(788) അരയന്നത്തിന്റെ പൊൻതൂവലുകൾ

 ഒരിക്കൽ, ബോധിസത്വൻ ബ്രാഹ്മണനായി പിറന്നു. അയാളുടെ വിവാഹം കഴിഞ്ഞു. മൂന്നു പെൺമക്കളും പിറന്നു. അങ്ങനെ, സന്തോഷമായി കഴിഞ്ഞു വന്നപ്പോൾ അപ്രതീക്ഷിതമായ രോഗം കാരണം അയാൾ മരണമടഞ്ഞു.

അടുത്ത ജന്മത്തിൽ, ഒരു അരയന്നമായി ബോധിസത്വൻ ജനിച്ചു. പക്ഷേ, ഈ അരയന്നത്തിന് ഒരു പ്രത്യേകതയുണ്ട് - തൂവലുകൾ എല്ലാം സ്വർണ്ണമായിരുന്നു!

എന്നാൽ, അരയന്നത്തെ വല്ലാതെ അലട്ടുന്ന ഒരു പ്രശ്നമുണ്ടായിരുന്നത് ഭാര്യയും കൊച്ചു കുട്ടികളും എവിടെയെന്ന് അറിയാൻ പറ്റാഞ്ഞതായിരുന്നു. വല്ലാത്ത വിഷമത്തോടെ എല്ലാ ദിക്കിലും തിരക്കി നടന്നു.

ഒടുവിൽ, അവരെ കണ്ടെത്തി ആ സ്ത്രീയെ യഥാർഥ വിവരം അറിയിച്ചപ്പോൾ അവർ നിരാശപ്പെട്ടു - "ഒരു പക്ഷിയെ ഭർത്താവായി തിരികെ കിട്ടിയിട്ട് ഈ കുടുംബത്തിന്റെ ദാരിദ്ര്യവും പ്രശ്നങ്ങളും തീരുമോ?"

അരയന്നം പറഞ്ഞു - "എല്ലാ ബുദ്ധിമുട്ടുകളും തീരാൻ പണം നിങ്ങൾക്ക് ആവശ്യമാണ്. ഓരോ ദിവസവും എന്റെ ഓരോ സ്വർണ തൂവൽ പൊഴിയുമ്പോൾ അതു വിറ്റു കിട്ടുന്ന പണം കൊണ്ട് സുഖമായി ജീവിക്കാം"

ആദ്യത്തെ ദിവസം, ഭാര്യ തൂവൽ വിറ്റ് പട്ടിണി അകറ്റി. പിന്നീട്, ഓരോന്നായി വാങ്ങാൻ തുടങ്ങി. നല്ല വീടും വീട്ടുസാമാനങ്ങളും ഒക്കെ ക്രമേണ വന്നു ചേർന്നു. ഒരു ദിവസം, അവൾ മക്കളോടു രഹസ്യമായി പറഞ്ഞു - "അരയന്നത്തിന്റെ ഓരോ തൂവലും വീഴാനായി നമ്മൾ കാത്തിരിക്കേണ്ടതില്ല. എല്ലാം കൂടി ഒന്നിച്ച് ബലമായി പറിച്ചെടുക്കണം. പിന്നെ, അത് ആവശ്യമുള്ളപ്പോൾ വിറ്റാൽ മതി. കാരണം, അരയന്നം ഇവിടെ നിന്ന് എപ്പോഴാണു സ്ഥലം വിടുകയെന്ന് അറിയാൻ പറ്റില്ല"

അടുത്ത ദിവസം, തൂവൽ പൊഴിയും നേരത്ത്, അരയന്നം അവിടെയെത്തി. എന്നാൽ, ഭാര്യയും മക്കളും കൂടി ബലമായി അരയന്നത്തെ പിടിച്ച് തൂവലുകൾ എല്ലാം വലിച്ചു പറിച്ചു!

പക്ഷേ, നിലത്തു വീണപ്പോൾ അതെല്ലാം വെറും പക്ഷിത്തൂവലുകളായി മാറി. മാത്രമല്ല, ആ നിമിഷം തന്നെ പക്ഷിക്കു വീണ്ടും തൂവലുകൾ കിളിർത്തിട്ടും സ്വർണ്ണത്തൂവൽ ഒരെണ്ണം പോലും ഉണ്ടായില്ല.

"ദുരാഗ്രഹികൾക്ക് ഇതു തന്നെയാണ് സംഭവിക്കുന്നത്" അങ്ങനെ പറഞ്ഞു കൊണ്ട് അരയന്നം ദൂരെ ദിക്കിലേക്കു പോയി. പിന്നീട്, ഒരിക്കലും തിരിച്ചു വന്നില്ല.

Written by Binoy Thomas, Malayalam eBooks-788- ജാതക കഥകൾ - 54, PDF-https://drive.google.com/file/d/17zOKINie1Oi98lb9Y0GYPYVoZ8pTiIOu/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam