(1153) ഹോജയുടെ മകൻ!

 ഹോജാകഥകളിൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ കടന്നു വരുന്നത് ഭാര്യ ആമിനയുടെ കാര്യം മാത്രമാണ്. മകൻ്റെ പരാമർശം വളരെ ചുരുക്കം കഥകളിൽ മാത്രമേ ഉള്ളൂ.

ഹോജയുടെ മകൻ രംഗത്തു വരുന്ന ഒരു കഥ വായിക്കൂ.

ഒരു ദിവസം, ഹോജയുടെ മകൻ അടുത്ത വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം കൊണ്ടുവരാൻ മൺകുടവും എടുത്തു കൊണ്ടു പോകുകയാണ്.

അന്നേരം ഹോജാ പറഞ്ഞു -"എടാ, നീ ഇവിടെ വരൂ!"

അവൻ ഹോജയുടെ അടുക്കലെത്തിയപ്പോൾ അയാൾ അവൻ്റെ കാൽ തുടയിൽ കൈവച്ച് വീശിയടിച്ചു!

അവൻ കരഞ്ഞു കൊണ്ട് വെള്ളമെടുക്കാനായി ഓടിപ്പോയി. ഇതത്രയും കണ്ടുകൊണ്ട് ഹോജയുടെ സുഹൃത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. 

അയാൾ ഹോജയോട് പരിഭവപ്പെട്ടു - "നിങ്ങൾ എന്തൊരു മനുഷ്യനാണ്? ആ കുട്ടി കുടം താഴെയിട്ടില്ലല്ലോ? പിന്നെ എന്തിനാണ് ഇങ്ങനെ യാതൊരു ആവശ്യവും ഇല്ലാതെ തല്ലിയത്?"

ഉടൻ, ഹോജ പറഞ്ഞു -"തല്ലിൻ്റെ ആവശ്യം ഇപ്പോഴാണ്. അല്ലാതെ, കുടം താഴെയിട്ടിട്ട് അവനെ തല്ലിയിട്ട് എന്തു പ്രയോജനം? പൊട്ടിയ കുടം വീണ്ടും ഒന്നിക്കുമോ? ഈ അടി കിട്ടിയതിനാൽ നല്ലവണ്ണം ശ്രദ്ധിച്ച് കുടത്തിൽ വെള്ളവുമായി തിരികെ വരട്ടെ"

Written by Binoy Thomas, Malayalam eBooks-1153-Hoja stories - 89, PDF-https://drive.google.com/file/d/1zSvJuvQ3LrWUngomzufYNhGIXAxjZJcC/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories