(1030) പണക്കാരൻ്റെ തല!

 ഒരിക്കൽ, ഹോജ മുല്ലയ്ക്ക് പണത്തിന് വളരെ ആവശ്യമായ ഒരു സമയം വന്നു. സാധാരണയായി പരിചയക്കാർ ആരും അയാൾക്ക് പണം കടം കൊടുക്കാറില്ലായിരുന്നു. കാരണം, തിരികെ കിട്ടില്ല!

എങ്കിലും, ഹോജ തിടുക്കത്തിൽ ഒരു പണക്കാരൻ്റെ മാളിക മുറ്റത്ത് എത്തി. ചുറ്റുപാടും നോക്കിയപ്പോൾ ഒരു വേലക്കാരൻ പറമ്പിൽ നിൽപ്പുണ്ടായിരുന്നു. അയാളോട് ഹോജ ചോദിച്ചു - "നിൻ്റെ യജമാനനെ എനിക്ക് കാണേണ്ട അത്യാവശ്യമുണ്ട്"

ഉടൻ, ഒന്നും മിണ്ടാതെ അവൻ അകത്തേക്ക് ഓടിപ്പോയി. കുറച്ചു കഴിഞ്ഞ് മടങ്ങിവന്നു പറഞ്ഞു -"യജമാനൻ ദൂരെ ഒരു യാത്ര പോയിരിക്കുന്നു. ഒരാഴ്ച കഴിഞ്ഞേ മടങ്ങിവരൂ"

വേലക്കാരൻ വൈകിയപ്പോൾത്തന്നെ അതു കള്ളം പറയാനായി താമസിക്കുന്നതാണെന്ന് ഹോജയ്ക്കു പിടികിട്ടിയിരുന്നു. ഹോജ അതു മനസ്സിലാകാത്ത മട്ടിൽ നിന്നപ്പോൾ അകത്തേ മുറിയിലെ ജനാലയിലൂടെ പതിയെ ഒരു തല പ്രത്യക്ഷപ്പെട്ടത് അദ്ദേഹം കണ്ടു.

ഉടൻ, തിരികെ നടക്കാൻ തുടങ്ങിയപ്പോൾ ഹോജ പറഞ്ഞു - "നീ നിൻ്റെ യജമാനനോടു പ്രത്യേകമായി ഈ കാര്യം പറയണം -യാത്ര പോകുമ്പോൾ തല മാത്രമായി ജനാല അരികത്ത് വച്ചിട്ടു പോയാൽ ആരെങ്കിലും അത് മോഷ്ടിച്ചു കൊണ്ടു പോകുമെന്ന്!"

Written by Binoy Thomas, Malayalam eBooks - 1030 - Hoja stories- 26, PDF-https://drive.google.com/file/d/1Z6iD5OgJEy4g7-6XgbVlaSQ5HDdJgEqX/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories