Posts

(535) എഴുത്തുകാർക്കുള്ള നിർദ്ദേശങ്ങൾ

മലയാളം എഴുത്തുകാർക്കു സഹായമാകുന്ന കാര്യങ്ങൾ! കഴിഞ്ഞ എട്ടുവർഷമായുള്ള ഡിജിറ്റൽ എഴുത്തുകൾക്കിടയിൽ ചെറുകിട എഴുത്തുകാർ പലതരം സംശയങ്ങൾ ചോദിക്കുകയുണ്ടായി. പ്രധാന കാര്യം എന്തെന്നാൽ പുസ്തകം എങ്ങനെ പ്രസിദ്ധീകരിക്കണം, ഡിജിറ്റൽ വേണോ? സാധാരണ പ്രിന്റ് പുസ്തകം മതിയോ ? ഏതാണു ലാഭകരം? എന്നിങ്ങനെ എഴുത്തുകാരെ സഹായിക്കുന്ന വിവിധങ്ങളായ കാര്യങ്ങൾ എനിക്കറിയാവുന്നതു പറയുന്നതിൽ സന്തോഷമേയുള്ളൂ. 1. ചെറുകഥകൾ അടങ്ങുന്ന പുസ്തകമെങ്കിൽ ഒരു ഗുണമുണ്ട്. ഉദാഹരണത്തിന് പത്തു കഥകൾ ആ പുസ്തകത്തിലുണ്ടെന്നു വിചാരിക്കുക. പത്തും പല തരമാകയാൽ ഏതെങ്കിലും വായനക്കാരന് ഇഷ്ടപ്പെടുമെന്ന ഗുണമുണ്ട്. അതിനാൽ, ആദ്യത്തെ കുറെ പേജുകൾ ബോറടിച്ചാലും ഏതെങ്കിലും കഥകൾ വായിച്ചുകൊണ്ട് പുസ്തകം ഉപേക്ഷിക്കില്ല. എന്നാൽ, നോവലിന്റെ തുടക്കം മുതൽ ആദ്യ പത്തു പതിനഞ്ചു പേജുകൾ സുപ്രധാനമാണ്. അത് വായനക്കാര രസിപ്പിച്ചില്ലെങ്കിൽ മുന്നോട്ടു വായിക്കാതെ പുസ്തകം മാറ്റിവയ്ക്കും! 2. എഴുത്തുകാർ നിത്യവും എഴുതിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ സർഗാത്മകമായ തുടർച്ച നഷ്ടപ്പെടും. അതുപോലെ തുടർച്ചയായി വായിക്കുകയും വേണം. 3. യാത്രയിലോ ഷോപ്പിങ്ങിനിടയ്ക്കോ ഒരു സവിശേഷ ആശയം അല്ലെങ്കിൽ തീപ്പൊരി വീ...

(534) ഒറ്റവാക്ക്, ഒറ്റപ്പദം

Malayalam one word substitution Ottapadhangal, Ottappadham- ഒറ്റപ്പദം, ഒറ്റവാക്ക്, ഒറ്റപ്പദങ്ങൾ, ഒറ്റവാക്കുകൾ! മലയാളത്തിൽ ഒരു വാക്യം അല്ലെങ്കിൽ നീണ്ട ചില പദങ്ങളുടെ അർത്ഥം ഒരു പദം ഉപയോഗിച്ച് എളുപ്പത്തിൽ പകരക്കാരൻ ആകാൻ പറ്റും. പരീക്ഷകൾ, അധ്യാപകർ, കുട്ടികൾ, ജോലി തേടുന്നവർ..അങ്ങനെ ഒട്ടേറെ സാഹചര്യങ്ങളിൽ വളരെ പ്രയോജനം നല്കുന്ന നല്ലൊരു ശേഖരമാകുന്നു ഇത്. 1. ഋഷിയെ സംബദ്ധിച്ചത് - ആർഷം 2. ആത്മാവിനെ പറ്റിയുള്ളത് - ആത്മികം 3. സ്വയം സംബന്ധിച്ചത് - ആത്മീയം 4. ഒഴിവാക്കാൻ പാടില്ലാത്തത് - അത്യന്താപേക്ഷിതം 5. ചിന്തിക്കുക പോലും ചെയ്യാത്തത് - അചിന്തിതം 6. സായാഹ്നത്തിനു മുമ്പുള്ള സമയം - അപരാഹ്നം 7. വളരെ തീക്ഷ്ണതയുള്ളത് - അതിതീക്ഷ്ണം 8. കാപട്യമില്ലാതെ - അകൈതവം 9. വലിയ ശരീരം ഉള്ളവൻ - അതികായൻ 10. ലംഘിക്കാൻ പറ്റാത്തത് - അലംഘനീയം 11. സ്വയം വില കുറഞ്ഞതെന്ന ബോധം - അപകർഷബോധം 12. ഒന്നാമനായി ഗണിക്കപ്പെട്ടവൻ - അഗ്രഗണ്യൻ 13. ഒഴിവാക്കാൻ പറ്റാത്തത് - അനിവാര്യം 14. സങ്കല്പിക്കാത്തത് - അകല്പിതം 15. ജയിക്കുന്നവൻ - അജയൻ 16. ഉപേക്ഷിക്കാൻ പറ്റാത്തത് - അനുപേക്ഷണീയം തിഥി നോക്കാത്തവൻ - അതിഥി 17. ഉയർച്ച ആഗ്രഹിക്കുന്നവൻ - അഭ്യുദയകാ...

(533) പുല്ലിംഗം, സ്ത്രീലിംഗം

Image
മലയാളം എതിർ ലിംഗം പദങ്ങളുടെ അർത്ഥം ആൺ (പുരുഷൻ) എങ്കിൽ പുല്ലിംഗം (pullingam, Masculine gender) എന്നാകുന്നു. പെൺ (സ്ത്രീ) എന്നാണെങ്കിൽ സ്ത്രീലിംഗം (sthreelingam, feminine gender) ആകുന്നു. സ്‌ത്രീപുരുഷഭേദം തിരിച്ചു പറയാൻ പറ്റാത്തവയെ നപുംസകലിംഗം (neuter) എന്നു പറയുന്നു. കള്ളൻ - കള്ളി - കള്ളം എന്നിവ യഥാക്രമം ഒരു ഉദാഹരണം. ആണും പെണ്ണും ചേർന്നതിനെ ഉഭയ ലിംഗം (bisexual) എന്നും പറയും. എന്താണ് എതിർലിംഗം? പരീക്ഷകളിലും മറ്റും വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നാണിത്. അതായത്, മേൽപറഞ്ഞവ ഏതെങ്കിലും ചോദ്യത്തിൽ നൽകി അതിനു പറ്റുന്ന എതിരായ ലിംഗം എഴുതണം. List of opposite genders (എതിർ ലിംഗം ലിസ്റ്റ് ) അധ്യാപകൻ - അധ്യാപിക അച്ഛൻ - അമ്മ അനിയൻ - അനിയത്തി ആൺകുട്ടി - പെൺകുട്ടി അഭിഭാഷകൻ - അഭിഭാഷക അധിപൻ - അധിപ അവൻ - അവൾ അനിയൻ - അനിയത്തി അന്ധൻ - അന്ധ അനുഗൃഹീതൻ - അനുഗൃഹീത അഭിനേതാവ് - അഭിനേത്രി അപരാധി - അപരാധിനി ആതിഥേയൻ - ആതിഥേയ ആങ്ങള - പെങ്ങൾ ആചാര്യൻ - ആചാര്യ ഈശ്വരൻ - ഈശ്വരി ഇവൻ - ഇവൾ ഇഷ്ടൻ - ഇഷ്ട ഇടയൻ - ഇടയത്തി ഉപാദ്ധ്യായൻ - ഉപാദ്ധ്യായി ഉദാസീനൻ - ഉദാസീന ഊരാളി - ഊരാട്ടി ഉത്തമൻ - ഉത്തമ എമ്പ്ര...

മലയാളം വാക്യത്തിൽ പ്രയോഗം

Image
(Malayalam eBooks-532)Vakyathil prayogikkuka CBSE CLASS 10 Malayalam -യുദ്ധത്തിന്റെ പരിണാമം Malayalam sentence making (വാക്യത്തിൽ പ്രയോഗിക്കുക) 1. പ്രീണിപ്പിക്കുക - കാര്യം സാധിക്കാൻ വേണ്ടി രാമു ഉദ്യോഗസ്ഥനെ പ്രീണിപ്പിക്കാൻ ശ്രമിച്ചു. 2. മോഹാലസ്യപ്പെടുക - മകന്റെ അപകട വാർത്ത കേട്ട് അമ്മ മോഹാലസ്യപ്പെട്ടു. 3. ഹൃദയോന്നതി - കൂട്ടുകാരുടെ ഹൃദയോന്നതി മൂലം രാമുവിന് പുതിയ വീട് ലഭിച്ചു. 4. ആശ്ലേഷിക്കുക - ഓട്ടമൽസരത്തിൽ സമ്മാനം കിട്ടിയ രാമുവിനെ അമ്മ ആശ്ലേഷിച്ചു. 5. ജനസഹസ്രം - തൃശൂർ പൂരത്തിന് ജനസഹസ്രങ്ങൾ സാക്ഷിയായി. 6. വ്യതിഥനാകുക - പരീക്ഷയിൽ മാർക്കു കുറഞ്ഞതിൽ രാമു വ്യതിഥനായി. 7. പേടിച്ചരണ്ടു - പോലീസിനെ കണ്ട കള്ളന്മാർ പേടിച്ചരണ്ട് ഓടിയൊളിച്ചു. 8. ലംഘിക്കുക - ഗതാഗതനിയമങ്ങൾ ലംഘിക്കുന്നത് കുറ്റകരമാണ്. 9. നിറവേറ്റുക - അമ്മയുടെ ആഗ്രഹം നിറവേറ്റാനായി രാമു പഠിച്ച് ഡോക്ടറായി. 10. ശുണ്ഠി - പുതിയ സൈക്കിൾ വാങ്ങാത്തതിനാൽ രാമു അമ്മയോടു ശുണ്ഠിയെടുത്തു. 11. പ്രതിസംഹരിക്കുക - നദീജലം പങ്കിടാമെന്നു രാജാവ് തീരുമാനിച്ചതു ശത്രുരാജ്യത്തിന്റെ പോർവിളി പ്രതിസംഹരിച്ചു. 12. നിരാമയൻ - പത്തു ദിവസത്തെ ധ്യാനത്തിന്റെ ഫലമായി സന്യാസി ന...

(531) കഥാസരിത്സാഗരം

Image
Kathasaritsagara കഥാസരിത്സാഗരം എന്നാൽ ഭാരതത്തിലെങ്ങും വാമൊഴിയായി പ്രശസ്തമായ അനേകം നാടോടിക്കഥകളും മുത്തശ്ശിക്കഥകളും മിത്തുകളും അടങ്ങിയ മഹാ സാഗരമാണ്. അതിൽ ജാതക കഥകളും ഈസോപ് കഥകളും പഞ്ചതന്ത്ര കഥകളും ബീർബൽ കഥകളുമൊക്കെ പല രൂപത്തിൽ ഇഴ ചേർന്നിരിക്കുന്നു. അതിനാൽ സാമാന്യമായി ഒരേ കഥ തന്നെ പല രൂപത്തിലും ഭാവത്തിലും പല ലോക ഭാഷകളിൽ കണ്ടുമുട്ടാം. ഭാരതത്തിലെ ഏറ്റവും വലിയ കഥാ ശേഖരമായി ഇതിനെ കണക്കാക്കുന്നു. 18 പുസ്തകങ്ങളും 124 അധ്യായങ്ങളും 22,000 ശ്ലോകങ്ങളും അടങ്ങിയ ഇതിൽ 300 കഥകളും അനേകം ഉപകഥകളും അടങ്ങിയിട്ടുണ്ട്. നാം ഇന്നു കാണുന്ന കഥാസരിത്സാഗരത്തിന്റെ രചയിതാവ് സോമദേവനാണ്. ഇതിന്റെ രചന പതിനൊന്നാം നൂറ്റാണ്ടിൽ 1063 - 81 AD കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു. അദ്ദേഹം സംസ്കൃത ഭാഷയിൽ രചിച്ചത് ഗുണാധ്യായന്റെ ബൃഹത്കഥ എന്ന കഥകളുടെ കൂട്ടായ്മയെ അടിസ്ഥാനമാക്കിയാണ്. ബൃഹത്കഥയുടെ മൂലകൃതി രചിക്കപ്പെട്ടത് പൈശാചി എന്ന ഭാഷയിലായിരുന്നു. ഇപ്പോൾ ലഭ്യമല്ലതാനും. കാശ്മീർ രാജാവ് അനന്തന്റെ കൊട്ടാരത്തിലെ കവിയായിരുന്നു ശൈവ ബ്രാഹ്മണനായ സോമദേവൻ. ഏറെ പ്രശസ്തമായ ഒരു കഥ വായിക്കൂ .. വ്യാപാരിയായ മൂഷികൻ! ഒരിക്കൽ, ഒരു ചെറുപ്പക്കാരൻ പണി തേടി ...

(530) ചിന്തിപ്പിക്കുന്ന കഥകൾ!

Image
1. യോഗയിലെ മെഡിറ്റേഷൻ ഹത യോഗികളുടെ Basic രീതിയിൽ ശീലിച്ചാൽ (deep thought) അറിവിനപ്പുറമുള്ള തിരിച്ചറിവും പിന്നെ വിവേകമുള്ള പ്രായോഗികമായ ചിന്തകളും ആശയങ്ങളും കടന്നുവരും. ലോകം മുഴുവനും Alexander the Great എന്നാണു പറയുന്നത്. എന്നാൽ, ഡയോജനീസ് പുഛത്തോടെയാണ് അലക്ലാണ്ടറെ കണ്ടിരുന്നത്. സ്വന്തം രാജ്യത്തിന്റെ പ്രജകളെ നോക്കുന്നതിനു പകരം ലോകം മുഴുവൻ ചോര ചിന്തിയ യുദ്ധങ്ങളിലൂടെ സാമ്രാജ്യം പിടിക്കാൻ പോയവൻ എങ്ങനെയാണ് മഹാൻ ആകുന്നത്? യുദ്ധ, സാമ്രാജ്യ ആസക്തിയുള്ള ക്രൂരനായ മനുഷ്യൻ. ലോകം മഹാനാക്കിയത് അയാളുടെ യുദ്ധതന്ത്രങ്ങളും സാമ്രാജ്യ നേട്ടങ്ങളും നോക്കിയാണ്. ഭൗതിക അളവ് ആത്മിക അളവിനെ മറികടന്ന് ആളുകൾ കൂടുതലായി സ്വീകരിക്കുന്നു. പണ്ടു കവി പാടിയതും പൊട്ടത്തരം തന്നെ. "ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം" ക്ഷീരമുള്ള അകിടിൽ നിന്ന് പാൽ കുടിക്കാനുളള മിടുക്ക് കൊതുകിനു ദൈവം കൊടുത്തിട്ടില്ല. അത് കൗതുകത്തിനു വേണ്ടി അകിടിൽ ചെന്ന് ഇരുന്നതല്ലല്ലോ. രക്തം അതിന്റെ ഭക്ഷണമാണ്. മാത്രമല്ല, പശുവിന്റെ പാൽ പശുക്കുട്ടിക്കാണ്. മനുഷ്യപ്പാൽ മനുഷ്യക്കുട്ടിക്കും. അതിവേഗം വളർന്ന് പെട്ടെന്നു മരിക്കുന്ന പശുവിന്റെ ...

(529) സർക്കാർ സ്വകാര്യ ജോലികൾ!

Image
ഒന്നാമത്തെ കഥ - പതിനഞ്ച് വർഷങ്ങൾക്കു മുൻപ്, വലിയൊരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ബിജേഷ്, ഒരു ദിവസം അവൻ പനി വച്ചു കൊണ്ട് ജോലിക്കു പോകാൻ ഒരുങ്ങവേ ഭാര്യ തടഞ്ഞു - " ലീവ് സൂപ്പർവൈസറോട് വിളിച്ചു പറയ്. ഇന്ന് പാരസെറ്റാമോൾ കഴിച്ചെന്നു പറഞ്ഞ് കാര്യമില്ല. റെസ്റ്റ് എടുത്തില്ലെങ്കിൽ പ്രശ്നമാകും" "എടീ, ഒരു ഗുളിക ബാഗിൽ ഇട്ടിട്ടുണ്ട്. പോയിട്ട് അടുത്ത ദിവസത്തേക്ക് ലീവ് എടുക്കാം. വിളിച്ചു പറഞ്ഞാൽ അയാൾക്ക് ഇഷ്ടപ്പെടില്ല" ഭാര്യ അത്ര രസിക്കാത്ത മട്ടിൽ പറഞ്ഞു - " അതെന്താ, ആ മനുഷ്യൻ പനി വരാത്ത സൂപ്പർമാനാണോ? കാഷ്വൽ ലീവ് പതിനഞ്ചിൽ വെറും നാലെണ്ണം മാത്രമേ ഈ വർഷം എടുത്തിട്ടുള്ളൂ " വിഷയം മാറ്റാനായി ബിജേഷ് പറഞ്ഞു - " അമ്പടീ മിടുക്കീ ഞാൻ പോലും ലീവെടുത്തത് മറന്നിരിക്കുവായിരുന്നു " ആ സുഖിപ്പിക്കൽ കേൾക്കാത്ത മട്ടിൽ അവൾ മുഖം വീർപ്പിച്ച് അകത്തേക്കു പോയി. അയാൾ അവിടെ ചെന്ന് ജോലി സ്ഥലത്തെ തടിയൻകംപ്യൂട്ടറിനു മുന്നിൽ ബാഗു വച്ചയുടൻ ലീവ് ഫോമുമായി സൂപ്പർവൈസറെ കണ്ടു - "സാർ , എനിക്കു പനിയാണ്. നാളെ ഒരു ലീവ് വേണമായിരുന്നു " ഉടൻ, സൂപ്പർ ഏമാൻ എല്ലാവരും കേൾക്കാൻ പാകത...