(1073) ബാദുഷയുടെ യാത്ര!
ബാദുഷ രാജാവിന് ഹോജയുമായി ഒഴിവുസമയം ചെലവഴിക്കുന്ന കാര്യത്തിൽ ഏറെ സന്തോഷമുണ്ടായിരുന്നു.
ഒരു ദിവസം - പലതരം കാര്യങ്ങൾ പറഞ്ഞിരിക്കുന്ന സമയത്ത് ബാദുഷ ചോദിച്ചു - "താങ്കൾക്ക് എന്ത് തോന്നുന്നു? എൻ്റെ മരണശേഷം എൻ്റെ ആത്മാവ് നരകത്തിലാണോ സ്വർഗ്ഗത്തിലാണോ പോകുന്നത്?"
അപ്പോൾ ഒരു സംശയവും കൂടാതെ ഹോജ പറഞ്ഞു - "തീർച്ചയായും നരകത്തിൽ ആയിരിക്കും പ്രഭോ അങ്ങയുടെ ആത്മാവ് പോകുന്നത്"
ഇത് കേട്ട് ബാദുഷ ഞെട്ടി! അദ്ദേഹത്തിന് സംശയം തീർക്കാൻ വേണ്ടി ഒരിക്കൽ കൂടി ചോദിച്ചു. അപ്പോഴും, ഹോജ അതേ ഉത്തരം ആവർത്തിച്ചു.
അതോടെ ബാദുഷ വലിയ ദേഷ്യത്തിൽ ആയി. അയാൾ കോപത്തോടെ ഹോജയോട് ചോദിച്ചു - "താങ്കൾ എന്താണ് അങ്ങനെ പറയാനുള്ള കാരണം? വ്യക്തമായ വിശദീകരണം എനിക്ക് ഇപ്പോൾ തന്നെ കിട്ടണം"
ബാദുഷയ്ക്ക് സംതൃപ്തി വരുന്ന രീതിയിൽ മറുപടി പറഞ്ഞില്ലെങ്കിൽ തൻ്റെ കഴുത്തിനു മുകളിൽ തല കാണില്ല!
ഉടൻതന്നെ ഹോജയുടെ ബുദ്ധി പ്രവർത്തിച്ചു പറഞ്ഞു -"അല്ലയോ രാജാവേ, അങ്ങ് വധശിക്ഷ കൊടുത്തിരിക്കുന്ന ആൾക്കാരുടെ ആത്മാക്കളെല്ലാം സ്വർഗ്ഗത്തിൽ നിറഞ്ഞിരിക്കുകയാണ്. അവിടെ ഒരു തരി സ്ഥലം പോലുമില്ല. അതുകൊണ്ട് അങ്ങ് നരകത്തിൽ ആയിരിക്കും പോവുക എന്നാണ് ഞാൻ ഉദ്ദേശിച്ചത് "
അതോടെ രാജാവ് ഒന്നുകൂടി ഞെട്ടി! രാജാവും ഉദ്ദേശിച്ചത് ഇനിയും ആൾക്കാർക്ക് ശിക്ഷ കൊടുത്താൽ താൻ നരകത്തിലേക്ക് തന്നെ പോകും എന്നാണ്. അങ്ങനെ ഹോജ ശിക്ഷയിൽ നിന്ന് ഒഴിവായി.
Written by Binoy Thomas, Malayalam eBooks-1073- Hoja stories - 47, PDF -https://drive.google.com/file/d/1rjxfSMGq4rx3QuMvQFbgSuG6ajdbdH5T/view?usp=drivesdk
Comments