നമ്മെ നയിക്കുന്ന വിനോദം
കോസലപുരംദേശം ഒരു കാലത്ത് ഏറെ അഭിവൃദ്ധി പ്രാപിച്ചിരുന്നു. തടിക്കച്ചവടമായിരുന്നു മുഖ്യ വരുമാനം. പ്രധാന ഇനമാകട്ടെ, പ്ലാവിന്റെ തടിയും. ഒട്ടേറെ ആശാരിമാരും മരംവെട്ടുകാരും അനേകം ദേശങ്ങളിലേക്ക് ഉരുപ്പടികളും കരകൗശല വസ്തുക്കളും വീട്ടുസാധനങ്ങളും പുഴയിലൂടെ കയറ്റി വിട്ടുകൊണ്ടിരുന്നു. എവിടെ നോക്കിയാലും കൊത്തുപണികൾ ചെയ്ത തടിവീടുകൾ കാണാമായിരുന്നു. പത്തു വർഷം അങ്ങനെ കടന്നു പോയി. അവിടത്തെ പ്ലാവുകളെല്ലാംതന്നെ തീർന്നു. പിന്നീട്, അവർ ആഞ്ഞിലിത്തടിയെ പ്രധാന ഇനമാക്കി. ആ സമയത്ത്, അവിടെ പുഴവക്കത്ത് ഉണക്കമരത്തിൽ വലിയ തരം കറുത്ത ഉറുമ്പുകൾ പാർത്തിരുന്നു. അവരുടെ നേതാവായിരുന്നു കിട്ടനുറുമ്പ്. എന്നാൽ, ശക്തിയായി കാറ്റടിച്ച സമയത്ത് മരം ഒടിഞ്ഞ് പുഴവെള്ളത്തിൽ വീണു. അതേസമയം, ഉറുമ്പു സംഘം വെള്ളത്തിൽ മുങ്ങാതെ പൊങ്ങിയ മരത്തടി ഭാഗത്ത് പറ്റിച്ചേർന്നു കിടന്നു. വാട്ടർ തീം പാർക്കിലെ റൈഡു പോലെ അവർ തടിക്കൊപ്പം ഏതാനും ദിവസങ്ങൾ വെള്ളത്തിലൂടെ ഒഴുകി സിൽബാരിപുരംദേശത്ത് വന്നു കരയ്ക്കടിഞ്ഞു. സിൽബാരിപുരംദേശം അപ്പോൾ കാടുപിടിച്ചു കിടന്ന സ്ഥലമായിരുന്നു. ആ പ്രദേശത്ത്, എവിടെ നോക്കിയാലും അനേകം പ്ലാവുകളും അതിൽ നൂറുകണക്കിന് വലിയ ചക്കകളും പതിവു കാ...