(1197) മർക്കട മുഷ്ടിയുടെ കഥ!
പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ മനുഷ്യവാസമില്ലാത്ത കാലം. ആ കാട്ടിൽ മൃഗഭരണത്തിന് സിംഹവും കടുവയും ആനയും കരടിയും പുലിയും ഇല്ലായിരുന്നു. അതായത്, കാടാകെ, ചെറിയ മൃഗങ്ങളായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. ഒരിക്കൽ, മൃഗങ്ങളെല്ലാം വലിയൊരു സംഘമായി വലിയ ആൽമരത്തിൻ്റെ ചുറ്റും കൂടി. കാട്ടുപോത്ത് പറഞ്ഞു- "കൂട്ടുകാരെ, എല്ലാ കാടുകളിലും മൃഗരാജാവായി സിംഹമോ ഇല്ലെങ്കിൽ കടുവയോ ഉണ്ടെന്നു കേൾക്കുന്നു. വലിയവർ ഇല്ലെങ്കിലും നമുക്കും ഒരു രാജാവ് വേണം!" മറ്റു മൃഗങ്ങളെല്ലാം അതിനെ പിന്തുണച്ചു. പക്ഷേ, ആരാണു രാജാവ് ആകേണ്ടത് എന്ന കാര്യത്തിൽ തീരുമാനമായില്ല. അന്നേരം, മുയൽ പറഞ്ഞു - "കാട്ടിലെ ഏറ്റവും ബുദ്ധിമാൻ കുറുക്കനാണ്. അതിനാൽ കുറുക്കനെ രാജാവാക്കാം" ഉടൻ, മുയൽ പറഞ്ഞു -"ഈ കാട്ടിൽ അയൽരാജ്യമായ കോസലപുരത്തു നിന്നും വേട്ടക്കാർ എത്താറുണ്ട്. അവരെ അകലെ നിന്നും തിരിച്ചറിയാൻ ഏറ്റവും വലിയ മരത്തിൽ താമസിക്കുന്ന കുരങ്ങൻ മതിയാകും. അവിടെ നിന്നും നിരീക്ഷിക്കാൻ കഴിവുള്ള കുരങ്ങൻ രാജാവായാൽ നമുക്ക് നല്ല സുരക്ഷ കിട്ടില്ലേ?" എന്നാൽ, ഏതാനും മൃഗങ്ങൾ കുറുക്കന് അനുകൂലമായി സംസാരിച്ചതിനാൽ എല്ലാവരും വേണ്ട വിധം ആലോചിച്ചതിനു...