Posts

(1039) ഹോജ കുടിച്ച കഞ്ഞി!

  ഒരിക്കൽ, ഹോജയും ഭാര്യ ആമിനയും തമ്മിൽ വഴക്കു കൂടി. അവസാനം, ആമിന പിറുപിറുത്തു - "അയാൾക്ക് എന്തെങ്കിലും ശിക്ഷ കൊടുത്തേ മതിയാവൂ" കുറച്ചു നേരം ആലോചിച്ചപ്പോൾ ഭാര്യയ്ക്ക് ഒരു ഉപായം തോന്നി. ഉച്ചയ്ക്ക് കഞ്ഞി കൊടുക്കുമ്പോൾ അടുപ്പിൽ നിന്നും കലം എടുത്ത് അതേ പടി ഉഗ്രമായ ചൂടിൽ കൊടുക്കണം. വായ പൊള്ളുമല്ലോ. അവർ രണ്ടു പേരും ഉച്ചയ്ക്ക് കഴിക്കാനിരുന്നു. പക്ഷേ, ഭാര്യയുടെ കഞ്ഞി തണുപ്പിക്കാൻ ആ സ്ത്രീ മറന്നു പോയിരുന്നു. ചൂടുള്ള കഞ്ഞി വായിലേക്ക് വച്ചപ്പോൾ തന്നെ പൊള്ളി കണ്ണിലൂടെ കണ്ണീർ ധാരയായി ഒഴുകി! ഹോജ രണ്ടാമതായി അവിടെ വന്ന് ഇരുന്ന സമയം ഇതു ശ്രദ്ധിച്ച് അവളോടു ചോദിച്ചു - "നീ എന്തിനാണ് കരയുന്നത്?" പെട്ടെന്ന്, ആ സ്ത്രീ കള്ളം പറഞ്ഞു -"ഞാൻ മരിച്ചു പോയ അമ്മയെ ഓർത്തിട്ടാണ് കരഞ്ഞത് " ഹോജയും കഞ്ഞി കുടിച്ച് പൊള്ളാനായി ആമിന കള്ളം പറഞ്ഞതായിരുന്നു. ഉടൻ, കഞ്ഞി കഴിച്ച ഹോജയുടെ വായ പൊള്ളിയപ്പോൾ ഭാര്യ പറ്റിച്ചതാണെന്ന് അയാൾക്കു മനസ്സിലായി. ഹോജയുടെ കണ്ണീർ കണ്ട് ഭാര്യ ചോദിച്ചു - ''നിങ്ങൾ എന്തിനാണു മനുഷ്യാ കരയുന്നത്?" ഹോജ പറഞ്ഞു -"നിൻ്റെ അമ്മയെ ഓർത്താണ്. കാരണം, ആ നല്ല അമ്മ നിനക്ക് ...

(1038) ഹോജയുടെ നീന്തൽ!

  ഒരേ സമയം, ബുദ്ധിയും യുക്തിയും അടങ്ങിയ കാര്യങ്ങളും മണ്ടത്തരങ്ങളും ഒരു പോലെ ചെയ്തിരുന്ന ആളായിരുന്നു ഹോജ മുല്ല. ഒരിക്കൽ, ഹോജയുടെ ഭാര്യാമാതാവ് (അമ്മായിയമ്മ) പുഴയിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ കാലു തെറ്റി ഒഴുക്കിൽ പെട്ട് മുന്നോട്ട് ഒഴുകിപ്പോയി. ഹോജ ഈ വിവരം അറിഞ്ഞ് ഓടിയെത്തി. പെട്ടെന്ന് പുഴയിലേക്കു ചാടി. ഉടൻ, ആളുകൾ ഓടിക്കൂടി എന്നാൽ ഹോജ ഒഴുക്കിനെതിരായി നീന്താൻ തുടങ്ങി. കണ്ടവരെല്ലാം അന്തിച്ചു നിന്നു. അവർ ഹോജയോടു  വിളിച്ചു കൂവി - "ഹേയ്, ഹോജ, ആ സ്ത്രീ ഒഴുകിപ്പോയത് താഴേക്കാണ്. താൻ എതിർ ദിശയിൽ എന്തിനാണ് നീന്തുന്നത്?" ഹോജ തിരികെ വിളിച്ചു കൂവി - "എൻ്റെ അമ്മായിയമ്മ പറയുന്നതിൻ്റെ എതിരാവും ചെയ്യുക. നിങ്ങൾ കാണുന്നതിൻ്റെ എതിരായിരിക്കും പോകുക. അവരുടെ തലതിരിവ് എനിക്ക് പല തവണയായി അനുഭവമുള്ള കാര്യമാണ് " ആളുകൾ ഹോജയുടെ മണ്ടത്തരം ഓർത്ത് ആർത്തുചിരിച്ചു. Written by Binoy Thomas, Malayalam eBooks-1038 - Hoja stories - 34, PDF- https://drive.google.com/file/d/19OD-hV3TpvGZfCjhovyUmKg-aroy3pW2/view?usp=drivesdk

(1037) പണക്കാരൻ ആകുന്ന വഴി!

  ഹോജമുല്ലയ്ക്ക് യാതൊരു പണിയും ഇല്ലാതിരുന്ന കാലമായിരുന്നു അത്. എന്നാൽ, വെറുതെ ഇരിക്കുകയാണെന്ന് കരുതാനും വയ്യ. കാരണം, ആളുകളുടെ അടുത്ത് വീരവാദം മുഴക്കുകയും തർക്കിക്കാൻ പോകുകയും ഒക്കെ ചെയ്യുന്നത് ഹോജയുടെ സ്ഥിരം പരിപാടികളാണ്. ചിലപ്പോൾ മറ്റുള്ളവരെ പരിഹസിക്കാനും പോകാറുണ്ട്. അന്നേരം, ആളുകൾ തിരിച്ചും നാണം കെടുത്തി വിടും. എങ്കിലും ഹോജ തൻ്റെ ജീവിത ശൈലി ഒട്ടും മാറ്റാൻ തയ്യാറായിരുന്നില്ല. ഒരു ദിവസം, അദ്ദേഹം ചന്തയിലെ തിരക്കുള്ള ദിനത്തിൽ അവിടെയുള്ള ഉയർന്ന കല്ലിൻ്റെ മുകളിൽ കയറി നിന്നു വിളിച്ചു കൂവി - "പെട്ടെന്ന് പണക്കാരൻ ആകാനുള്ള വിദ്യ വേണമെന്നുള്ളവർ ഇവിടെ വരിക!" അപ്പോൾ, ആളുകൾ ഹോജയുടെ ചുറ്റിനും തടിച്ചു കൂടി. കാരണം, അവരുടെയെല്ലാം പ്രധാന ലക്ഷ്യം പെട്ടെന്ന് മുതലാളിയാകുക എന്നുള്ളതായിരുന്നു. അവരെല്ലാം ഒരുമിച്ച് വെപ്രാളത്തോടെ ചോദിച്ചു - "ഹോജാ, ഞങ്ങൾക്ക് എത്രയും പെട്ടെന്ന് അത് പറഞ്ഞു തരിക!" പെട്ടെന്ന്, ഹോജ ഗൗരവത്തോടെ പറഞ്ഞു -"നിങ്ങളിൽ എത്ര പേർക്ക് ഈ ആവശ്യം ഉണ്ടെന്ന് അറിയാനാണ് ഞാൻ എല്ലാവരോടും ചോദിച്ചത്. ഇത്രയും വലിയ ഒരു ജനക്കൂട്ടത്തിന് മുഴുവൻ ആവശ്യമാകയാൽ ഞാൻ ഇപ്പോൾത്തന്നെ ആ വിദ്യ അന്...

(1036) മനസ്സു വായന!

  ഒരു ദിവസം, ഹോജ മുല്ല ചന്തയിലേക്ക് നടക്കുകയായിരുന്നു. നടന്നുനടന്ന് ഒരു മുക്കവലയിലെത്തി. അന്നേരം, അപരിചിതനായ ആൾ എതിരെ വരുന്നുണ്ടായിരുന്നു.  അയാൾ ഹോജയോടു ചോദിച്ചു - "മുല്ലാക്കാ, അക്സെഹിർ പട്ടണത്തിലേക്ക് ഇതിൽ എതുവഴിയിലൂടെ ഞാൻ പോകണം?" എന്നാൽ, ഇതിനു മറുപടി പറയാതെ ഹോജ അമ്പരന്നു! കാരണം, തൻ്റെ പേര് ഹോജ മുല്ലയെന്ന് ഇയാൾക്ക് അറിയാമല്ലോ. അല്ലെങ്കിൽ മുല്ലാക്കയെന്ന് വിളിക്കാൻ സാധ്യതയില്ല. ഉടൻ, ഹോജ അയാളോടു ചോദിച്ചു - "താങ്കളെ എനിക്ക് മുൻപരിചയമില്ല. ഇയാൾ ഈ ദേശക്കാരനുമല്ല. എന്നിട്ടും ഞാൻ മുല്ലാക്കയെന്ന് അറിഞ്ഞത് എങ്ങനെ?" അപ്പോൾ, അപരിചിതൻ ഒരു നിമിഷം ആലോചിച്ചു. താൻ വെറുതെ വിളിച്ചതെന്ന് പറയേണ്ടതില്ല. അല്പം പൊങ്ങച്ചം തട്ടിയേക്കാം. "ഞാൻ മുല്ലാക്കയെ ആദ്യമാണു കാണുന്നത്. എന്നാൽ, എനിക്കു മറ്റുള്ളവരുടെ മനസ്സ് വായിക്കാനുള്ള വിദ്യ കൈവശമുണ്ട്!" "ഹോ!" ഹോജ അതുകേട്ട് അത്ഭുതം കൂറി. അന്നേരം, അപരിചിതൻ വീണ്ടും ചോദിച്ചു - "പട്ടണത്തിലേക്ക് ഏതു വഴിയിലൂടെ പോകണം?" ഉടൻ, ഹോജ ചുട്ട മറുപടി കൊടുത്തു - "അതിനുള്ള മറുപടി ഞാൻ മനസ്സിൽ പറഞ്ഞു കഴിഞ്ഞു. താങ്കൾ മനസ്സു വായിച്ച് അറിഞ്ഞ ...

(1035) കളഞ്ഞു കിട്ടിയ സ്വർണ്ണക്കിഴി!

  ഹോജ മുല്ലയുടെ ദാരിദ്ര്യ കാലമായിരുന്നു അത്. ഒരു ദിവസം, വഴിയിലൂടെ അദ്ദേഹം നടന്നു നീങ്ങിയപ്പോൾ ഒരു കിഴി നിലത്തു കിടക്കുന്നതു കണ്ടു. അയാൾ അതെടുത്തു. ഉടനെ, ആ കിഴിയുടെ കെട്ട് അഴിച്ചു നോക്കിയപ്പോൾ ഹോജ ഞെട്ടി! നിറയെ സ്വർണ്ണ നാണയങ്ങൾ! തൻ്റെ ദാരിദ്ര്യം മാറ്റാൻ ഇതു മതിയല്ലോ എന്ന് ഓർത്തപ്പോൾ അയാൾക്ക് വലിയ സന്തോഷം തോന്നി. എന്നാൽ, മറ്റൊരു കാര്യം ഓർത്തപ്പോൾ വിഷമവും തോന്നി. കാരണം, ആ നാട്ടിലെ നിയമം അനുസരിച്ച് ഏതെങ്കിലും സാധനം കളഞ്ഞു കിട്ടിയാൽ അത് ചന്തയിലെ ഒരു ഉയർന്ന കല്ലിൽ കയറി നിന്ന് ഉച്ചത്തിൽ മൂന്നു തവണ കിട്ടിയ സാധനം എന്താണെന്ന് വിളിച്ചു പറയണം. അതിനു ശേഷവും ആരും അവകാശവാദം ഉന്നയിച്ചില്ലെങ്കിൽ അത് അയാൾക്കു സ്വന്തമാക്കാം. നിയമം തെറ്റിച്ചാൽ കടുത്ത ശിക്ഷയാണു ഫലം. ഈ കിഴി വിട്ടുകളയാൻ ഹോജയുടെ ദാരിദ്ര്യം അനുവദിച്ചില്ല. അതിനായി അയാൾ ഒരു ബുദ്ധി കണ്ടു പിടിച്ചു. അതിരാവിലെ ചന്തയിലേക്കു ചെന്നു. അവിടെ നിന്ന് മൂന്നു പ്രാവശ്യം ഉച്ചത്തിൽ വിളിച്ചു കൂവി - "സ്വർണ്ണനാണയങ്ങൾ ഉള്ള ഈ കിഴി വഴിയിൽ കിടന്നു കിട്ടിയതാണ്. ഇത് നിങ്ങൾ ആരുടെയെങ്കിലും ആണോ?" മൂന്നു തവണയും ഇത് ആവർത്തിച്ചെങ്കിലും ആരും മുന്നോട്ടു വന്നില്ല. കാരണ...

(1034) സുൽത്താനെ കണ്ട ഹോജ!

  ഹോജ മുല്ല കൊട്ടാരത്തിലെത്തി സുൽത്താനെ കണ്ടുവെന്ന് വാർത്ത പരന്നു. ഈ കാര്യം കേട്ടവരിൽ എല്ലാവരും വിശ്വസിച്ചില്ല. അക്കൂട്ടർ മറ്റുള്ളവരോടു തർക്കിക്കുകയും ചെയ്തു. അന്നേരം, ചിലർ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു - "നമുക്ക് എല്ലാവർക്കും കൂടി മുല്ലാക്കയുടെ വീട്ടിലെത്തി നേരിട്ട് ചോദിക്കാം" എല്ലാവരും ആ അഭിപ്രായത്തോട് യോജിച്ചു. അവർ നടന്ന് ഹോജയുടെ വീട്ടിലെത്തി കാര്യം ചോദിച്ചു. അന്നേരം യാതൊരു മടിയും കൂടാതെ അദ്ദേഹം പറഞ്ഞു -"ശരിയാണ്. ഞാൻ കൊട്ടാരത്തിലെത്തി സുൽത്താനെ കണ്ടു. അന്നേരം, സുൽത്താൻ എന്നോടു സംസാരിക്കുകയും ചെയ്തു" എല്ലാവരും അതുകേട്ട് അമ്പരന്നു! അവരിൽ ഒരാൾ ഭയഭക്തിബഹുമാനത്തോടെ ചോദിച്ചു - "സുൽത്താൻ എന്താണ് ഹോജയോടു പറഞ്ഞത്? കേൾക്കാൻ ഞങ്ങൾക്കു തിടുക്കമായി?" ഹോജ പറഞ്ഞു -"ഞാൻ സുൽത്താനെ കാണുക എന്ന ലക്ഷ്യത്തോടെ കൊട്ടാര വാതിൽക്കൽ എത്തി. അന്നേരം, സുൽത്താൻ പറഞ്ഞു -"ഛീ, ധിക്കാരീ, നീ എന്നെ കാണാൻ ആഗ്രഹിക്കുന്നുവോ? എൻ്റെ കൺമുന്നിൽ മേലിൽ കണ്ടു പോകരുത്!" ജനങ്ങൾ അതുകേട്ട് പൊട്ടിച്ചിരിച്ചു! Written by Binoy Thomas, Malayalam eBooks-1034 - Hoja Stories - 30, PDF- https://d...

(1033) ഹോജയുടെ മോതിരം!

  ഒരിക്കൽ, ഹോജ മുല്ലയോട് യാത്ര പറയാനായി സുഹൃത്തായ ഒരു വ്യാപാരി വീട്ടിലെത്തി. വ്യാപാരിക്ക് പണം ഏറെയുണ്ടെങ്കിലും അത്യാഗ്രഹം ഏറെയായിരുന്നു. ദൂരെ വ്യാപാര ആവശ്യത്തിനു പോകുകയായിരുന്നു അയാളുടെ ലക്ഷ്യം. ഹോജയും വ്യാപാരിയും തമ്മിലുള്ള സംസാരത്തിനിടയ്ക്ക് ഹോജയുടെ കയ്യിൽ കിടന്ന വില പിടിച്ച മോതിരം അയാൾ ശ്രദ്ധിച്ചു. ഉടൻ, അത് എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്ന് വ്യാപാരിക്ക് ദുരാശ തോന്നി. അതിനായി സുഹൃത്ത് ഒരു തന്ത്രം പ്രയോഗിച്ചു. "ഹോജാ, ഞാൻ എന്നാണ് മടങ്ങിവരികയെന്ന് പറയാൻ കഴിയില്ല. പക്ഷേ, അത്രയും നാൾ താങ്കളെ കാണാതെ ഇരിക്കുന്നതിൽ എനിക്കു വളരെ വിഷമമുണ്ട്. അതിനാൽ, കയ്യിലെ മോതിരം എനിക്കു തരിക. അതു കാണുമ്പോൾ ഹോജയെ ഞാൻ ഓർമ്മിക്കും. അതെനിക്ക് ആശ്വാസമാകും" വ്യാപാരിയുടെ ആർത്തി മനസ്സിലാക്കിയ ഹോജ മറുതന്ത്രം പുറത്തെടുത്തു. "പ്രിയ സുഹൃത്തേ. ഞാൻ ഇതേ കാര്യം പറയാൻ വരികയായിരുന്നു. താങ്കളെ പിരിഞ്ഞ് ഇരിക്കുന്നതിൽ എനിക്കും വിഷമമുണ്ട്. അതുകൊണ്ട് ഈ മോതിരം താങ്കൾക്കു ഞാൻ കൊടുത്തു വിട്ടില്ല എന്ന് ഓർക്കുമ്പോൾ ഏറെ വേദനയോടെ ഈ മോതിരം കാണുന്ന ഓരോ നിമിഷവും ഞാൻ ഓർമ്മിക്കും" ഹോജയുടെ തന്ത്രത്തിൽ പരാജയപ്പെട്ട വ്യാപാരി...