(1039) ഹോജ കുടിച്ച കഞ്ഞി!

 ഒരിക്കൽ, ഹോജയും ഭാര്യ ആമിനയും തമ്മിൽ വഴക്കു കൂടി. അവസാനം, ആമിന പിറുപിറുത്തു - "അയാൾക്ക് എന്തെങ്കിലും ശിക്ഷ കൊടുത്തേ മതിയാവൂ"

കുറച്ചു നേരം ആലോചിച്ചപ്പോൾ ഭാര്യയ്ക്ക് ഒരു ഉപായം തോന്നി. ഉച്ചയ്ക്ക് കഞ്ഞി കൊടുക്കുമ്പോൾ അടുപ്പിൽ നിന്നും കലം എടുത്ത് അതേ പടി ഉഗ്രമായ ചൂടിൽ കൊടുക്കണം. വായ പൊള്ളുമല്ലോ.

അവർ രണ്ടു പേരും ഉച്ചയ്ക്ക് കഴിക്കാനിരുന്നു. പക്ഷേ, ഭാര്യയുടെ കഞ്ഞി തണുപ്പിക്കാൻ ആ സ്ത്രീ മറന്നു പോയിരുന്നു. ചൂടുള്ള കഞ്ഞി വായിലേക്ക് വച്ചപ്പോൾ തന്നെ പൊള്ളി കണ്ണിലൂടെ കണ്ണീർ ധാരയായി ഒഴുകി!

ഹോജ രണ്ടാമതായി അവിടെ വന്ന് ഇരുന്ന സമയം ഇതു ശ്രദ്ധിച്ച് അവളോടു ചോദിച്ചു - "നീ എന്തിനാണ് കരയുന്നത്?"

പെട്ടെന്ന്, ആ സ്ത്രീ കള്ളം പറഞ്ഞു -"ഞാൻ മരിച്ചു പോയ അമ്മയെ ഓർത്തിട്ടാണ് കരഞ്ഞത് "

ഹോജയും കഞ്ഞി കുടിച്ച് പൊള്ളാനായി ആമിന കള്ളം പറഞ്ഞതായിരുന്നു.

ഉടൻ, കഞ്ഞി കഴിച്ച ഹോജയുടെ വായ പൊള്ളിയപ്പോൾ ഭാര്യ പറ്റിച്ചതാണെന്ന് അയാൾക്കു മനസ്സിലായി.

ഹോജയുടെ കണ്ണീർ കണ്ട് ഭാര്യ ചോദിച്ചു - ''നിങ്ങൾ എന്തിനാണു മനുഷ്യാ കരയുന്നത്?"

ഹോജ പറഞ്ഞു -"നിൻ്റെ അമ്മയെ ഓർത്താണ്. കാരണം, ആ നല്ല അമ്മ നിനക്ക് ജന്മം തന്നിട്ട് നേരത്തേ മരിച്ചല്ലോ. നീ ഇപ്പോഴും ജീവിച്ചിരിക്കുന്നു"

Written by Binoy Thomas, Malayalam eBooks-1039 - Hoja stories - 35, PDF-https://drive.google.com/file/d/1Jol0jNdFG0MDplYqhnSU_inQ10HziLZE/view?usp=drivesdk

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam