(1034) സുൽത്താനെ കണ്ട ഹോജ!

 ഹോജ മുല്ല കൊട്ടാരത്തിലെത്തി സുൽത്താനെ കണ്ടുവെന്ന് വാർത്ത പരന്നു. ഈ കാര്യം കേട്ടവരിൽ എല്ലാവരും വിശ്വസിച്ചില്ല. അക്കൂട്ടർ മറ്റുള്ളവരോടു തർക്കിക്കുകയും ചെയ്തു.

അന്നേരം, ചിലർ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു - "നമുക്ക് എല്ലാവർക്കും കൂടി മുല്ലാക്കയുടെ വീട്ടിലെത്തി നേരിട്ട് ചോദിക്കാം"

എല്ലാവരും ആ അഭിപ്രായത്തോട് യോജിച്ചു. അവർ നടന്ന് ഹോജയുടെ വീട്ടിലെത്തി കാര്യം ചോദിച്ചു. അന്നേരം യാതൊരു മടിയും കൂടാതെ അദ്ദേഹം പറഞ്ഞു -"ശരിയാണ്. ഞാൻ കൊട്ടാരത്തിലെത്തി സുൽത്താനെ കണ്ടു. അന്നേരം, സുൽത്താൻ എന്നോടു സംസാരിക്കുകയും ചെയ്തു"

എല്ലാവരും അതുകേട്ട് അമ്പരന്നു! അവരിൽ ഒരാൾ ഭയഭക്തിബഹുമാനത്തോടെ ചോദിച്ചു - "സുൽത്താൻ എന്താണ് ഹോജയോടു പറഞ്ഞത്? കേൾക്കാൻ ഞങ്ങൾക്കു തിടുക്കമായി?"

ഹോജ പറഞ്ഞു -"ഞാൻ സുൽത്താനെ കാണുക എന്ന ലക്ഷ്യത്തോടെ കൊട്ടാര വാതിൽക്കൽ എത്തി. അന്നേരം, സുൽത്താൻ പറഞ്ഞു -"ഛീ, ധിക്കാരീ, നീ എന്നെ കാണാൻ ആഗ്രഹിക്കുന്നുവോ? എൻ്റെ കൺമുന്നിൽ മേലിൽ കണ്ടു പോകരുത്!"

ജനങ്ങൾ അതുകേട്ട് പൊട്ടിച്ചിരിച്ചു!

Written by Binoy Thomas, Malayalam eBooks-1034 - Hoja Stories - 30, PDF-https://drive.google.com/file/d/1slgi2ns8c0cavZayKLStM3cQsdvvU4ic/view?usp=drivesdk

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam