(1009) വീടിൻ്റെ ഭക്തി!

 ഹോജ ഒരു വാടക വീട്ടിൽ കഴിഞ്ഞിരുന്ന കാലത്തെ കഥ. ആ വീട് അറുപഴഞ്ചനായിരുന്നു. അതിനാൽത്തന്നെ വാടക തീരെ കുറവായിരുന്നുതാനും.

എന്നാൽ, രാത്രി സമയത്ത് പലപ്പോഴും ഉറക്കത്തിനു ശല്യമായി അപശബ്ദങ്ങൾ ഏറെയുണ്ടായിരുന്നു. പുരപ്പുറത്തുകൂടി എലികളും പൂച്ചകളും മറ്റുള്ള ജന്തുക്കളുമെല്ലാം ഓടിനടക്കും.

മാത്രമല്ല, ചെറിയ കാറ്റുവന്നാൽ പോലും ജനാലകളും വാതിലുകളുമൊക്കെ പലതരം ശബ്ദങ്ങൾ പുറപ്പെടുവിച്ചു കൊണ്ടിരുന്നു. ചിലപ്പോൾ പാട്ടു പോലെയും പിറുപിറുക്കലുകൾ പോലെയും ഒച്ചകൾ കേൾക്കാം.

ആ വീട് ഒഴിഞ്ഞു പോകാൻ ഹോജ തീരുമാനിച്ചു. വീട്ടുടമയെ കാര്യങ്ങൾ ധരിപ്പിച്ചു. അയാൾ അതൊക്കെ നിഷേധിച്ചപ്പോൾ ആ രാത്രിയിൽ ഹോജ വിളിച്ചു വീട്ടിൽ വരുത്തി കുഴപ്പങ്ങൾ നേരിട്ടു കേൾപ്പിക്കാമെന്നു തീരുമാനിച്ചു.

വികൃതമായ പാട്ടു പോലത്തെ ശബ്ദം കേട്ടപ്പോൾ ഉടമ പറഞ്ഞു -"ഈ ശബ്ദം വീടും വീടിൻ്റെ ഓരോ ഭാഗവും വെവ്വേറെ ദൈവത്തെ സ്തുതിച്ചു പാടുന്നതാണ്!"

ഉടൻ, ഹോജ പറഞ്ഞു -"അതു ശരിയാണ്. വീട് ഒട്ടും വൈകാതെ ദൈവത്തെ കുനിഞ്ഞു വണങ്ങാനും സാധ്യതയുണ്ട്!"

ഹോജ ഇറങ്ങി നടന്നു. വീട്ടുടമസ്ഥൻ്റെ വേലത്തരം ഹോജയുടെ അടുത്ത് വിലപ്പോയില്ല!

Written by Binoy Thomas, Malayalam eBooks-1009- Hoja stories -7, PDF-https://drive.google.com/file/d/1UZupuRuTshq6xuAhHcfw5UucGb9SJ7kU/view?usp=drivesdk

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍