(789) കൊട്ടാരത്തിലെ രഥം

 ഒരിക്കൽ, ബോധിസത്വൻ തെരുവുനായ്ക്കളുടെ നേതാവായി ജന്മമെടുത്തു. ബ്രഹ്മദത്തൻ രാജാവായി നാടു ഭരിച്ചു വന്നിരുന്ന സമയമായിരുന്നു അത്. ഒരു ദിവസം, രാത്രിയിൽ കൊട്ടാര രഥം ഉദ്യാനത്തിൽ കിടക്കുമ്പോൾ അതിന്റെ തുകലും തോരണങ്ങളും മറ്റും കൊട്ടാരത്തിലെ വളർത്തുനായ്ക്കൾ കടിച്ചു പറിച്ചു തിന്നു.

അടുത്ത ദിനം, രാജാവ് ഇതറിഞ്ഞപ്പോൾ വല്ലാതെ കോപിച്ചു - "ഈ രാജ്യത്തെ എല്ലാ നായ്ക്കളെയും കൊന്നു കളയുക"

ഉടൻ, ഭടന്മാർ വീടുകളിലെ നായ്ക്കളെ ആദ്യം കൊല്ലാൻ തുടങ്ങി. അന്നേരം, മറ്റുള്ള തെരുവു നായ്ക്കൾ പേടിച്ചു വിറച്ച് നേതാവിന്റെ അടുക്കലെത്തി. ആ നായ പറഞ്ഞു - "നിങ്ങൾ പേടിക്കണ്ട. ഞാൻ രാജാവിനെ കാണാൻ പോകുകയാണ് "

നായ രാജാവിന്റെ മുന്നിലെത്തി മനുഷ്യ ഭാഷയിൽ സംസാരിച്ചു - "രാജാവേ, തെറ്റു ചെയ്യാത്ത നായ്ക്കളെയും കൂടി കൊല്ലുന്നത് രാജധർമ്മമല്ല"

ബുദ്ധന്റെ മുജ്ജന്മത്തിലുള്ള നായ എന്നു മനസ്സിലാക്കി രാജാവ് പറഞ്ഞു - "എങ്ങനെയാണ് രഥം നശിപ്പിച്ച നായ്ക്കളെ തിരിച്ചറിയാൻ കഴിയുക?"

ബോധിസത്വൻ: "കൊട്ടാരത്തിന്റെ അതിർത്തിക്കുള്ളിൽ തെരുവുനായ്ക്കൾക്കു കടക്കാൻ പറ്റില്ല. അതിനാൽ ഇവിടെയുള്ള ഏതെങ്കിലും വളർത്തു നായ ആയിരിക്കാം"

അപ്പോഴും രാജാവ് തെളിവു കിട്ടിയ ശേഷമാകാം തീരുമാനം എന്ന നിലപാടിലെത്തി.

ഉടൻ, ബോധിസത്വൻ പറഞ്ഞു - "മോരും ദർഭപ്പുല്ലും കൂട്ടി ഇവിടെയുള്ള എല്ലാ നായ്ക്കൾക്കും കുടിക്കാൻ കൊടുക്കണം"

അതു കുടിച്ച ശേഷം, ചില നായ്ക്കൾ ഛർദ്ദിച്ചപ്പോൾ തുകൽ കഷണങ്ങൾ കാണാൻ പറ്റി. രാജാവിന് വളരെ സന്തോഷമായി. അദ്ദേഹം തന്റെ കല്പന റദ്ദാക്കുകയും ചെയ്തു.

Written by Binoy Thomas, Malayalam eBooks- 789 - Jataka tales - 55, PDF -https://drive.google.com/file/d/1a9q-S07-FfnMWOBomAMr-NkZ_UnYmxpZ/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍