(1038) ഹോജയുടെ നീന്തൽ!
ഒരേ സമയം, ബുദ്ധിയും യുക്തിയും അടങ്ങിയ കാര്യങ്ങളും മണ്ടത്തരങ്ങളും ഒരു പോലെ ചെയ്തിരുന്ന ആളായിരുന്നു ഹോജ മുല്ല.
ഒരിക്കൽ, ഹോജയുടെ ഭാര്യാമാതാവ് (അമ്മായിയമ്മ) പുഴയിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ കാലു തെറ്റി ഒഴുക്കിൽ പെട്ട് മുന്നോട്ട് ഒഴുകിപ്പോയി.
ഹോജ ഈ വിവരം അറിഞ്ഞ് ഓടിയെത്തി. പെട്ടെന്ന് പുഴയിലേക്കു ചാടി. ഉടൻ, ആളുകൾ ഓടിക്കൂടി എന്നാൽ ഹോജ ഒഴുക്കിനെതിരായി നീന്താൻ തുടങ്ങി.
കണ്ടവരെല്ലാം അന്തിച്ചു നിന്നു. അവർ ഹോജയോടു വിളിച്ചു കൂവി - "ഹേയ്, ഹോജ, ആ സ്ത്രീ ഒഴുകിപ്പോയത് താഴേക്കാണ്. താൻ എതിർ ദിശയിൽ എന്തിനാണ് നീന്തുന്നത്?"
ഹോജ തിരികെ വിളിച്ചു കൂവി - "എൻ്റെ അമ്മായിയമ്മ പറയുന്നതിൻ്റെ എതിരാവും ചെയ്യുക. നിങ്ങൾ കാണുന്നതിൻ്റെ എതിരായിരിക്കും പോകുക. അവരുടെ തലതിരിവ് എനിക്ക് പല തവണയായി അനുഭവമുള്ള കാര്യമാണ് "
ആളുകൾ ഹോജയുടെ മണ്ടത്തരം ഓർത്ത് ആർത്തുചിരിച്ചു.
Written by Binoy Thomas, Malayalam eBooks-1038 - Hoja stories - 34, PDF-https://drive.google.com/file/d/19OD-hV3TpvGZfCjhovyUmKg-aroy3pW2/view?usp=drivesdk
Comments