(1007) ഹോജയുടെ തൊപ്പി !

 നസറുദ്ദീൻ മുല്ല എന്ന ഹോജ പല കഥകളിലും പലതരം വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. മിക്കവാറും സാധാരണ ജീവിതവും ചിലപ്പോൾ ദാരിദ്ര്യം നിറഞ്ഞ സാഹചര്യങ്ങളും ആ കഥകളിൽ കാണാം.

ഒരിക്കൽ പ്രഭാത ഭക്ഷണത്തിനായി പാചകത്തിനു മുതിർന്ന ഹോജ പല പ്രാവശ്യം അടുപ്പ് ഊതിയിട്ടും തീ കത്താൻ കൂട്ടാക്കിയില്ല. കാരണം അതൊരു തണുപ്പുള്ള ദിവസമായിരുന്നു. കൽക്കരിയായിരുന്നു ഇന്ധനം.

ഒടുവിൽ, അയാൾ തൻ്റെ ഭാര്യ തന്ന തൊപ്പി എടുക്കാനായി മറ്റൊരു മുറിയിലേക്കു പോയി. എന്നിട്ട്, അത് തലയിൽ വച്ചു കൊണ്ട് വലിയ ഗൗരവത്തിൽ അടുക്കളയിലേക്കു വന്നു.

പിന്നെ, ശക്തിയായി അടുപ്പ് ഊതി. അത് ഉടനെ കത്തുകയും ചെയ്തു! ഹോജയ്ക്ക് അതൊരു അത്ഭുതമായി തോന്നി.

ഉടൻ, അയാൾ പറഞ്ഞു - "ഹോ! അടുപ്പിനും എൻ്റെ ഭാര്യയെ പേടിയാണല്ലേ?"

Written by Binoy Thomas, Malayalam eBooks-1007- Hoja Mulla stories -5, PDF-https://drive.google.com/file/d/1eknhlz_W_XaUVUHBTzMxbmTbQPGGrkcC/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories