Posts

(559) അക്ബർ ചക്രവർത്തിയുടെ മുഖവില

ഒരിക്കൽ അക്ബറും ബീർബലും വേഷം മാറി ജനഹിതം മനസ്സിലാക്കാനായി നാട്ടിൻപുറത്തു കൂടി നടക്കുകയായിരുന്നു. ആദ്യം ഒരു വിറകുവെട്ടുകാരനോട് ബീർബൽ ചോദിച്ചു - "നിങ്ങളുടെ അക്ബർരാജാവിന്റെ ഭരണമെങ്ങനെയുണ്ട്?" അയാൾ പറഞ്ഞു - "വളരെ നല്ല ഭരണം" ബീർബൽ തുടർന്നു - "എന്നാൽ കേട്ടോളൂ. ഇന്ന് രാവിലെ അക്ബർ ചക്രവർത്തി മരിച്ചു" ഉടൻ, വിറകുവെട്ടുകാരൻ നിലവിളിച്ചു. അവർ കുറെ ദൂരം പോയപ്പോൾ സംഭാരം (മോര്) വിൽക്കുന്ന സ്ത്രീയെ കണ്ടു പഴയ ചോദ്യം ആവർത്തിച്ചു. മറുപടി ഇങ്ങനെയായിരുന്നു - "ഓ.. രാജാവിന് ഞങ്ങളുടെ കഷ്ടപ്പാടു വല്ലതും അറിയണോ, സുഖമായി കഴിഞ്ഞാൽ പോരേ?" അന്നേരം, ബീർബൽ പറഞ്ഞു - "രാജാവ് ഇന്നു രാവിലെ മരിച്ചു" ഇതുകേട്ട്, ആ സ്ത്രീ സന്തോഷത്തോടെ പറഞ്ഞു - "ഞാൻ ഇപ്പോൾത്തന്നെ കൊട്ടാരത്തിന്റെ പരിസരത്തേക്കു പോകയാണ്. നല്ലതുപോലെ സംഭാരം വിൽക്കാൻ പറ്റും" ചിന്തിക്കാൻ - ആളുകൾ നമുക്കു നൽകുന്ന മുഖവില കൂടിപ്പോയാൽ അഹങ്കരിക്കുകയോ കുറഞ്ഞാൽ വിഷമിക്കുകയോ ചെയ്യരുത്. കാരണം, അത് നൽകുന്ന ആളിനെ ആശ്രയിച്ച് ആപേക്ഷികമായ ഒന്നായിരിക്കും. Malayalam eBooks-559- Akbar and Birbal stories-2 PDF file-  https://d...

(558) ഒരുമിച്ചുള്ള പ്രവർത്തനം

 ഒരിക്കൽ, ഒരു മനുഷ്യനിലെ അവയവങ്ങൾ എല്ലാവരും കൂടി സംസാരിച്ചിരിക്കുകയായിരുന്നു. ഓരോ ആളും ചെയ്യുന്ന ജോലിയേക്കുറിച്ച് ആയിരുന്നു അന്നത്തെ ചർച്ച. കണ്ണുകൾ പറഞ്ഞു - " ഈ മനുഷ്യന് എന്തെങ്കിലും കാണണമെങ്കിൽ ഞങ്ങൾ വിചാരിക്കണം" ചെവികൾ : " കേൾക്കണമെങ്കിൽ ഞാൻ മാത്രം പണിയെടുക്കണം" കാലുകൾ: "നടക്കണമെങ്കിൽ ഞാൻ കനിയണം" കൈകൾ : "എന്തെങ്കിലും പണിയെടുക്കണമെങ്കിൽ എന്റെ സഹായം വേണം” മൂക്ക് : " മണം അറിയണമെന്നുണ്ടെങ്കിൽ ഞാനും വേണം" ശ്വാസകോശം: "ജീവൻ വേണമെങ്കിൽ ശ്വസിക്കണം" വൃക്ക : "മൂത്രം പോകണമെങ്കിൽ ഞാൻ വിചാരിക്കണം" ഹൃദയം: "രക്തം ഒഴുക്കണമെങ്കിൽ എന്റെ സങ്കോചവികാസം വേണം" എല്ല്: "മനുഷ്യനെ താങ്ങി നേരേ നിർത്തണമെങ്കിൽ എന്റെ സഹായം വേണം" കരൾ: "വിഷത്തെ നിർവീര്യമാക്കുന്നത് ഞാനാണ്" തല: "ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനുഷ്യന്റെ മനസ്സ് എനിക്കുള്ളിലാണ് ഞാൻ ഒളിപ്പിച്ചിരിക്കുന്നത്" ഇതിനിടയിൽ, വയറു നിറയെ ആഹാരം ആ മനുഷ്യൻ കഴിച്ചതേ ഉണ്ടായിരുന്നുള്ളൂ. അത് മറ്റുള്ള അവയവങ്ങളുടെ ശ്രദ്ധയിൽ പെട്ടു. "ഈ വയറിന് എന്തു സുഖമാണ്. രുചിയേറിയ ഭക...

(557) ശീർഷാസനം അരുത്!

Headstand (ശീർഷാസനം) എന്ന യോഗയിലെ അപകടം! നരവംശ ശാസ്ത്രം (Anthropology) പറയുന്നത് മനുഷ്യനും കുരങ്ങും പിറന്നത് ഒരേ പൂർവികരിൽ നിന്നാണെന്ന്. അതായത്, കുരങ്ങ് പരിണമിച്ചല്ല, പകരം കുരങ്ങും മനുഷ്യനും സഹോദരങ്ങളായി വരും. ഒരേ മാതാപിതാക്കൾക്ക് പിറന്ന രണ്ടു ശ്രേണികൾ! ആ സമയത്ത്, നീണ്ട കയ്യുള്ള ഗിബ്ബൺ കുരങ്ങിന്റെ (Gibbons Monkey) ശാഖയും മനുഷ്യനായ സങ്കരശാഖയും രണ്ടായി പിരിഞ്ഞു. ഏതാണ്ട് 15-20 മില്യൻ വർഷങ്ങൾക്കു മുൻപു നടന്ന കാര്യം. പക്ഷേ, മനുഷ്യ ശാഖ വികസിച്ചു. കുരങ്ങ് പഴയ പടി തന്നെ. ഇന്നത്തെ Homo sapiens മനുഷ്യൻ പിറന്നിട്ട് ഏകദേശം 1.95 ലക്ഷം വർഷങ്ങളേ ആയുള്ളൂ. അതിനു മുൻപ് ഇന്നത്തെ മനുഷ്യന്റെ അനേകം പഴയ പതിപ്പുകൾ - ഹൊമിനിഡെ, ഡെനിസോവാൻസ്, നിയാണ്ടർത്താൽ, ക്രോമാഗ്നൻ, ഹോമോ ഇറക്ടസ്,  ഹോമോ ലാബിലിസ്, ആസ്ട്രേല പിതേകസ്, ആർഡിപിതിസിൻസ്, എന്നിങ്ങനെ പലതരം ഉണ്ടായിരുന്നു. അവരുടെ കാലക്രമത്തിൽ കാലത്തിലൂടെ പിറകിലേക്കു പോകും തോറും കൂന് കൂടി വന്നു. ഒടുവിൽ കയ്യും കാലും കുത്തി തല താഴ്ത്തിയുള്ള ഗിബൺകുരങ്ങിനോടു സാമ്യമുള്ള അവസ്ഥയിലായിരുന്നു. ഇനി കാര്യത്തിലേക്കു വരാം- തല ഉയർന്ന അവസ്ഥയിൽ വന്നപ്പോഴാണ് ബുദ്ധിശക്തി ഏറ്റവും ഉയർന്നത്. ...

(556) ഡെമസ്തനീസിന്റെ വിക്ക്!

ബി.സി. നാലാം നൂറ്റാണ്ടിൽ പ്രശസ്തനായ ഗ്രീക്ക് തത്വചിന്തകനും പ്രഭാഷകനുമാണ് ഡെമസ്തനീസ്. എന്നാൽ, അദ്ദേഹത്തിന്റെ കുട്ടിക്കാലം ദുരിതമായിരുന്നു. സംസാരിക്കുന്നതിലുള്ള തടസ്സമായിരുന്നു കുട്ടിയായിരുന്ന കാലത്ത് ഏറെ ബുദ്ധിമുട്ടിച്ചത്. വിക്കുള്ളതിനാൽ "വിക്കൻ" എന്ന് സഹപാഠികൾ കളിയാക്കിയിരുന്നു. അങ്ങനെയിരിക്കെ, അവിചാരിതമായി വഴിയോരത്ത് ഒരു പ്രഭാഷകന്റെ പ്രസംഗം കേൾക്കാൻ ഇടയായി. അതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് തന്റെ വിക്കിനെ മറികടക്കാനുള്ള പ്രയത്നം ആരംഭിച്ചു. വായിൽ കല്ലുകൾ നിറച്ചു കൊണ്ട് സംസാരിക്കാൻ തുടങ്ങി. കടൽത്തീരത്ത്, ഉച്ചത്തിൽ തിരമാലയുടെ ഹുങ്കാര ശബ്ദത്തോട് ഏറ്റുമുട്ടുന്ന വിധത്തിൽ നിരന്തരമായി സംസാരിച്ചു. മാത്രമല്ല, തുടർച്ചയായി വാക്കുകൾ പറഞ്ഞുകൊണ്ട് കുന്നുകൾ കയറിയിറങ്ങി. ഇങ്ങനെ അനേകമായുള്ള വർഷങ്ങളുടെ പരിശ്രമത്താൽ ലോകം കണ്ട മികച്ചൊരു പ്രഭാഷകനായി ഡെമസ്തനീസ് മാറി. ഈ പുതിയ കാലത്ത്, (2021) അമേരിക്കൻ പ്രസിഡന്റായ ജോ ബൈഡൻ വിക്കുള്ള ആളായിരുന്നു. ചെറുപ്പം മുതൽ സ്പീച്ച് തെറാപ്പി ചെയ്ത് തുടർച്ചയായി സംസാരം പരിശീലിച്ച് അദ്ദേഹവും പരിമിതികളെ മറികടന്നു. ചിന്താശകലം: ഉപാധികൾ വയ്ക്കാത്ത കഠിനപ്രയത്നം കുറെ വർഷങ്ങൾ ത...

(555) ഡാവിഞ്ചിയുടെ ഗുരു

ഒരിക്കൽ ഡാവിഞ്ചിയുടെ ഗുരു ഒരു ചിത്രം വരച്ചു കൊണ്ടിരുന്നപ്പോൾ അസുഖം പിടിപെട്ടു. ഉടൻ, ഗുരു അത് പൂർത്തിയാക്കാനായി ഡാവിഞ്ചിയോടു പറഞ്ഞു. യാതൊരു മടിയും കൂടാതെ അത് പൂർത്തിയാക്കി അദ്ദേഹത്തെ കാണിച്ചു. തന്റെ ശിഷ്യൻ തന്നേക്കാൾ മിടുക്കനാണെന്നു മനസ്സിലാക്കിയ ഗുരു ഡാവിഞ്ചിയെ അഭിനന്ദിച്ചു.  തൻ്റെ കാലശേഷവും ഈ മഹത്തായ കലാരൂപം ശിഷ്യനിലൂടെ ലോകം മുഴുവൻ കാണുമെന്ന് ഗുരുവിന്റെ ഉറപ്പായിരുന്നു.  ഉടൻ തന്നെ അദ്ദേഹം മറ്റൊന്നുകൂടി തീരുമാനിച്ചു - ഇനി ഒരിക്കലും ചിത്രരചന ചെയ്യില്ലെന്നു പറഞ്ഞ് വിരമിക്കുകയും  ചെയ്തു! ചിന്താശകലം - ഇക്കാലത്ത്, ഒരാൾ മറ്റൊരാളിന്റെ കഴിവുകൾ അംഗീകരിക്കുന്നത് വളരെ വിരളമാണ്. പദവിക്കും അംഗീകാരത്തിനും പ്രശസ്തിക്കും അധികാരത്തിനും പൊങ്ങച്ചത്തിനും വേണ്ടി മൽസരിക്കുന്ന ജനതകൾ സർവ്വ സാധാരണമായിരിക്കുന്നു. മലയാളം ഡിജിറ്റൽ പുസ്തക പരമ്പര -555-മഹാന്മാരുടെ കഥകൾ - 18 PDF - https://drive.google.com/file/d/10Jbn9xRsAYUem1M0zxaNuBahywjTmygL/view?usp=sharing

(554) ഡാവിഞ്ചിയുടെ ചിത്രം

ലിയനാർദോ ഡാവിഞ്ചി ഒരിക്കൽ യേശുവിന്റെ അന്ത്യഅത്താഴത്തിന്റെ ചിത്രം മനോഹരമായി പൂർത്തിയാക്കി. അതിനു ശേഷം, തന്റെ സുഹൃത്തിനോട് നിഷ്പക്ഷമായി അഭിപ്രായം പറയാൻ ആവശ്യപ്പെട്ടു. അയാൾ പറഞ്ഞു - "എനിക്ക് ഈ ചിത്രം മുഴുവനും അതിമനോഹരമായി തോന്നുന്നു. യാതൊരു തെറ്റുകുറ്റങ്ങളും ഇതിൽ കാണാൻ കഴിയുന്നില്ല" ഡാവിഞ്ചി ചോദിച്ചു - "ഉം. ശരി. എങ്കിൽ പറയുക, താങ്കളെ ചിത്രത്തിന്റെ ഏതു ഭാഗമാണ് ഏറ്റവും ആകർഷിച്ചത്?" സുഹൃത്ത്: "യേശുവിന്റെ കയ്യിലുള്ള കാസ (പാനപാത്രം) എനിക്ക് ഏറെ ഇഷ്ടപ്പെട്ടു" ഉടൻ, തന്റെ ബ്രഷ് എടുത്ത് ഡാവിഞ്ചി കാസ മായ്ച്ചു കളഞ്ഞു! സുഹൃത്ത് അമ്പരപ്പോടെ അതിനെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു - "ഇവിടെ യേശുവാണ് കേന്ദ്ര കഥാപാത്രം. അതിനേക്കാൾ ആകർഷിക്കുന്ന എന്തെങ്കിലും ഈ ചിത്രത്തിൽ വരാൻ പാടില്ല!" ചിന്താവിഷയം - നമ്മുടെയെല്ലാം ജീവിതത്തിൽ ഈ ആശയത്തിന് ഏറെ പ്രസക്തിയുണ്ട്. ഏർപ്പെട്ടിരിക്കുന്ന കർമ്മത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ശ്രദ്ധ കളയുന്ന വിധത്തിൽ വേറെ ഏതെങ്കിലും വിഷയങ്ങൾ ഉണ്ടെങ്കിൽ ഈ നിമിഷം തന്നെ ആട്ടിപ്പായിക്കുക. ചില ഉദാഹരണങ്ങൾ - പഠനത്തിനിടയിലുള്ള പ്രണയം, ജോലിക്കിടയിലുള്ള ...

(553) പെറുക്കിയെടുത്ത കല്ലുകൾ

 ഏതാണ്ട്, മുപ്പതു വർഷങ്ങൾക്കു മുൻപുള്ള ബിനീഷിന്റെ സ്കൂൾ പഠനകാലം. ഹൈസ്കൂളിൽ പഠിക്കാൻ പോകുന്നത് നിറയെ മനം നിറയ്ക്കുന്ന കാഴ്ചകൾ കൊണ്ടു സമ്പന്നമായ ചെമ്മൺ പാതയിലൂടെയാണ്. ആ വഴി പോകുന്നത് പ്രധാനമായും ഒരുപാട് ഏക്കർ പറമ്പുള്ള മൂന്ന് ധനികരായ തറവാട്ടുകാരുടെ സ്ഥലത്തിലൂടെ. അവിടെ അനേകം മാവുകൾ, വാഴകൾ, പാഷൻ ഫ്രൂട്ട്, അമ്പഴം, ചാമ്പ, കൈതച്ചക്ക, റമ്പൂട്ടാൻ, ചക്ക അങ്ങനെ അനേകം പ്രകൃതിവിഭവങ്ങൾ കാണാനാകും. പൂവൻ പഴമൊക്കെ പഴുത്തു നിൽക്കുന്നതു കണ്ടാൽ അത് ഇരിഞ്ഞു തിന്നിട്ടേ കുട്ടികൾ പോകൂ. ഒരിക്കൽ പാതയോരത്തു നിന്ന വലിയ മൂവാണ്ടൻമാവിന്റെ സീസൺ വന്നു. നിലത്തു വീണു കിടക്കുന്ന മാങ്ങായൊന്നും ഫ്രഷ് അല്ലെന്ന കാരണത്താൽ എടുക്കില്ല. എറിഞ്ഞുതന്നെ താഴെ വീഴിക്കുന്നതിലാണു മിടുക്ക്. ചിലപ്പോൾ , രാവിലെയും വൈകുന്നേരവും കൂട്ടുകാർ എറിയും. ഒരു ദിവസം വൈകുന്നേരം, അവർ മടങ്ങുന്ന വഴി എറിയാൻ കല്ലു നോക്കിയിട്ട് ഒരെണ്ണം പോലുമില്ല. ഇനിയിപ്പോൾ എന്താ ചെയ്ക? ഉടൻ, ബിനീഷിന് ഒരു ബുദ്ധിയുദിച്ചു - "നമ്മൾ എറിഞ്ഞ കല്ലുകൾ മാവിന്റെ അപ്പുറത്ത് വീണു കിടപ്പുണ്ടാകും. ആദ്യം കല്ലു പെറുക്കാം. പിന്നെ, മാങ്ങാ പെറുക്കാം" അവർ പറമ്പിനുള്ളിൽ കയറി കല്ലുകൾ ഒരുപാ...