Posts

(870) മലർപ്പൊടിക്കാരന്റെ സ്വപ്നം

  ഇത്തവണ, മികച്ച മലയാളം ശൈലീകഥകൾക്ക് ഉദാഹരണമായി ഒരു കഥയാവട്ടെ. മലർപ്പൊടിക്കാരന്റെ സ്വപ്നം എന്ന ശൈലി നിത്യ സംസാരത്തിൽ കൊണ്ടുവരുന്ന ഒന്നാണ്. തുളു ബ്രാഹ്മണരുടെ ഇടയിലാണ് ആദ്യമായി പ്രചരിച്ചത് എന്നു കരുതപ്പെടുന്നു. തുളു ദേശം എന്നറിയപ്പെടുന്നത് കർണ്ണാടകത്തിലെ ഉഡുപ്പിയാണ്. ആ ദേശത്ത്, ജീവിച്ചിരുന്ന ഒരു ബ്രാഹ്മണൻ ശ്രാദ്ധത്തിനു പോയപ്പോൾ ഒരു വലിയ കലം നിറയെ മലർപ്പൊടി കിട്ടി. അയാൾ അതുമായി തലയിൽ ചുമന്നുകൊണ്ട് വരികയായിരുന്നു. ചന്തയിൽ കൊണ്ടുപോയി മലർപ്പൊടി വിൽക്കാനായിരുന്നു അയാളുടെ ലക്ഷ്യം. പക്ഷേ, ചന്തയിലേക്കുള്ള ചെറിയ വഴിയിലൂടെ നടക്കുമ്പോൾ നടക്കാനുള്ള എളുപ്പത്തിനും മൃഗശല്യങ്ങൾ ഒഴിവാക്കാനും വേണ്ടി നല്ലൊരു വടി നിലത്തു കിടന്നത് അയാൾ കയ്യിൽ കരുതുകയും ചെയ്തു. പൊതുവേ, ദാരിദ്ര്യമായിരുന്ന അയാളുടെ ജീവിതത്തിൽ അനേകം സ്വപ്നങ്ങളുണ്ടായിരുന്നു. അങ്ങനെ, നടക്കുന്ന വേളയിൽ അയാൾ ദിവാസ്വപ്നത്തിലേക്കു കയറി പിറുപിറുത്തു- "ഞാൻ ഈ മലർപ്പൊടി ചന്തയിൽ കൊണ്ടുപോയി നല്ല വിലയ്ക്കു വിൽക്കും. എന്നിട്ട്, ഒരു ആടിനെ വാങ്ങും. അതിനെ വളർത്തി വലുതാക്കിയ ശേഷം ചന്തയിൽ വിറ്റ് ഒരു കറവയുള്ള പശുവിനെ വാങ്ങും. അതിന്റെ പാലും ചാണകവും വിറ്റ് കാശു സമ...

(869) ആടിനെ പട്ടിയാക്കിയ കഥ

  നമ്മുടെ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലുള്ള നാടോടിക്കഥകൾ ലോകമെങ്ങും പ്രശസ്തി പിടിച്ചു പറ്റിയിട്ടുണ്ട്. അതിൽ, ശ്രദ്ധേയമായ ഒരു പ്രയോഗമാണ് - "ആടിനെ പട്ടിയാക്കുക" എന്നുള്ള വാചകം. പലരും അറിഞ്ഞും അറിയാതെയും സംസാരത്തിൽ ഇടകലർത്തി പറയുമെങ്കിലും ഇതിന്റെ ഉറവിടം നമ്മുടെ കേരളമാണ്! അതായത്, നമ്മുടെ സ്വന്തം നാടോടിക്കഥ! എന്നാൽ, ഈ കഥ നമ്മുടെ നാട്ടിൽ നിന്നും ലോകമെങ്ങും പറന്നു പോയി പലതരം പരിണാമങ്ങൾ വന്ന സാമ്യമുള്ള കഥകൾ പിന്നീടു വരികയും ചെയ്തു. ആ കഥയിലേക്ക്... പണ്ടുപണ്ട്, ഒരു സാധുവായ ബ്രാഹ്മണന്റെ കുടുംബം. അയാളുടെ കുട്ടി ആട്ടിൻപാല് വേണമെന്നു വാശി പിടിച്ചു കരഞ്ഞു. അയൽപക്കത്തു നിന്നും മേടിച്ചു കൊടുത്തു കൊണ്ടിരുന്നു. ഒരു ദിവസം, അവർക്കു തോന്നി - ഒരാടിനെ ചന്തയിൽ നിന്നും വാങ്ങി വളർത്തി വലുതാക്കിയാൽ അതിനെ എന്നും കറന്ന് ശുദ്ധമായ പാൽ കുട്ടിക്കു കൊടുക്കാമെന്ന്. അങ്ങനെ, ബ്രാഹ്മണൻ ചന്തയിൽ നിന്നും ലക്ഷണമൊത്ത നല്ലൊരു ആടിനെ വാങ്ങി തോളിൽ വച്ചു വീട്ടിലേക്കു നടന്നു വരികയായിരുന്നു. അതേസമയം, നാലു കള്ളന്മാർ ഇതു കാണാൻ ഇടയായി. അവരുടെ കുബുദ്ധി ഉണർന്നു പ്രവർത്തിച്ചു. നാലു പേരും വേഗം പോയി ബ്രാഹ്മണൻ നടന്നു വരുന്ന വഴിയിൽ നാ...

(868) വാച്ച് കിട്ടിയതെങ്ങനെ?

  ഒരു കർഷകന് വലിയൊരു നെൽപാടം ഉണ്ടായിരുന്നു. ഒരിക്കൽ, അയാളുടെ കൊയ്ത്ത് കഴിഞ്ഞ് കച്ചിയെല്ലാം വലിയൊരു മുറിയിൽ കൂട്ടിയിട്ടു. അയാളുടെ കന്നുകാലികൾക്ക് അതായിരുന്നു തീറ്റിയായി കൊടുത്തിരുന്നത്. ഒരു ദിവസം, അയാൾ കച്ചിയെടുക്കുന്ന സമയത്ത് തന്റെ പഴയ വാച്ച് ഊരി ആ മുറിയിൽ വീണു. അയാൾ കുറെ സമയത്തിനു ശേഷം വാച്ച് കണ്ടുപിടിക്കാൻ ഒരുപാടു തപ്പിയെങ്കിലും നിരാശനായി. അന്നേരം, അയലത്തുള്ള കുട്ടി അയാളോടു കാര്യം തിരക്കി. ആ കുട്ടി ബുദ്ധിമാനായിരുന്നു. അവൻ അയാളെ മുറിക്കു വെളിയിലാക്കി വാതിലടച്ചു.  അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ വാച്ച് തിരികെ കൊടുത്തു. ചോദ്യം:  എങ്ങനെയാണ് കുട്ടി വാച്ച് കണ്ടെത്തിയത്? ഉത്തരം: വാതിലടച്ച് അവൻ നിശബ്ദമായി കുറച്ചുനേരം അവിടെ നിന്നു. അപ്പോൾ വാച്ചിന്റെ നേർത്ത ടിക് ശബ്ദം കേൾക്കാൻ ചെവിയോർത്തു. ഒടുവിൽ, കൃത്യമായ സ്ഥലം കിട്ടി. Written by Binoy Thomas, Malayalam eBooks-868- I.Q Series - 50, PDF - https://drive.google.com/file/d/1L9UR_KjzRLVHD1W11xYmxai_0EMEK4RU/view?usp=drivesdk

(867) എങ്ങനെ രുചി പോയി?

  ഒരു രാജ കൊട്ടാരത്തിലെ ഉദ്യാനത്തിൽ അപൂർവ്വ ഇനത്തിൽ പെട്ട ഒരു മാവ് ഉണ്ടായിരുന്നു. അതിൽ ഉണ്ടാകുന്ന മാമ്പഴങ്ങൾക്ക് അതീവ രുചിയുണ്ടായിരുന്നു. രാജാവ്, തന്റെ കൊട്ടാരത്തിലെ അതിഥികൾക്ക് ഈ മാമ്പഴം പൂളി കൊടുക്കുമായിരുന്നു. പക്ഷേ, മാമ്പഴം മുഴുവനായും ഒരിക്കലും കൊടുക്കില്ല. കാരണം, മാങ്ങാണ്ടി കുഴിച്ചിട്ട് മറ്റൊരു സ്ഥലത്ത് ഇത്തരം മാമ്പഴം ഉണ്ടാകുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. ഒരിക്കൽ, അയൽ രാജാവ് മാമ്പഴം ചോദിച്ചപ്പോൾ 10 മാമ്പഴം കൊടുത്തു വിട്ടു. പക്ഷേ, നേർത്ത സൂചി കൊണ്ട് മാങ്ങാണ്ടിയുടെ കുരുവിന്റെ അറ്റം അടർത്തിക്കളഞ്ഞു. അയൽ രാജാവ് മാങ്ങാണ്ടികൾ കുഴിച്ചിട്ടു. പക്ഷേ, മുളച്ചില്ല. കൊട്ടാരത്തിലെ ബുദ്ധിയുള്ള കർഷകൻ പറഞ്ഞു - വിത്ത് അടർത്തിയതാണു കാരണം. ഇതിനു പ്രതികാരമായി രാജാവ് കർഷകനെ കുറച്ചു തൈകളുമായി ആദ്യത്തെ രാജാവിന്റെ ഉദ്യാനത്തിലേക്കു വിട്ടു. സമ്മാനമായി തൈകൾ ഉദ്യാനത്തിൽ പലയിടത്തായി വച്ചു പിടിപ്പിച്ചിട്ട് അയാൾ പോയി. ചോദ്യം:  അടുത്ത വർഷം മാമ്പഴങ്ങൾക്ക് കയ്പായിരുന്നു. എന്തുകൊണ്ട്? ഉത്തരം -  ആര്യവേപ്പ് (Neem Plant) മാവിനു ചുറ്റും വളർന്നപ്പോൾ മാമ്പഴത്തിനു കയ്പ് വന്നു. Written by Binoy Thomas, M...

(866) കപട യോഗ!

  യോഗ എന്ന സവിശേഷ വിഷയവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ സ്വയം ചോദിക്കേണ്ടതും അറിയേണ്ടതുമായ ഒരു കാര്യമാണ്  യോഗയിലൂടെ നാം എവിടെ എത്തി നിൽക്കുന്നു എന്നുള്ളത്. 1. നാം യോഗ ഗുരുവാണോ? എങ്കിൽ ആഴത്തിലുള്ള യോഗ അറിവും ഗവേഷണവും ഉപരിപഠനവും ഒക്കെ വേണം. ആ വിഷയത്തിൽ പാണ്ഡിത്യമുണ്ടാവണം. ഇരുട്ടിനെ അകറ്റി പ്രകാശം വരുത്താനുള്ള "ഗുരു" എന്ന അർത്ഥം വരണം. 2. നാം യോഗാചാര്യനാണോ ? യോഗയെ ആചരിക്കുന്നവൻ. ഇവിടെ സത്യവും ധർമ്മവും നീതിയും ന്യായവും ആചരിക്കണം. പ്രശസ്തി, മദം പൊട്ടിയ മതം, അഹംഭാവം, താൻപോരിമ... ഇത്യാദി വന്നാൽ നടക്കില്ല. 3. യോഗാ അധ്യാപകർ യോഗയിലെ കുറച്ച് അറിവുകൾ പകർന്നു കൊടുക്കുന്നവർ, പഠിപ്പിക്കുന്നവർ. (ഈയുള്ളവൻ ഈ തരത്തിൽ ഉൾപ്പെടുന്നു). 4. യോഗ ഇൻസ്ട്രക്ടർ (യോഗ നിർദ്ദേശകൻ) ഏറ്റവും താഴെ തട്ടിലുള്ള  നിർദ്ദേശങ്ങൾ മാത്രം കൊടുക്കുന്നയാൾ. പ്രത്യേകിച്ചും ആസനങ്ങളുടെ പരിശീലനം മുഖ്യമായും. 5. യോഗ ഡെമൊൺസ്ട്രേറ്റർ - ഇവിടെ സാധാരണമായി ഏതെങ്കിലും അപകട കായിക പ്രകടനം പോലെയുള്ള യോഗാസനങ്ങൾ സ്റ്റേജിൽ നടത്തുന്നവർ. വിദ്യാഭ്യാസം കുറവുണ്ടെങ്കിൽ ഏറെ നന്ന്. കാരണം, അപകട സാധ്യത മനസ്സിലാവില്ലല്ലോ. 6. യോഗ ട്രെയിനർ - യോഗ പര...

(865) തേരാളിയും കുതിരവണ്ടിയും

  ഒരിക്കൽ, ദേവന്മാരുടെ രാജാവായ ശക്രൻ, ബോധിസത്വന്റെ കീർത്തി ദേവലോകത്തും എത്തിയ നേരത്ത്, അയാളെ ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ചു. ശക്രൻ ഭൂമിയിലെത്തി. അന്നേരം, ഒരു കുതിരവണ്ടിക്കാരൻ വണ്ടി പുഴയോരത്ത് നിർത്തി താഴെയിറങ്ങി. ആ സമയത്ത് ശക്രൻ മനുഷ്യ രൂപത്തിൽ അയാളുടെ അടുത്തെത്തി. ശക്രൻ ചോദിച്ചു - "ഞാൻ നിന്നെ സഹായിച്ച് നിന്റെ കൂടെ വന്നോട്ടെ?" വണ്ടിക്കാരൻ സന്തോഷത്തോടെ പറഞ്ഞു - "അതിനെന്താ, എനിക്ക് സന്തോഷമേയുള്ളൂ" അതു പറഞ്ഞിട്ട്, വണ്ടിക്കാരൻ ക്ഷീണം തീർക്കാനായി പുഴയിലിറങ്ങി കയ്യും കാലും മുഖവും കഴുകി. അന്നേരം, ശക്രൻ കുതിര വണ്ടിയിലേക്ക് ചാടിക്കയറി തേരാളിയായി മാറി. കുതിരവണ്ടിയുമായി പോയി. അതു കണ്ട്, വണ്ടിക്കാരൻ പിറകെ പാഞ്ഞു. ആ ബഹളം കേട്ട് നാട്ടുകാർ കുതിര വണ്ടി തടഞ്ഞു. അതിന്റെ ഉടമ ആരെന്നുള്ള തർക്കം മുറുകിയപ്പോൾ അവർ ബോധിസത്വന്റെ അടുക്കലേക്കു കൊണ്ടുപോയി. അദ്ദേഹം നോക്കിയപ്പോൾ ശക്രൻ കണ്ണു ചിമ്മുന്ന പ്രത്യേകത നോക്കിയപ്പോൾ അത് ദേവനാണെന്നു പിടികിട്ടി. പക്ഷേ, അറിഞ്ഞതായി ഭാവിച്ചില്ല. ബോധിസത്വൻ പറഞ്ഞു - "ഈ കുതിര വണ്ടിയുടെ തേരാളിയായി ഞാൻ ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ രണ്ടു പേരും ആ കുതിര വ...

(864) കരിമുണ്ടനും പെണ്ണും!

  ബോധിസത്വനായി കഴിയുന്ന അവസാന ജന്മത്തിലെ കഥകളിൽ ഒന്നു വായിക്കൂ. ഒരു ദേശത്ത്, കറുത്ത് പൊക്കം കുറഞ്ഞ ഒരു മനുഷ്യനുണ്ടായിരുന്നു. അവനെ കരിമുണ്ടൻ എന്ന് ആളുകൾ പരിഹാസത്തോടെ വിളിച്ചു. അയാൾ വീട്ടുവേലക്കാരനായി ജോലി ചെയ്യുന്ന സമയത്ത് വിവാഹവും കഴിഞ്ഞു. ഒരു ദിവസം, കരിമുണ്ടനും ഭാര്യയും കൂടി പുഴ കടന്ന് അയൽ ദേശത്തേക്കു പോകാനായി പുഴയോരത്ത് എത്തി. നല്ല വീതിയുള്ള പുഴയുടെ ആഴമറിയാതെ അവർ പേടിച്ചു നിൽക്കുന്ന സമയം. അന്നേരം, നല്ല ഉയരമുള്ള ഒരു വൃദ്ധൻ അവരുടെ അടുത്തേക്കു വന്നു. അയാൾ പറഞ്ഞു - "ഈ പുഴയ്ക്ക് നല്ല ആഴമുണ്ട്. മാത്രമല്ല, മുതലയും ഉണ്ട്. പക്ഷേ, എനിക്ക് ഇവിടെ നല്ല പരിചയമാകയാൽ രണ്ടുപേരെയും ഞാൻ അക്കരെ എത്തിക്കാം. ആദ്യം, എന്റെ തോളിലേക്ക് ഈ സ്ത്രീ കയറിക്കോളൂ" കരിമുണ്ടൻ അതിനു സമ്മതിച്ചു. വൃദ്ധൻ സ്ത്രീയുമായി വെള്ളത്തിലൂടെ കുറച്ചു മുന്നോട്ടു പോയപ്പോൾ ഒരു സൂത്രം പ്രയോഗിച്ചു. അരയ്ക്കൊപ്പം വെള്ളം മാത്രം ഉണ്ടായിരുന്ന പുഴയിൽ അവൻ കരിമുണ്ടനെയും ഭാര്യയെയും തെറ്റിദ്ധരിപ്പിക്കാൻ വെള്ളത്തിലൂടെ കുനിഞ്ഞു നടന്നു. അന്നേരം, കഴുത്തറ്റം വെള്ളം പോലെ കാണുന്നവർക്കു തോന്നി. വൃദ്ധൻ അക്കരെ എത്തി തോളിൽ നിന്നും അവളെ ഇറക്കി. അതിന്റ...