(534) ഒറ്റവാക്ക്, ഒറ്റപ്പദം

Malayalam one word substitution Ottapadhangal, Ottappadham- ഒറ്റപ്പദം, ഒറ്റവാക്ക്, ഒറ്റപ്പദങ്ങൾ, ഒറ്റവാക്കുകൾ!

മലയാളത്തിൽ ഒരു വാക്യം അല്ലെങ്കിൽ നീണ്ട ചില പദങ്ങളുടെ അർത്ഥം ഒരു പദം ഉപയോഗിച്ച് എളുപ്പത്തിൽ പകരക്കാരൻ ആകാൻ പറ്റും. പരീക്ഷകൾ, അധ്യാപകർ, കുട്ടികൾ, ജോലി തേടുന്നവർ..അങ്ങനെ ഒട്ടേറെ സാഹചര്യങ്ങളിൽ വളരെ പ്രയോജനം നല്കുന്ന നല്ലൊരു ശേഖരമാകുന്നു ഇത്.

1. ഋഷിയെ സംബദ്ധിച്ചത് - ആർഷം
2. ആത്മാവിനെ പറ്റിയുള്ളത് - ആത്മികം
3. സ്വയം സംബന്ധിച്ചത് - ആത്മീയം
4. ഒഴിവാക്കാൻ പാടില്ലാത്തത് - അത്യന്താപേക്ഷിതം
5. ചിന്തിക്കുക പോലും ചെയ്യാത്തത് - അചിന്തിതം
6. സായാഹ്നത്തിനു മുമ്പുള്ള സമയം - അപരാഹ്നം
7. വളരെ തീക്ഷ്ണതയുള്ളത് - അതിതീക്ഷ്ണം
8. കാപട്യമില്ലാതെ - അകൈതവം
9. വലിയ ശരീരം ഉള്ളവൻ - അതികായൻ
10. ലംഘിക്കാൻ പറ്റാത്തത് - അലംഘനീയം
11. സ്വയം വില കുറഞ്ഞതെന്ന ബോധം - അപകർഷബോധം
12. ഒന്നാമനായി ഗണിക്കപ്പെട്ടവൻ - അഗ്രഗണ്യൻ
13. ഒഴിവാക്കാൻ പറ്റാത്തത് - അനിവാര്യം
14. സങ്കല്പിക്കാത്തത് - അകല്പിതം
15. ജയിക്കുന്നവൻ - അജയൻ
16. ഉപേക്ഷിക്കാൻ പറ്റാത്തത് - അനുപേക്ഷണീയം
തിഥി നോക്കാത്തവൻ - അതിഥി

17. ഉയർച്ച ആഗ്രഹിക്കുന്നവൻ - അഭ്യുദയകാംക്ഷി
18. വിദ്യ അഭ്യസിച്ചവൻ - അഭ്യസ്തവിദ്യൻ
19. ക്ഷമിക്കാൻ പറ്റാത്തത് - അക്ഷന്തവ്യം
20. സന്ദർഭത്തിനു ചേർന്നത് - അവസരോചിതം
21. മനസ്സിനെ പറ്റിയുള്ളത് - മാനസികം
22. ശരീരത്തെ സംബന്ധിച്ചത് - ശാരീരികം
23. തേജസിനെ പറ്റിയുള്ളത് - തൈജസം
24. സമ്പത്തിനെ പറ്റിയുള്ളത് -
സാമ്പത്തികം

25. കൃഷിയെ സംബന്ധിച്ചത് - കാർഷികം
26. ബുദ്ധിയെ പറ്റിയുള്ളത് - ബൗദ്ധികം
27. ഉദ്യോഗത്തെ പറ്റിയുള്ളത് - ഔദ്യോഗികം
28. പരലോകത്തെ പറ്റിയുള്ളത് - പാരത്രികം
29. പ്രദേശത്തെ പറ്റിയുള്ളത് - പ്രാദേശികം
30. വിനയത്തോടു കൂടിയവൻ - നിർമദൻ
31. ചേഷ്ടയറ്റവൻ - നിശ്ചേഷ്ടൻ
32. പാദം മുതൽ തല വരെ - ആപാദചൂഡം
33. പിശാചിന്റെ ഭാവം - പൈശാചികം
34. മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്നവൻ - പരോപകാരി
35. കൂടെ ജനിച്ചവൻ - സഹജൻ
36. കൂടെ വസിക്കുന്നവൻ - സഹവാസി

37. കൂടെ പ്രവർത്തിക്കുന്നവൻ - സഹകാരി
38. ഉയർച്ച ആഗ്രഹിക്കുന്നവൻ - ഉൽക്കർഷേച്ഛു
39. കൂടുതൽ സംസാരിക്കുന്നവൻ - വാചാലൻ
40. ബാലൻ മുതൽ വൃദ്ധൻ വരെ - അബാലവൃദ്ധം
41. മൃഗത്തിന്റെ പെരുമാറ്റം - മൃഗീയം
42. സൂര്യനെ പറ്റിയുള്ളത് - സൗരം
43.സൂര്യന്റെ ചൂട് - സൂര്യാതപം (സൂര്യതാപം)
44.പന്ത്രണ്ടു വർഷം - വ്യാഴവട്ടം
45.പത്ത് വർഷം - ദശകം
46.നൂറു വർഷം - ശതകം
47. ആയിരം വർഷം - സഹസ്രം
48. മാസം തോറും - പ്രതിമാസം
49. അതിഥിയെ സ്വീകരിക്കുന്നവൻ - ആതിഥേയൻ
50. വൃദ്ധരുടെ അവസ്ഥ - വാർദ്ധക്യം
51. ശിശുവിന്റെ അവസ്ഥ - ശൈശവം

52. കുമാരന്റെ അവസ്ഥ - കൗമാരം
53. യുവാവിന്റെ അവസ്ഥ - യൗവനം
54. വർഷം തോറും - വാർഷികം
55. വികാരത്തെ പറ്റിയുള്ളത് - വൈകാരികം
56. തുടക്കം മുതൽ ഒടുക്കം വരെ - ആദ്യവസാനം
57. ദിവസത്തിന്റെ അവസാനം - ദിനാന്ത്യം
58. വാക്ക് സാമർഥ്യമുള്ളൻ - വാഗ്മി
59. തർക്കിക്കാൻ സാമർഥ്യമുള്ളവൻ - താർക്കികൻ
60. തെറ്റു ചെയ്യാത്തവൻ - നിരപരാധി
61. പാരമ്പര്യത്തിൽ ഉറച്ചു നിൽക്കുന്നവൻ - യാഥാസ്ഥിതികൻ
62. ഭൂമിയെ സംബന്ധിച്ചത് - ഭൗമികം
63. ക്രിസ്തുവിനെ സംബന്ധിച്ചത് - ക്രൈസ്തവം
64. ദീർഘദർശി - മുന്നോട്ടുള്ള കാര്യങ്ങൾ നേരത്തേ അറിയുന്നവൻ
65. പുരോഗമനങ്ങളിൽ താൽപര്യമുള്ളവൻ - ഉല്പതിഷ്ണു

66. ഭൂതകാലത്തെ പറ്റിയുള്ളത് - ഭൗതികം
67. അകമഴിഞ്ഞുള്ളത് - ആത്മാർഥം
68. അങ്ങുമില്ല, ഇങ്ങുമില്ല എന്ന രീതി - ത്രിശങ്കു
69. പരമാവധി വൈദഗ്ധ്യം നേടിയവൻ - പാരംഗതൻ
70. അണയാത്ത ദീപം - കെടാവിളക്ക്
71. അടുക്കും ചിട്ടയും ഇല്ലാത്തത് - അലങ്കോലം
72. അഗ്നിയെ പറ്റിയുള്ളത് - ആഗ്നേയം
73. അങ്ങോട്ടും ഇങ്ങോട്ടും ആടുക - ആന്ദോളനം
74. അതുമായി ലയിച്ചു ചേരുക - തന്മയീഭാവം
75. അധ്വാനം മൂലമുള്ള അവശത - ഊപ്പാട്
76. കുറച്ചു സംസാരിക്കുന്ന ആൾ - മിതഭാഷി
77. അമിതമായ ചെലവ് - ധൂർത്ത്
78. സമാധാനിപ്പിക്കുന്ന വാക്ക് - അവതാ

79. അന്യരുടെ സഹായത്തിൽ ജീവിക്കുന്നവർ - ഇത്തിൾക്കണ്ണി
80. അപായമില്ലാതെ - നിരപായം
81. അഭിപ്രായ യോജിപ്പ് - ഐകമത്യം
82. അലസന്റെ ഭാവം - ആലസ്യം
83. അഭീഷ്ട സിദ്ധിക്കുള്ള അനുഗ്രഹം - വരം
84. വളരെയധികം സംസാരിക്കുന്നവൻ - വായാടി
85. അവസാന അറിയിപ്പ് - അന്ത്യശാസനം
86. അര മുറുക്കിക്കെട്ടുന്ന വസ്ത്രം - അരക്കച്ച
87. അർത്ഥമില്ലാത്ത സംസാരം - ജല്പനം
88. അല്പനേരത്തക്കു മാത്രം - ക്ഷണികം
89. അറിയാനുള്ള ആഗ്രഹം - ജിജ്ജാസ

90. അക്ഷരം അറിയാത്തവൻ - നിരക്ഷരൻ
91. ആഘോഷങ്ങൾക്കുള്ള വെടി - ഓശവെടി
92. ആടും ആനയും പോലുള്ള വ്യത്യാസം - അജഗജാന്തരം
93. ആദ്യമായി പെയ്യുന്ന മഴ - പുതു മഴ
94. ആദ്യത്തെ പ്രസവം - കന്നിപ്പേറ്
95. ആനയെ വീഴ്ത്തുന്ന കുഴി- വാരിക്കുഴി
96. ആത്മജ്ഞാനം കിട്ടിയ ആൾ - ഋഷി
97. ആദ്യമായി ചെയ്യുന്നത് - ഇദംപ്രഥമം
98. ആദരവിനുള്ള വസ്ത്രം - പൊന്നാട
99. ആർക്കും ജയിക്കാൻ കഴിയാത്തവൻ - അജയ്യൻ
100. ആർക്കും തടയാൻ കഴിയാത്തവൻ - അനിരുദ്ധൻ
101. ആഹാരമില്ലാത്തത് - നിരാഹാരം

102. ഓരോ ആളിന്റെയും വരുമാനം - ആളോഹരി വരുമാനം
103. ആഴത്തിലേക്കു പോകാത്തത് - ഉപരിപ്ലവം
104. ഇതിഹാസത്തെ പറ്റിയുള്ളത് - ഐതിഹാസികം
105. ഇന്ദ്രിയങ്ങളെ ജയിച്ചവൻ - ജിതേന്ദ്രിയൻ
106. ഈ ലോകത്തെ പറ്റിയുള്ളത് - ലൗകികം
107. ഇഹലോകത്തെ പറ്റിയുളളത് - ഐഹികം
108. ഇളയ രാജാവിന്റെ സ്ഥാനം - ഇളമുറ
109. ഉത്തരം കിട്ടാൻ പ്രയാസമുള്ള കഥ - കടങ്കഥ
110. ഉടൻ നേരിടേണ്ട അവസ്ഥ - അടിയന്തരാവസ്ഥ
111. ഈശ്വര വിശ്വാസമുള്ളവൻ - ആസ്തികൻ
112. ഈശ്വര വിശ്വാസമില്ലാത്തവൻ - നാസ്തികൻ

113. ഉപയോഗശൂന്യമായ കിണർ - പൊട്ടക്കിണർ
114. എടുത്തു ചാട്ടക്കാരൻ - അവിവേകി
115. ഉള്ളിലേക്ക് വലിച്ചെടുക്കുന്നത് - ആഗീരണം
116. ഉള്ളിൽ അലിഞ്ഞു ചേർന്നിരിക്കുന്നത് - അന്തർലീനം
117. ഉറങ്ങാതിരിക്കുമ്പോൾ കാണുന്ന സ്വപ്നം - ദിവാസ്വപ്നം
118. എഴുതാനും വായിക്കാനും അറിയുന്ന അവസ്ഥ - സാക്ഷരത
119. എല്ലായിടത്തും വ്യാപിച്ചത് - സർവ്വവ്യാപി
120. നന്നായി വരുമെന്നുള്ള വിശ്വാസം - ശുഭാപ്തി വിശ്വാസം
121. ലൗകിക ബന്ധങ്ങൾ ഉപേക്ഷിച്ച സന്യാസി - അവധൂതൻ
122. എല്ലാം സഹിക്കുന്നവൾ - സർവം സഹ
123. എപ്പോഴും കൂടെ നടക്കുന്നവൻ - സന്തത സഹചാരി
124. ചെയ്യേണ്ടത് അറിയാതെ കുഴങ്ങുന്നവൻ - ഇതികർത്തവ്യതാമൂഢൻ
125. എട്ടിനും പത്തിനും ഇടയിൽ വയസ്സുള്ള പെൺകുട്ടി - അളകനന്ദ
126. ഏക സ്വരത്തിലുള്ള അഭിപ്രായം - ഐകകണ്ഠ്യേന

127. ഏർപ്പെട്ടിരിക്കുന്ന ആൾ - വ്യാപൃതൻ
128. ഏറ്റവും ഒടുവിലത്തെ ബാക്കി - അറ്റബാക്കി
129. ഒടുവിലത്തെ പ്രയോഗം - അറ്റകൈ
130. ഒട്ടും സംശയമില്ലാതെ - നിർവിശങ്കം
131. ഒരാൾ മാത്രം പോകാനുള്ള വീതിയുള്ള വഴി - ഒറ്റയടിപ്പാത
132. ഒരുമിച്ചു പഠിച്ച ആൾ - സഹപാഠി
133. ഒരു കാര്യം മറ്റൊരാളെ അറിയിക്കുന്ന ആൾ - ദൂതൻ
134. ഒരു പക്ഷത്തും ചേരാതെ നിൽക്കുന്നവൻ - നിഷ്പക്ഷൻ
135. ഒറ്റയ്ക്കു യാത്ര ചെയ്യുന്നവൻ - ഏകാന്തപഥികൻ
136. ഒറ്റയ്ക്കു നടക്കുന്ന കൊമ്പനാന - ഒറ്റയാൻ
137. ഓണത്തിനു നൽകുന്ന വസ്ത്രം - ഓണക്കോടി
138. ഒഴിഞ്ഞു മാറുന്ന ഉപായം - ഒഴികഴിവ്
139. കടക്കണ്ണു കൊണ്ടുള്ള നോട്ടം - കടാക്ഷം

140. കായലും കടലും തൊട്ടു നിൽക്കുന്ന സ്ഥലം - അഴി
141. രാജകുമാരി വരനെ സ്വയം തെരഞ്ഞെടുക്കുന്നത് - സ്വയംവരം
142. കപ്പൽ അടുക്കുന്ന തീരത്തെ സ്ഥലം - അഴിമുഖം
143. കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവി - ഉഭയജീവി
144. കറുത്ത കുരങ്ങ് - കരിങ്കുരങ്ങ്
145. തലോടുമ്പോൾ ഉണ്ടാകുന്ന വികാരം - ഇക്കിളി
146. കല്ലിൽ കൊത്തിയ കല്പന - ശിലാശാസനം
147. കാട്ടാനയെ മെരുക്കുന്ന നാട്ടാന - താപ്പാന
148. കാൽമുട്ടുവരെ കൈ നീളം ഉള്ളവൻ - ആജാനുബാഹു
149. കിണറ്റിലെ തവള - കൂപമണ്ഡൂകം
150. കൗതകത്തോടു കൂടിയവൻ - കുതുകി
151. കുരുവംശത്തിൽ ജനിച്ചവൻ - കൗരവൻ
152. കുറച്ചു താടിയുള്ളവൻ - ഊശാന്താടി
153. കുടത്തിനുള്ളിലെ വിളക്ക് - ഘട ദീപം
154. കുടിക്കാൻ ആഗ്രഹിക്കുന്നവൻ - പിപാസു
155. കൂടുതൽ വിളവുണ്ടാകുന്ന കൃഷി - കടും കൃഷി
156. കുറവും കൂടുതലും - ഏറ്റക്കുറച്ചിൽ

157. ചുറ്റും തിരിയിട്ട വിളക്ക് - കതിർ വിളക്ക്
158. ചിന്നിച്ചിതറിയത് - ഛിന്നഭിന്നം
159. ചിന്തയിൽ മുഴുകിയവൻ - ചിന്താമഗ്നൻ
160. ചിരകാലം ജീവിക്കുന്നവൻ - ചിരഞ്ജീവി
161. ചിങ്ങമാസ വെളുത്ത വാവ് - ശ്രാവണി
162. ചരിത്രത്തിനു മുമ്പുള്ളത് - ചരിത്രാതീതം
163. ഗിരിയിൽ ജനിച്ചവൾ - ഗിരിജ
164. ഗർവ്വോടു കൂടിയവൻ - ഗർവ്വിഷ്ഠൻ
165. ഗ്രഹിക്കുന്നവൻ - ഗ്രാഹകൻ
166. ഗുരുവിന്റെ ഭാവം - ഗൗരവം

167. ഗൃഹത്തെ പറ്റിയുള്ളത് - ഗാർഹികം
168. ഗോക്കളെ പാലിക്കുന്നവൻ - ഗോപാലൻ
169. ക്ഷേത്ര പരിചാരകൻ - കഴക്കാരൻ
170. ചെമ്പും നാകവും ചേർന്നത് - ഓട്
171. തെറ്റിനെ കുറിച്ചുള്ള ദുഃഖം - പശ്ചാത്താപം
172. ജഗത്തു ക്കളുടെ നാഥൻ - ജഗന്നാഥൻ
173. ചെലവു കഴിഞ്ഞുള്ള ആദായം - അറ്റാദായം
174. ജനനം മുതൽ മരണം വരെ - ആജീവനാന്തം
175. ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ ഭരിക്കുന്നത് - ജനാധിപത്യം
176. ജനമില്ലാത്ത പ്രദേശം - വിജന പ്രദേശം
177. ജന്മിയുടെ സ്ഥലത്ത് കുടിവച്ച് പണിയുന്നവൻ - കുടിയാൻ
178. ജന്മിക്കു കൊടുക്കേണ്ട നെല്ല് - വാരനെല്ല്
179. ജലാശയത്തിന്റെ അരികിലുള്ള വനം - തടവനം

180. വെള്ളത്തിലെ കുളിയും കളിയും - ജലക്രീഡ
181. ജീവിത ലക്ഷ്യം സാധിക്കുന്നത് - ജീവിതസാഫല്യം
182. ജീവനെ ഉപേക്ഷിക്കുന്നത് - ജീവത്യാഗം
183. ജീവനുള്ള കാലം വരെ - ജീവപര്യന്തം
184. ജ്വലിപ്പിക്കുന്നത് - ജ്വാലകം
185. അനേകം തട്ടുകൾ ഉള്ള നിലവിളക്ക് - കമ്പ വിളക്ക്
186. അറിവിന് ആശയുള്ളവൻ - ജിജ്ഞാസു
187. അറിയാനുള്ള ആഗ്രഹം - ജിജ്ഞാസ
188. ഞാറു നടാൻ പറ്റിയ ദിവസം - ഞാറ്റുവേല
189. സ്വയം കൊല്ലൽ - ആത്മഹത്യ
190. സ്വയം പറയുന്നത് - ആത്മഗതം
191. തലമാത്രം വെള്ളത്തിൽ മുക്കിയ കുളി - കാക്കക്കുളി
192. തപസ്സു ചെയ്യുന്ന കാട് - തപോവനം
193. തനിയെ ഇരിക്കുന്നവൻ - ഏകാകി

194. തിരിച്ചു വരാത്ത പോക്ക് - ഒരുപ്പോക്ക്
195. തലമുറകളായി കിട്ടിയ സംസ്കാരം - പാരമ്പര്യം
196. സ്വയം പുകഴ്ത്തൽ - ആത്മപ്രശംസ
197. ഉയർന്നും താഴ്ന്നും ഉള്ളത് - നിമ്നോന്നതം
198. സ്വയം നിന്ദിക്കൽ - ആത്മനിന്ദ
199. സ്വയം രചിച്ച സ്വന്തം ജീവചരിത്രം - ആത്മകഥ
200. താളത്തിന്റെ ആദ്യം മുതൽ അവസാനം വരെയുള്ള സമയം - താളവട്ടം
201. താളമേളത്തോടെ കഥകൾ അവതരിപ്പിക്കുക - കഥാകാലക്ഷേപം
202. തുടരെ ചെയ്യുന്നത് - അനുപ്രയോഗം
203. തുരങ്കം ഉണ്ടാക്കി മോഷ്ടിക്കുന്നവൻ - സുരുംഗാഹി

204. ദമ്പതികൾ എന്ന അവസ്ഥ - ദാമ്പത്യം
205. തോണിയിൽ മറുകര എത്തിക്കുന്നത് - കടത്ത്
206. ദരിദ്രന്റെ ഭാവം - ദാരിദ്ര്യം
207. ദാനം ചെയ്യുന്നവൻ - ദാതാവ്
208. ദാനം ചെയ്യുന്ന ശീലം ഉള്ളവൻ - ദാനശീലൻ
209. ശബ്ദവും ദൃശ്യവും ദൂരത്തിലേക്ക് വിടുന്നത് - സംപ്രേഷണം
210. ദേശത്തേക്കുറിച്ച് അഭിമാനം ഉള്ളവൻ - ദേശാഭിമാനി
211. ശുഭമായി തീരുന്നത് - ശുഭപര്യവസായി
212. ദിക്കുകളെ യുദ്ധത്തിൽ തോൽപ്പിക്കുന്നത് - ദിഗ്‌ജയം
213. ദിക്കിന്റെ അവസാനം - ദിഗന്തം
214. ദേവന്റെ ആഭരണം - തിരുവാഭരണം
215. മുൻകൂട്ടി പറയുന്നവൻ - പ്രവാചകൻ
216. നിത്യവൃത്തിക്കുള്ള മാർഗ്ഗം - ജീവനോപായം

217. നിലവിലെ വ്യവസ്ഥയെ ചെറുക്കുന്നവൻ - വിപ്ലവകാരി
218. നായകന്റെ എതിരാളി - പ്രതിനായകൻ
219. മനുഷ്യനെ തിന്നുന്നവൻ - നരഭോജി
220. മനുഷ്യരിലെ അധമൻ - നരാധമൻ
221. നദിയിൽ കുളിക്കുന്ന സ്ഥലം - ഘട്ടം
223. നെഞ്ചിൽ അടിച്ചുള്ള കരച്ചിൽ - അലമുറ
224. നേർ വിപരീതം - കടകവിരുദ്ധം
225. പകരുന്ന രോഗം - പകർച്ചവ്യാധി
226. പന്ത്രണ്ടു വർഷം - വ്യാഴവട്ടം
227. പരിഹരിക്കാൻ പറ്റാത്ത പ്രശ്നം - കീറാമുട്ടി
228. പഴമക്കാരുടെ കഥ - ഐതിഹ്യം
229. പറയാൻ ആഗഹിച്ചത് - വിവക്ഷിതം
230. പശുക്കളെ രക്ഷിക്കുന്നവൻ - ഗോപൻ
231. പരിഭാഷപ്പെടുത്തുന്നവൻ - അനുവാദകൻ

232. പാതിരിമാരുടെ വസ്ത്രം - ളോഹ
233. പാൽ തീവ്രയത്ന പരിപാടി - ധവള വിപ്ലവം
234. കൃഷി തീവ്രയത്ന പരിപാടി - ഹരിത വിപ്ലവം
236. പാരമ്പര്യമായി തുടരുന്ന പക - കുടിപ്പക
237. പുരോഹിതർക്കുള്ള കത്ത് - ഇടയ ലേഖനം
238. പ്രയോജനമില്ലാത്ത കരച്ചിൽ - വനരോദനം
239. പേരു പറയാൻ പറ്റില്ലാത്തത് - അനാമിക
240. ഭാര്യ ഭർത്താവിനു കൊടുക്കുന്ന രഹസ്യ ഉപദേശം - തലയണ മന്ത്രം
241. മരക്കൊമ്പിൽ ഉണ്ടാക്കുന്ന വീട് - ഏറുമാടം
242. വിട്ടുവീഴ്ചയില്ലാത്ത കല്പന - സുഗ്രീവാജ്ഞ
243. വിമാനം പറത്തുന്നവൻ - വൈമാനികൻ
244. വാങ്ങലും കൊടുക്കലും - ക്രയവിക്രയം

245. വില്ലു കൊണ്ട് യുദ്ധം ചെയ്യുന്ന ആൾ - വില്ലാളി
246. വിവാഹം കഴിക്കാതെ കൂടെയുള്ളവൾ - വെപ്പാട്ടി
247. വിശ്രമത്തിനുള്ള അങ്ങോട്ടും ഇങ്ങോട്ടും നടത്തം - ഉലാത്തുക
248. വധു ധരിക്കുന്ന വസ്ത്രം - മന്ത്രകോടി
249. പുഴയിൽ വെള്ളം കെട്ടിനിർത്തുന്ന അണ - തടയണ
250. വൈകുന്നേരമുള്ള വെയിൽ - പോക്കുവെയിൽ
251. വേരു മുതൽ സർവതും - സമൂലം
252. വെറുതെയുള്ള ഭീഷണി - ഓലപ്പാമ്പ്
253. വേഷം അണിയുന്ന മുറി - അണിയറ
254. വേദം അറിയുന്നവൻ - വൈദികൻ

255. വെള്ളം മൂക്കിലൂടെ എടുത്ത് വായിലൂടെ വിടുന്നത് - ജലനേതി
256. വെള്ളം കോരുന്ന കൊട്ട - തേക്കൊട്ട
257. ശബ്ദത്തെ ഉച്ചത്തിലാക്കുന്ന യന്ത്രം - ഉച്ചഭാഷിണി
258. ശരീരം കാണാതെയുള്ള ശബ്ദം - അശരീരി
259. തല കുനിച്ചവൾ - നമ്രശീർഷ
260. സംസാരിക്കാൻ കഴിയാത്ത ആൾ - ഊമ
270. സന്ദേശം പറഞ്ഞു വിടുന്നവൻ - പ്രേക്ഷകൻ
271. വികാരം മൂലം തൊണ്ടയിടർച്ച - ഗദ്ഗദം
272. സദസ്സിനെ നോക്കുമ്പോഴുള്ള പേടി - സഭാകമ്പം
273. സാധനങ്ങളുടെ വിലനിരക്ക് - കമ്പോള നിലവാരം
274. സൂര്യന്റെ തെക്കു ഗതി - ദക്ഷിണായനം
275. സൂര്യന്റെ വടക്കു ഗതി - ഉത്തരായനം
276. പ്രാണൻ മറ്റൊരു ശരീരത്തിൽ പ്രവേശിക്കുന്നത് - പരകായ പ്രവേശം
276. സ്ത്രീകളെ സംരക്ഷിക്കുന്ന സ്ഥലം - അംഗനവാടി
277. തൊടാൻ കഴിയാത്തത് - അസ്പൃശ്യം
278. സ്ത്രീയുടെ ഭാവം - സ്ത്രൈണം
Labels: Malayalam ebooks, ottavaakku, ottappadam, ottappadham, one word substitutions, substitutes, single word for sentence.

Malayalam eBooks-534-pdf file for online digital reading-https://drive.google.com/file/d/1Yekpy-uJTx19g5yn7H3lds38fvfqjyv-/view?usp=sharing

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam