതും അപ്പുറത്ത് = അ + പുറത്ത് അതിനുമപ്പുറത്ത് = അതിനും + അപ്പുറത്ത് അവിടം = അ + ഇടം അവൾ = അ + അൾ അമ്മത്തൊട്ടിൽ = അമ്മ + തൊട്ടിൽ അദ്ദേഹം = അ + ദേഹം അവൻ = അ + അൻ അത്യാവശ്യം = അതി + ആവശ്യം അബ്ധി = അപ് + ധി അപ്പടി = അ + പടി അക്കാലം = ആ + കാലം അത്യധ്വാനം = അതി + അധ്വാനം അധോഗതി = അധ: + ഗതി അണിയറ = അണി + അറ അത്യാകർഷകം = അതി + ആകർഷകം അരുണോദയം = അരുണ + ഉദയം അന്തർദ്ധാനം = അന്തർ + ധാനം അ...

(1228) ഗുരുവിനെ അനുസരിച്ച ശിഷ്യൻ!

  പണ്ട്, സിൽബാരിപുരം ഗ്രാമത്തിൽ ഒരു ആശ്രമമുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന അഞ്ചു ശിഷ്യന്മാരും ഗുരുവിനെ അനുസരിച്ചു ജീവിക്കുന്നവരായിരുന്നു. എങ്കിലും അഞ്ചാമനായിരുന്ന ശങ്കു വളരെ സാധു പ്രകൃതമായിരുന്നു. മറ്റുള്ള നാലു ശിഷ്യന്മാരും നല്ല കാര്യപ്രാപ്തി ഉള്ളവരാണ്. എന്നാൽ, ശങ്കുവിന് ഏതു കാര്യത്തിനും ഗുരുവിൻ്റെ നിർദ്ദേശമോ അഭിപ്രായമോ വേണ്ടിയിരുന്നു. അതിനാൽ, ഈ രീതിയെ പരിഹസിച്ച് മറ്റുള്ള നാലു പേരും ശങ്കുവിനെ മണ്ടനായി പരിഗണിച്ചു പോന്നു. കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഗുരുവിന് പ്രായം മൂലം ആശ്രമം നടത്താൻ വയ്യാത്ത നിലയിലായി. അദ്ദേഹം പറഞ്ഞു - "നിങ്ങൾ അഞ്ചു പേരും തിരിച്ച് നിങ്ങളുടെ വീടുകളിലേക്കു പോകുക. ഞാൻ ഈ ആശ്രമം നിർത്തുകയാണ് " ഇതുകേട്ട് ഏറ്റവും വിഷമിച്ചത് ശങ്കുവായിരുന്നു. ശങ്കു ഗുരുവിനോടു ചോദിച്ചു- "ഗുരുവേ, ഞാൻ വീട്ടിലെത്തിയാൽ എങ്ങനെയാണ് ഓരോ കാര്യങ്ങൾക്കും സംശയ നിവൃത്തി വരുത്തുന്നത്?" അന്നേരം, മറ്റുള്ള നാൽവർ സംഘം പൊട്ടിച്ചിരിച്ചു. എന്നാൽ, ഗുരു ശങ്കുവിനോടു പറഞ്ഞു - "അതിനൊരു പരിഹാരമുണ്ട്. പണ്ടത്തെ ഒരു ശിഷ്യൻ ഉണ്ടാക്കിയ എൻ്റെ  കളിമൺപ്രതിമ ഇവിടെയുണ്ട്. അത് നീ വീട്ടിലേക്കു കൊണ്ടുപോയി വീടിൻ...

(1227) യഥാർഥ ഭക്തൻ!

  പണ്ട്, സിൽബാരിപുരംദേശത്ത് ഒരു ദേവീ ഭക്തൻ ജീവിച്ചിരുന്നു. ശങ്കുണ്ണി എന്നായിരുന്നു അയാളുടെ പേര്. അയൽരാജ്യമായ കോസലപുരത്തെ ദേവീക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് അയാളുടെ ജീവിതാഭിലാഷമാണ്. എങ്കിലും, ഇതുവരെയും അയാൾക്ക് അവിടെ പോകാൻ പറ്റിയിട്ടില്ല. കാരണം, ഒരു വർഷത്തിൽ ഏതാനും ദിവസം മാത്രമേ ആ പുണ്യപുരാണ ക്ഷേത്രത്തിൽ ദേവീദർശനം അനുവദിക്കുകയുള്ളൂ. നൂറ്റാണ്ടുകളായി അതായിരുന്നു അവിടത്തെ വിശ്വാസ പാരമ്പര്യം. പക്ഷേ, ആ സമയത്ത് വളരെ ദൂരമുള്ള ഒരു മാസം നടപ്പുയാത്രയുള്ള ഈ യാത്രയ്ക്ക് സ്വരൂപിച്ച പണമെല്ലാം ഏതെങ്കിലും അത്യാവശ്യത്തിനു ചെലവായിപ്പോകുകയാണു പതിവ്. അയാൾ അന്നു മുതൽ അടുത്ത വർഷത്തേക്കു പോകാൻ നാണയത്തുട്ടുകൾ സമ്പാദിക്കും. കുറെ വർഷങ്ങൾക്കു ശേഷം, പോകേണ്ട സമയത്ത് പണം തികഞ്ഞു! അയാൾ ഒറ്റയ്ക്ക് കോസലപുരത്തേക്കു നടന്നു തുടങ്ങി. പത്തു ദിവസം നടപ്പു പിന്നിട്ടപ്പോൾ വഴിയോരത്ത് ഒരു വൃദ്ധൻ കരഞ്ഞു കൊണ്ട് ശങ്കുണ്ണിയുടെ മുന്നിൽ യാചിച്ചു - "ഞാനും എൻ്റെ കുടുംബവും കുറെ ദിവസങ്ങളായി പട്ടിണിയാണ്. എന്നെ സഹായിക്കാൻ അലിവുണ്ടാകണം" ശങ്കുണ്ണി അയാളെയും കൂട്ടി അടുത്തുള്ള പലചരക്കു കടയിൽ നിന്നും വീട്ടുസാധനങ്ങൾ വാങ്ങി വൃദ്ധൻ്റ വീട്ട...

(1226) ചന്ദനക്കാട്!

  ഒരു കാലത്ത്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് വിക്രമൻ രാജാവായിരുന്നു. ആഴ്ചയിൽ ഒരു ദിവസമെങ്കിലും മൃഗയാ വിനോദത്തിനു പോകണമെന്നുള്ള കാര്യം അദ്ദേഹത്തിനു നിർബന്ധമായിരുന്നു. ഒരിക്കൽ, വേട്ടയ്ക്കു കാട്ടിലൂടെ കുതിരപ്പുറത്ത് പോയപ്പോൾ അകമ്പടി സേവിച്ചിരുന്ന ഭടന്മാരുടെ കുതിരകൾക്കു വഴി തെറ്റി വേറെ ദിശയിൽ പോയി. അങ്ങനെ, രാജാവ് ഒറ്റപ്പെട്ടപ്പോൾ വല്ലാത്ത പരവേശവും അയാൾക്കു തോന്നി. എന്നാൽ, കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞ് കാടിൻ്റെ അതിർത്തി മേഖലയിൽ എത്തിയപ്പോൾ ഒരു കുടിൽ കണ്ടു. അന്നേരം, കുടിലിൻ്റെ മുന്നിൽ വിറക് കെട്ടുകൾ കരിച്ച് കരി ഉണ്ടാക്കുന്ന സാധുവായ നാണുവിന് രാജാവിനെ മനസ്സിലായില്ല. കാരണം, നാണു ആ കാട്ടുപ്രദേശത്തു നിന്നും പ്രധാന പട്ടണങ്ങളിലേക്ക് ഇതുവരെ യാത്ര ചെയ്തിട്ടില്ലായിരുന്നു. രാജാവ് ചോദിച്ചു - "എനിക്ക് വല്ലാതെ വിശക്കുന്നു. എന്തെങ്കിലും തിന്നാനും കുടിക്കാനും തരുമോ?" ഒരു പുഞ്ചിരിയോടെ നാണു കുടിലിൽ പ്രവേശിച്ച് കോപ്പയിൽ കഞ്ഞിയും ചമ്മന്തിയുമായി തിരികെ വന്ന് രാജാവിനു കൊടുത്തു. വളരെ സ്നേഹത്തോടെ അതിഥി കഴിക്കുന്നതും നോക്കി നാണു ഇരുന്നു. "കുറച്ച് കഞ്ഞിയും കൂടി വിളമ്പട്ടെ?" നാണുവിൻ്റെ ചോദ്യം കേട്ട...

(1225) ശങ്കുണ്ണിയുടെ വീട്ടുമുറ്റം!

പണ്ട്, സിൽബാരിപുരം ദേശം വാണിരുന്നത് വീരു എന്ന നാടുവാഴിയായിരുന്നു. പ്രശസ്തമായ സിൽബാരിപ്പുഴ ആ ദേശത്തിലൂടെ ഒഴുകി കടലിൽ പതിക്കുകയാണു ചെയ്തിരുന്നത്. എന്നാൽ, അയൽദേശങ്ങളായ കോസലപുരം, കുശാനപുരം, ചിത്തിരപുരം എന്നിവിടങ്ങളിൽ ഒരു പുഴ പോലും ഇല്ലായിരുന്നു. അതിനാൽ, അവിടെ പുഴമണൽ കിട്ടാനില്ലായിരുന്നു. വീടു പണിയാനും മുറ്റത്തു വിരിക്കാനും മറ്റുമായി സിൽബാരിപ്പുഴയിൽ നിന്നും മണൽ വാരിയിരുന്നു. അങ്ങനെ കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ പുഴമണലിനു കുറവു വന്നുതുടങ്ങി. അതോടെ, നാടുവാഴി മണൽവാരലിനു നിരോധനം ഏർപ്പെടുത്തി. അനേകം വർഷങ്ങൾ അങ്ങനെ കടന്നുപോയി. പിന്നെയും പുഴ മണൽ തീരത്തടിഞ്ഞ് മനോഹരമായിരിക്കുന്നു. ആ ദേശവാസിയായ ശങ്കുണ്ണിയുടെ വീട്ടുമുറ്റമാകെ കല്ലുകൾ എഴുന്നു നിൽക്കുന്ന അവസ്ഥയാണ്. ഒരു ദിവസം അയാളുടെ ഇളയ കുഞ്ഞ് മുറ്റത്തെ കല്ലിൽ തട്ടി വീണപ്പോൾ അയാൾ നിശ്ചയിച്ചു - "ഒരു ദിവസം ഞാൻ ഈ മുറ്റമാകെ പുഴയിലെ ഉരുളൻകല്ലുകൾ നിറച്ച് മനോഹരമാക്കും!" അന്നു മുതൽ, ശങ്കുണ്ണി സിൽബാരിപ്പുഴയിൽ കുളിക്കാൻ പോയിത്തുടങ്ങി. തിരികെ മടങ്ങാൻ നേരത്ത്, ഒരു കയ്യിൽ കൊള്ളുന്ന ഒരു പിടി പുഴയിലെ ചെറിയ ഉരുളൻ കല്ല് മടിശ്ശീലയിൽ വച്ച് വീട്ടിലെത്തും. എന്നിട്ട്, മു...

(1224) കുതിരയുടെ അവകാശി!

  ആന്ധ്രയിലെ മര്യാദ രാമണ്ണ എന്ന മര്യാദരാമൻ ന്യായാധിപനായി തുടരുന്ന കാലത്ത് തൻ്റെ ബുദ്ധിയും നിരീക്ഷണ പാടവവും ഉപയോഗിച്ച് നിരവധി കുറ്റങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരിക്കൽ, ഒരു വ്യാപാരി കുതിരയുമായി ചന്തയിലേക്കു പോകുകയായിരുന്നു. അയാൾ അതിനെ വല്ലാതെ പണിയെടുപ്പിക്കുമെങ്കിലും കാര്യമായ ആഹാരം കൊടുക്കുകയുമില്ല. അതുകാരണം, കുതിര മെലിഞ്ഞതായിരുന്നു. അയാൾ പോകുന്നതിനൊപ്പം ഒരു കർഷകൻ്റെ കുതിര ഒപ്പം വന്നു. അതിനെ കണ്ട് വ്യാപാരി പിറുപിറുത്തു - "എങ്ങനെയും ഇവൻ്റെ മിടുക്കൻ കുതിരയെ തട്ടിയെടുക്കണം!" വ്യാപാരി കുതിരയെ നിർത്തി കർഷകനോടു സംസാരിച്ച് ക്രമേണ ചങ്ങാത്തം ഭാവിച്ചു - "എനിക്ക് നിൻ്റെ കുതിരപ്പുറത്തു കയറി ചന്ത വരെ പോകണമെന്ന് ഒരു ആഗ്രഹം" കർഷകൻ അതു സമ്മതിച്ചു. വ്യാപാരി ആ കുതിരയുടെ പുറത്ത് കയറാൻ തൻ്റെ യജമാനൻ സമ്മതിച്ചതിനാൽ കുതിര അനുസരിച്ചു. ആ സമയത്ത് സാധുവായ കർഷകൻ മെലിഞ്ഞ കുതിരയെ തലോടി പറഞ്ഞു -"നിനക്ക് തിന്നാൻ കുറച്ച് മുതിര തരാം" എന്നിട്ട് ആ കുതിരപ്പുറത്ത് കർഷകൻ കയറി ചന്തയിലേക്ക് യാത്രയായി. വ്യാപാരി ചന്തയിൽ ചെന്നപ്പോൾ വലിയ ഒച്ചയിട്ട് കച്ചവട സാധനങ്ങൾ വിളിച്ചു കൂവി ആളുകളുടെ ശ്രദ്ധ തിരിച്ചു. ആ...

(1223) നാറാണത്ത് ഭ്രാന്തൻ!

  കൊട്ടാരത്തിൽ ശങ്കുണ്ണി എന്ന പ്രശസ്തനായ സാഹിത്യകാരൻ, മലയാള മനോരമ പത്രത്തിലും ഭാഷാപോഷിണിയിലും അനേകം നാടോടിക്കഥകൾ പരമ്പരയായി പ്രസിദ്ധീകരിക്കുകയുണ്ടായി. അതിൽ, നാറാണത്ത് ഭ്രാന്തൻ, കടമറ്റത്ത് കത്തനാർ, ഉണ്ണിയാർച്ച, തച്ചോളി ഒതേനൻ എന്നിങ്ങനെയുള്ള അനേകം നാടോടിക്കഥകളും ഐതിഹ്യങ്ങളും ഒരുമിപ്പിച്ച് ഐതിഹ്യമാല എന്ന മഹത്തായ ഗ്രന്ഥം പിറവിയെടുത്തു. കേരളത്തിലെ മിക്കവാറും ലൈബ്രറികളിലും ഇത് വായിക്കാനാകും. അതുപോലെ, പ്രസിദ്ധീകരണ ശാലകളിൽ വാങ്ങാനാകും. ഇപ്പോൾ നിങ്ങൾ വായിക്കാൻ പോകുന്ന കഥ പറയിപെറ്റ പന്തിരുകുലത്തെ പ്രധാനിയായ നാറാണത്ത് ഭ്രാന്തൻ്റെ കഥയാണ്. നാറാണത്ത് ഭ്രാന്തൻ്റെ കല്ല് ഉരുട്ടിയ കഥ പ്രശസ്തമാണ്. രായിരനെല്ലൂർ എന്ന പാലക്കാട് ജില്ലയിലെ കുന്നിലാണ് അയാൾ ജീവിച്ചിരുന്നതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. അയാൾ ഒരു വലിയ കല്ല് രാവിലെ കുന്നിൻ്റെ താഴെ നിന്നും ഉരുട്ടിക്കയറ്റാൻ തുടങ്ങും. ഏകദേശം ഉച്ചയാകുമ്പോൾ മുകളിലെത്തും. എന്നിട്ട്, അത് താഴേക്ക് ഉരുട്ടിയിടും! അത് ഉരുണ്ടു പോകുന്നതു കണ്ട് അയാൾ അട്ടഹസിക്കും! പിന്നെയും ഇതുതന്നെ ആവർത്തിക്കുകയാണു പതിവ്. ഇതെല്ലാം ഒരു ഭ്രാന്തൻ്റെ ചെയ്തികളായി നാട്ടുകാർ പരിഹസിച്ചെങ്കില...