(1074) ഹോജയുടെ ശകുനം!

 ഒരിക്കൽ, ബാദുഷ രാജാവ് നായാട്ടിനു പോകുന്ന വഴിയിൽ ഹോജ എതിരെ വഴിയിലൂടെ നടന്നു വന്നു. അന്നേരം, കൂടെയുള്ള ഭടന്മാർ പറഞ്ഞു -"രാജാവേ, ഇന്ന് നമ്മൾ വേട്ടയ്ക്കു പോയിട്ട് യാതൊരു കാര്യവുമില്ല. കാരണം, ഹോജ മുല്ലയെ കണി കണ്ടിട്ടാണ് നമ്മൾ പോകുന്നത് "

ഉടൻ, രാജാവിനു ദേഷ്യം വന്നു - "ഹോജയ്ക്ക് വടി കൊണ്ട് തല്ലു കൊടുത്തു വിടുക"

ഉടൻ, ഹോജയെ ഒരു ചൂരൽ കൊണ്ട് യാതൊരു മുന്നറിയിപ്പുമില്ലാതെ അടിച്ചു. രാജാവ് വേട്ടയ്ക്കു മുന്നോട്ടു പോയി. എന്നാൽ, നിരാശനായി വേട്ടയ്ക്കു പോയ രാജാവിന് പതിവില്ലാത്ത വിധം നല്ല ഒരു മൃഗത്തെ കിട്ടി.

അന്നേരം, രാജാവിന് മുല്ലയെ ഭടന്മാർ അടിച്ചതിൽ കുറ്റബോധം തോന്നി. നായാട്ടു കഴിഞ്ഞ് തിരികെ വന്നപ്പോൾ ഹോജയെ കാണാൻ വന്നു.

രാജാവ് പറഞ്ഞു -"ഹോജ, താങ്കളേക്കുറിച്ചുള്ള എൻ്റെ വിശ്വാസം ഞാൻ തിരുത്തിയിരിക്കുന്നു. ഇന്നെനിക്ക് ഹോജയെ ശകുനം കണ്ടത് നല്ലതായി ഭവിച്ചു''

ഹോജ യാതൊരു കൂസലും ഇല്ലാതെ പറഞ്ഞു -"രാജാവേ, അങ്ങയേക്കുറിച്ചുള്ള എൻ്റെ വിശ്വാസവും ഞാൻ തിരുത്തിയിരിക്കുന്നു. ഇന്നെനിക്ക് രാജാവിനെ ശകുനം കണ്ടത് ദൂഷ്യമായി ഭവിച്ചു. ഇന്നലെ വരെ അങ്ങയെ നല്ല ശകുനമായി ഞാൻ തെറ്റിദ്ധരിച്ചിരുന്നു"

രാജാവിന് ഒന്നും മറുപടി പറയാൻ കിട്ടാതെ തലകുനിച്ച് മടങ്ങി.

Written by Binoy Thomas, Malayalam eBooks-754-Hoja story series - 48, PDF-https://drive.google.com/file/d/1I1o_C2dPQdELjn7IzccUWOGqWNlgZOxy/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories