Posts

(790) പുരോഹിതനും കുരങ്ങന്മാരും

  വാരാണസിയിൽ ബ്രഹ്മദത്തൻ രാജാവായി ഭരിച്ചു വന്നിരുന്ന സമയം. രാജാവിന്റെ കൊട്ടാരത്തിനോടു ചേർന്ന് വലിയൊരു തോട്ടമുണ്ടായിരുന്നു. ആ തോട്ടത്തിൽ അനേകം കുരങ്ങന്മാർ താമസിക്കുന്നുണ്ട്. അവിടെ, കുരങ്ങന്മാരുടെ നേതാവായി ബോധിസത്വൻ അവതരിച്ചു. ഒരു ദിവസം, രാജപുരോഹിതൻ തോട്ടത്തിലൂടെ നടന്നു പോയപ്പോൾ ഒരു വികൃതിയായ കുരങ്ങൻ അയാളുടെ തലയിലേക്ക് കാഷ്ഠിച്ചു. കുരങ്ങൻ വലിയ കേമനായി നടിച്ച് ആർത്തുചിരിച്ചപ്പോൾ പുരോഹിതൻ ദേഷ്യം കൊണ്ട് പല്ലു ഞെരിച്ചു. ഈ വിവരം നേതാവ് അറിഞ്ഞപ്പോൾ പറഞ്ഞു - "രാജപുരോഹിതനെ ശത്രുവാക്കിയതിനാൽ ഇനി ഇവിടെ നിൽക്കുന്നതു ബുദ്ധിയല്ല. നമുക്കു വേഗം കാട്ടിലേക്കു കടക്കണം" ബോധിസത്വനും സംഘവും കാട്ടിലേക്കു പോയപ്പോൾ കുറച്ചു കുരങ്ങന്മാർ ഈ നിർദ്ദേശത്തെ പുച്ഛിച്ചു തള്ളി. ഏതാനും ദിവസങ്ങൾക്കു ശേഷം, കൊട്ടാരത്തിലെ ആനപ്പന്തിയിൽ തീപിടിത്തമുണ്ടായി. ഏതാനും ആനകൾക്കു പൊള്ളലേറ്റു. ഉടൻ, രാജ പുരോഹിതന്റെ കുബുദ്ധി ഉണർന്നു. അയാൾ രാജാവിനോടു പറഞ്ഞു - "പ്രഭോ, കുരങ്ങന്മാരുടെ നെയ്യ് പുരട്ടിയാൽ ആനയുടെ പൊള്ളൽ മാറും" അനന്തരം, രാജപുരോഹിതൻ ചൂണ്ടിക്കാണിച്ചപ്പോൾ തോട്ടത്തിലെ കുരങ്ങന്മാരെ ഭടന്മാർ വളഞ്ഞ് എല്ലാറ്റിനെയും പിടിച്...

(789) കൊട്ടാരത്തിലെ രഥം

  ഒരിക്കൽ, ബോധിസത്വൻ തെരുവുനായ്ക്കളുടെ നേതാവായി ജന്മമെടുത്തു. ബ്രഹ്മദത്തൻ രാജാവായി നാടു ഭരിച്ചു വന്നിരുന്ന സമയമായിരുന്നു അത്. ഒരു ദിവസം, രാത്രിയിൽ കൊട്ടാര രഥം ഉദ്യാനത്തിൽ കിടക്കുമ്പോൾ അതിന്റെ തുകലും തോരണങ്ങളും മറ്റും കൊട്ടാരത്തിലെ വളർത്തുനായ്ക്കൾ കടിച്ചു പറിച്ചു തിന്നു. അടുത്ത ദിനം, രാജാവ് ഇതറിഞ്ഞപ്പോൾ വല്ലാതെ കോപിച്ചു - "ഈ രാജ്യത്തെ എല്ലാ നായ്ക്കളെയും കൊന്നു കളയുക" ഉടൻ, ഭടന്മാർ വീടുകളിലെ നായ്ക്കളെ ആദ്യം കൊല്ലാൻ തുടങ്ങി. അന്നേരം, മറ്റുള്ള തെരുവു നായ്ക്കൾ പേടിച്ചു വിറച്ച് നേതാവിന്റെ അടുക്കലെത്തി. ആ നായ പറഞ്ഞു - "നിങ്ങൾ പേടിക്കണ്ട. ഞാൻ രാജാവിനെ കാണാൻ പോകുകയാണ് " നായ രാജാവിന്റെ മുന്നിലെത്തി മനുഷ്യ ഭാഷയിൽ സംസാരിച്ചു - "രാജാവേ, തെറ്റു ചെയ്യാത്ത നായ്ക്കളെയും കൂടി കൊല്ലുന്നത് രാജധർമ്മമല്ല" ബുദ്ധന്റെ മുജ്ജന്മത്തിലുള്ള നായ എന്നു മനസ്സിലാക്കി രാജാവ് പറഞ്ഞു - "എങ്ങനെയാണ് രഥം നശിപ്പിച്ച നായ്ക്കളെ തിരിച്ചറിയാൻ കഴിയുക?" ബോധിസത്വൻ: "കൊട്ടാരത്തിന്റെ അതിർത്തിക്കുള്ളിൽ തെരുവുനായ്ക്കൾക്കു കടക്കാൻ പറ്റില്ല. അതിനാൽ ഇവിടെയുള്ള ഏതെങ്കിലും വളർത്തു നായ ആയിരിക്കാം...

(788) അരയന്നത്തിന്റെ പൊൻതൂവലുകൾ

  ഒരിക്കൽ, ബോധിസത്വൻ ബ്രാഹ്മണനായി പിറന്നു. അയാളുടെ വിവാഹം കഴിഞ്ഞു. മൂന്നു പെൺമക്കളും പിറന്നു. അങ്ങനെ, സന്തോഷമായി കഴിഞ്ഞു വന്നപ്പോൾ അപ്രതീക്ഷിതമായ രോഗം കാരണം അയാൾ മരണമടഞ്ഞു. അടുത്ത ജന്മത്തിൽ, ഒരു അരയന്നമായി ബോധിസത്വൻ ജനിച്ചു. പക്ഷേ, ഈ അരയന്നത്തിന് ഒരു പ്രത്യേകതയുണ്ട് - തൂവലുകൾ എല്ലാം സ്വർണ്ണമായിരുന്നു! എന്നാൽ, അരയന്നത്തെ വല്ലാതെ അലട്ടുന്ന ഒരു പ്രശ്നമുണ്ടായിരുന്നത് ഭാര്യയും കൊച്ചു കുട്ടികളും എവിടെയെന്ന് അറിയാൻ പറ്റാഞ്ഞതായിരുന്നു. വല്ലാത്ത വിഷമത്തോടെ എല്ലാ ദിക്കിലും തിരക്കി നടന്നു. ഒടുവിൽ, അവരെ കണ്ടെത്തി ആ സ്ത്രീയെ യഥാർഥ വിവരം അറിയിച്ചപ്പോൾ അവർ നിരാശപ്പെട്ടു - "ഒരു പക്ഷിയെ ഭർത്താവായി തിരികെ കിട്ടിയിട്ട് ഈ കുടുംബത്തിന്റെ ദാരിദ്ര്യവും പ്രശ്നങ്ങളും തീരുമോ?" അരയന്നം പറഞ്ഞു - "എല്ലാ ബുദ്ധിമുട്ടുകളും തീരാൻ പണം നിങ്ങൾക്ക് ആവശ്യമാണ്. ഓരോ ദിവസവും എന്റെ ഓരോ സ്വർണ തൂവൽ പൊഴിയുമ്പോൾ അതു വിറ്റു കിട്ടുന്ന പണം കൊണ്ട് സുഖമായി ജീവിക്കാം" ആദ്യത്തെ ദിവസം, ഭാര്യ തൂവൽ വിറ്റ് പട്ടിണി അകറ്റി. പിന്നീട്, ഓരോന്നായി വാങ്ങാൻ തുടങ്ങി. നല്ല വീടും വീട്ടുസാമാനങ്ങളും ഒക്കെ ക്രമേണ വന്നു ചേർന്നു. ഒരു ദിവ...

(787) കണ്ടറിയാത്തവൻ!

 ഒരു ജന്മത്തിൽ ബോധിസത്വൻ കച്ചവടക്കാരനായി ദേശങ്ങൾ തോറും സഞ്ചരിക്കുന്ന മനുഷ്യനായിരുന്നു. ഒരിക്കൽ, ഒരു നാട്ടിലെ ആൽമരച്ചുവട്ടിൽ അദ്ദേഹം വിശ്രമിക്കുന്ന സമയം. അന്നേരം, ഒരു വലിയ മുട്ടനാട് അതിലെ മേഞ്ഞു നടക്കുന്നുണ്ടായിരുന്നു. ആ നേരത്ത്, ഒരു ബ്രാഹ്മണഭിക്ഷു തന്റെ സഞ്ചിയും ഭാണ്ഡക്കെട്ടുമായി അവിടെ വന്നിരുന്നു. എന്നാൽ, ബോധിസത്വൻ യാതൊരു ഭാവഭേദവുമില്ലാതെ ഇരിക്കുന്നതു കണ്ടിട്ട് ഭിക്ഷുവിന് ദഹിച്ചില്ല. അപ്പോൾ, ആട് അങ്ങോട്ടു വന്ന് ഭിക്ഷുവിന്റെ മുന്നിൽ പതുങ്ങി നിന്ന് തല കുനിച്ചു. ഉടൻ, അയാൾ പറഞ്ഞു - "കേവലം, ഒരു മൃഗത്തിനു പോലും ബഹുമാനിക്കേണ്ടവരെ തിരിച്ചറിയാം!" ബോധിസത്വൻ പുഞ്ചിരിയോടെ പറഞ്ഞു -"അതൊരു മുട്ടനാടാണ്. അതു തല കുനിക്കുന്നത് ആക്രമിക്കുന്നതിനു മുൻപുള്ള പതിവുരീതിയാണ് " പക്ഷേ, ഭിക്ഷു അത് പുച്ഛിച്ചു തള്ളി. അനന്തരം, അയാൾ കണ്ണടച്ച് കയ്യ് ഉയർത്തി ആടിനെ അനുഗ്രഹിച്ചു. അതേസമയം, ആട് സർവ്വ ശക്തിയും എടുത്ത് കുതിച്ചുചാടി ഭിക്ഷുവിനെ ഇടിച്ചു തെറിപ്പിച്ചു. വീണു കിടന്ന അയാളെ വീണ്ടും വീണ്ടും കുത്തി. അയാൾ വേദനയോടെ ഞരങ്ങി. അന്നേരം, ബോധിസത്വൻ പറഞ്ഞു- "കണ്ടറിയാത്തവൻ കൊണ്ടറിയും" Written by Binoy...

(786) പരുന്തും നാടോടിയും

  പക്ഷികളെ പിടിക്കുന്ന തെറ്റാലിയും വലയും മറ്റുള്ള സാധനങ്ങളുമായി ഒരു നാടോടി കാട്ടിലേക്കു ചെന്നു. പക്ഷേ, അയാൾ ഒരുപാടു സമയം കളഞ്ഞെങ്കിലും ഒന്നിനെയും കിട്ടിയില്ല. അതിനിടയിൽ ഒരു വലിയ പരുന്തിനെ നാടോടി ശ്രദ്ധിച്ചു. അതിനായി വല ഒരുക്കിയെങ്കിലും പരുന്ത് അടുത്ത മരത്തിലേക്കു മാറും. പിന്നീട്, അയാൾ മറ്റൊരു ബുദ്ധി പ്രയോഗിക്കാമെന്ന് വിചാരിച്ചു. അടുത്തു കണ്ട വലിയൊരു മരക്കൊമ്പ് വെട്ടിയെടുത്തു. അതിൽ നിറയെ ഇലകളും ശിഖരങ്ങളുമുണ്ടായിരുന്നു. അയാൾ, പരുന്ത് പറന്നിരിക്കുന്ന മരത്തിനടുത്തേക്ക് ഈ ശിഖരവുമായി പോകും. കൂടുതൽ അടുത്തേക്കു ചെന്ന് വല എറിയാനായിരുന്നു അയാളുടെ പദ്ധതി. ഈ മരക്കൊമ്പും ഇലകളും തന്നോടൊപ്പം സഞ്ചരിക്കുന്നതായി പരുന്തിന് സംശയം തോന്നി. പരുന്ത് കൂടുതൽ ഉയരത്തിലേക്കു പറന്നുപൊങ്ങി. എന്നിട്ട്, ദൂരെ ദിക്കിലുള്ള കാട്ടിൽ പറന്നിറങ്ങി. അതേസമയം, നാടോടി നിരാശയോടെ മരച്ചില്ലയും വലിച്ചെറിഞ്ഞ് സ്വയം ശപിച്ച് നടന്നു പോയി. Written by Binoy Thomas, Malayalam eBooks-786- Jataka tales - 52, PDF - https://drive.google.com/file/d/1b0Rt5s0LSEvarDlx9TNSskE_w8W4l__j/view?usp=drivesdk

(785) സന്യാസിയും ആനയും

  ബോധിസത്വൻ ആശ്രമത്തിലെ ഗുരുവായി അവതരിച്ച കാലം. അവിടെ കുറച്ചു ശിഷ്യന്മാർ സന്യാസം സ്വീകരിച്ചവരായി ഉണ്ടായിരുന്നു. അതിൽ, ഒരാൾ ഒരു ആനക്കുട്ടിയെ വളർത്താൻ തുടങ്ങി. ഇതു കണ്ട്, ഗുരു അവനോടു പറഞ്ഞു - "നാം സന്യാസികൾക്ക് ഏതെങ്കിലും ഒരു മൃഗത്തോടു മാത്രമായി സ്നേഹബന്ധം സ്ഥാപിക്കുന്നതു ശരിയല്ല. എല്ലാം ത്യജിച്ചു ജീവിച്ചു ശീലിക്കണം. മാത്രമല്ല, ആനയെ വിശ്വസിക്കാൻ പറ്റില്ല. അത് അപകടകാരിയാണ് " എന്നാൽ, ഈ ഉപദേശം ആ ശിഷ്യൻ സ്വീകരിച്ചില്ല. കാലം കടന്നുപോയി. ആന വലിയ കൊമ്പനാനയായി മാറി. ഒരു വേനൽക്കാലത്ത്, സന്യാസിമാരെല്ലാം കൂടി കാട്ടിൽ നിന്നും കിഴങ്ങുകളും ഉണങ്ങിയ പഴങ്ങളും മറ്റും ശേഖരിക്കാനായി പോയി. കാരണം, മഴക്കാലത്തെ ക്ഷാമകാലത്ത് പട്ടിണി ഒഴിവാക്കാനായിരുന്നു അത്. ആശ്രമത്തിൽ ആരും ഉണ്ടായിരുന്നില്ല. അന്നേരം, കൊമ്പനാനയ്ക്കു മദമിളകി. അവൻ ഭ്രാന്തമായ ആവേശത്തിൽ ആശ്രമം അടിച്ചു തകർത്തു. അതിനു ശേഷം, കാട്ടിലൂടെ ഓടി പോകുന്ന വേളയിൽ, യജമാനനായ സന്യാസി ഈ കാഴ്ച കണ്ടു. താൻ പറഞ്ഞാൽ, ആന അനുസരിക്കുമെന്നു വിചാരിച്ച് അയാൾ കിഴങ്ങുകൾ നീട്ടി ആനയുടെ സമീപമെത്തി. ആന അയാളെ തുമ്പിക്കയ്യിൽ ചുരുട്ടിക്കൂട്ടി നിലത്തടിച്ച നിമിഷംതന്നെ ആ ജീവൻ പൊല...

(784) കീരിയും പാമ്പും

  ഒരിക്കൽ, വാരാണസിയിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ബോധിസത്വൻ പിറന്നു. പിന്നീട്, അദ്ദേഹം സന്യാസിയായി കാടിനുള്ളിലെ ആശ്രമത്തിൽ കഴിയുകയായിരുന്നു. ഒരു ദിനം, അദ്ദേഹം മരച്ചുവട്ടിൽ ധ്യാനിച്ചിരുന്ന സമയത്ത്, മരപ്പൊത്തിലെ പാമ്പും കുറച്ചു മാറി ഒരു കീരിയും പരസ്പരം ശത്രുതയോടെ ആക്രമിക്കാൻ ഒരുങ്ങുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. രണ്ടു പേരെയും അദ്ദേഹം വിളിച്ച് അടുത്തായി നിർത്തിയിട്ട് പറഞ്ഞു - "നിങ്ങൾ, എക്കാലവും ശത്രുക്കളേപ്പോലെ കഴിയുന്നത് ശരിയല്ല. ആഹാരത്തിനുള്ള വകയെല്ലാം ഈ കാട്ടിൽ സുലഭമാണല്ലോ" ആ ശക്തിയുള്ള നിർദ്ദേശത്തിനു മുന്നിൽ രണ്ടു പേരും കൂട്ടുകാരായി. എങ്കിലും മനസ്സിനുള്ളിൽ നിന്നും പേടി മാറിയിട്ടില്ലായിരുന്നു. ഒരു ദിവസം, കീരി ഉറങ്ങുന്ന നേരത്ത് വായ തുറന്ന് പല്ല് വെളിയിൽ കാണിച്ച് കിടന്നത് സന്യാസി കണ്ടു. കീരി ഉറങ്ങുകയല്ല എന്ന് സർപ്പത്തെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ആ സൂത്രമെന്ന് അദ്ദേഹത്തിനു മനസ്സിലായി. അവനെ ഉണർത്തിയിട്ട് സന്യാസി സർപ്പത്തെയും വിളിച്ചു വരുത്തി. അദ്ദേഹം ഉപദേശിച്ചു - "നിങ്ങൾ പരമ്പരാഗത വൈരികൾ എന്നു കരുതി ശത്രുക്കളെ അമിതമായി പേടിക്കുകയോ, മിത്രങ്ങളെ അമിതമായി വിശ്വസിക്കുകയോ...