Posts

തൊഴിൽ സ്നേഹം അമിതമാകരുത്!

സിൽബാരിപുരംകൊട്ടാരത്തിലെ മിടുക്കനായ സ്വർണ്ണപ്പണിക്കാരനായിരുന്നു കേശു. ലഭ്യതയും വിലക്കുറവും രൂപകല്പനയിലെ വൈദഗ്ദ്ധ്യവുമൊക്കെ സ്വര്‍ണ്ണത്തെ   ഏറെ പ്രിയങ്കരമാക്കി. ഏതെങ്കിലും ചടങ്ങിൽ പങ്കെടുക്കുമ്പോൾ മിക്കവാറും എല്ലാ സ്ത്രീകളും പുതിയ വ്യത്യസ്തമാർന്ന ആഭരണങ്ങൾ ധരിക്കാൻ ശ്രദ്ധിച്ചിരുന്നു. അതേസമയം, കേശുവിന്റെ ഭാര്യ രുക്കുവിനും മക്കൾക്കും പുതിയ ആഭരണമൊന്നും ഉണ്ടായിരുന്നില്ല. പഴയ ചുരുക്കം ചില സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം.  കേശുവിനോടു ചോദിച്ചാൽ ചുരുങ്ങിയ ചെലവിൽ പലപ്പോഴായി ആഭരണങ്ങൾ വാങ്ങാമെങ്കിലും അവളുടെ ന്യായം ഇതായിരുന്നു - "അങ്ങേര് കണ്ടറിഞ്ഞ് ഭാര്യക്കും പിള്ളേർക്കും ഉണ്ടാക്കി കൊടുക്കട്ടെ" രാവിലെ കുട്ടികൾ പായയിൽനിന്നും എണീക്കുന്നതിനു മുൻപുതന്നെ കേശു കൊട്ടാരത്തിലേക്കു പുറപ്പെട്ടിരിക്കും. തിരികെ രാത്രിയിൽ വരുമ്പോൾ അവർ ഉറക്കം പിടിച്ചിരിക്കും. ആഴ്ചയിൽ ഒരു ദിവസം കേശുവിന് അവധി കിട്ടുമ്പോൾ കുട്ടികൾ പരിഭവം പറയും- "അച്ഛനെ ഒന്നു കാണാൻ പോലും കിട്ടുന്നില്ല. ഞങ്ങളുടെ കൂടെ കളിക്കാനും ചിരിക്കാനും വരത്തില്ലല്ലോ " "എന്റെ മക്കളേ... അച്ഛന് ഇഷ്ടല്ലാത്തതു കൊണ്ടല്ല. കൊട്ടാരത്തിലെ ജോലിയാണ്. ഒട്ടും...

ന്യായമായ ലാഭവിഹിതം

ഒരു കാലത്ത്, സിൽബാരിപുരംരാജ്യത്ത് വ്യവസായവും കൃഷിയുമൊക്കെ ഏറെ അഭിവൃദ്ധി പ്രാപിച്ചിരുന്നു. കച്ചവടക്കാരിലെ പ്രധാനിയായിരുന്നു രങ്കൻ. അയാൾക്ക് അനേകം തുണിമില്ലുകളും ഗോതമ്പുപാടങ്ങളും പലചരക്കുകടകളുമൊക്കെ ഉണ്ടായിരുന്നു. ഈ കച്ചവടക്കാരന്‍, വർഷത്തിൽ ഒരിക്കൽ ധാനധർമ്മം ചെയ്യാറുണ്ട്. എല്ലാ പ്രാവശ്യവും അടുത്തുള്ള ആശ്രമത്തിലേക്ക് എന്തെങ്കിലും കൊടുക്കുകയാണു പതിവ്. ഇത്തവണ രങ്കൻ കുതിരവണ്ടിയില്‍ ആശ്രമത്തിൽ എത്തിച്ചേർന്നു. എങ്കിലും, സാധനസാമഗ്രികൾ ഒന്നും ഒപ്പം കരുതിയിരുന്നില്ല. ഗുരുജി ആ ധനികനെ ആദരപൂർവ്വം സ്വീകരിച്ചു. അപ്പോൾ, അയാൾ ഗുരുജിയുടെ കയ്യിലേക്ക് ഒരു സഞ്ചി നീട്ടി. പക്ഷേ, ഗുരുജി വാങ്ങാൻ മടിച്ചു - "ഇതിലെന്താണുള്ളത്?" രങ്കൻ പറഞ്ഞു - "ആയിരം പണമാണ്. ആശ്രമത്തിലെ കാര്യങ്ങൾക്ക് ഉപകരിക്കുമല്ലോ" ഗുരുജി നിർദ്ദേശിച്ചു - "ഇതിനു മുൻപു പലതവണയായി താങ്കൾ വിവിധ സാധനങ്ങൾ തന്നിരുന്നു. അന്നദാനം നടത്തിയപ്പോഴും ഉപ്പ്, പഞ്ചസാര, ശർക്കര, തേന്‍ എന്നിവയൊക്കെയും ഞാന്‍  രുചിച്ചു നോക്കിയ ശേഷം ആശ്രമവാസികൾക്കു കൊടുത്തു. കുന്തുരുക്കവും കര്‍പ്പൂരവും തന്നപ്പോള്‍ ഞാന്‍ മണത്തുനോക്കി ഗുണം മനസ്സിലാക്കി. ഒരിക്കൽ, രങ്...

ഗുരുത്വം

സിൽബാരിപുരംകൊട്ടാരത്തിൽ പുതിയൊരു കൃഷിമന്ത്രിയെ നിയമിക്കാൻ തീരുമാനമായി. അതിനുള്ള രാജകല്പന വിളംബരം ചെയ്തു. അതിൻപ്രകാരം കൃഷി വിജ്ഞാനമുള്ള പത്തുപേരെ രാജസഭയിലെ പണ്ഡിതന്മാർ തെരഞ്ഞെടുത്തു. ഈ പത്തുപേരിൽ ഒരാളായിരിക്കും അടുത്ത മന്ത്രിയാവുക. അന്ന്, ചിങ്ങമാസം ഒന്നാം തീയതിയായിരുന്നു. അവർ പത്തുപേരും അകലെയുള്ള ആശ്രമത്തിലെ ഗുരുജിയുടെ അനുഗ്രഹം വാങ്ങി അന്നു തന്നെ സന്ധ്യയ്ക്കു മുൻപ് തിരികെ കൊട്ടാരത്തിലെത്തുന്ന ഒരു ചടങ്ങുകൂടി ബാക്കിയുണ്ട്. അതിനു ശേഷം രാജാവിന് ഇഷ്ടമുള്ളയാളെ മന്ത്രിയായി വാഴിക്കും. അങ്ങനെ, അതിരാവിലെ പത്തുപേരും യാത്രയായി. കുറെ ദൂരം പിന്നിട്ടപ്പോൾ അവർക്കൊരു കായൽ കടക്കണമായിരുന്നു. കായലിന്റെ അക്കരെയാണ് ഗുരുജിയുടെ ആശ്രമം സ്ഥിതി ചെയ്തിരുന്നത്. അതിനാൽ, ആശ്രമംവകയായി ഒരു കടത്തുകാരനും വള്ളവും അവിടെയുണ്ട്. അയാൾ ഇവരെ സ്വാഗതം ചെയ്തു- "വരൂ ... നമുക്ക് ആശ്രമത്തിലേക്കു തോണിയിൽ പോകാം. എല്ലാവരും നന്നായി പിടിച്ചിരുന്നോണം. വളരെ ആഴമുള്ള കായലാണ്" ഇതു കേട്ടയുടൻ, ചിന്തു എന്നു പേരായ ഒരുവന് പേടിയായിത്തുടങ്ങി. അവൻ പറഞ്ഞു - "എനിക്ക് ഈ വെള്ളം കണ്ടിട്ട് പേടിയാകുന്നു. ഞാനിവിടെ നിന്നോളാം. നിങ്ങൾ പോയി വന്നോളൂ...

തേനീച്ചകളുടെ ലോകം

നൂറ്റാണ്ടുകൾക്കു മുൻപ്, സിൽബാരിപുരംരാജ്യം മനോഹരമായ പ്രകൃതിഭംഗികൊണ്ട് ആരെയും ആകർഷിക്കുന്നതായിരുന്നു. ഒരിക്കൽ, ഒട്ടേറെ അത്ഭുത സിദ്ധികളുണ്ടായിരുന്ന ഒരു സന്യാസി കോസലപുരത്തേക്കു നടന്നു പോകുകയായിരുന്നു. അവിടെയുള്ള ക്ഷേത്ര ദർശനമായിരുന്നു ലക്ഷ്യം. ഇടയ്ക്ക്, ക്ഷീണം തോന്നിയപ്പോൾ അദ്ദേഹം ഒരു മരച്ചുവട്ടിൽ വിശ്രമിച്ചു. അതിനിടയിൽ, ഒരാൾ അടുത്തുണ്ടായിരുന്ന കയ്യാലയുടെ കല്ലുകൾ മെല്ലെ ഇളക്കിയെടുക്കുന്നത് സന്യാസിയുടെ ശ്രദ്ധയിൽ പെട്ടു. ഒരു മൺകലത്തിലേക്ക് ചെറുതേൻ അടകൾ അടർത്തിയിട്ട് അയാൾ സ്ഥലം വിട്ടു. കുറച്ചു കഴിഞ്ഞപ്പോൾ സന്യാസി തേനീച്ചക്കൂടിന്റെ അടുത്തെത്തി. അദ്ദേഹം റാണിതേനീച്ചയോടു ചോദിച്ചു - "ആ മനുഷ്യൻ നിങ്ങളുടെ ഒരു വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായ തേൻ മോഷ്ടിച്ചു കൊണ്ടുപോയതിൽ നിനക്കു വിഷമം തോന്നുന്നില്ലേ?" റാണി പറഞ്ഞു - "മനുഷ്യന് ഞങ്ങളുടെ തേൻ മോഷ്ടിക്കാനേ പറ്റൂ. തേനുണ്ടാക്കുന്ന കഴിവ് മോഷ്ടിക്കാനാവില്ല" സന്യാസി- "നിന്റെ കൂട് ഈ കയ്യാലയിൽ വയ്ക്കാതെ ഉയർന്ന മരപ്പൊത്തിലായിരുന്നെങ്കിൽ അയാൾ വരില്ലായിരുന്നു?" റാണി- "മുകളിലായാലും കരടി വലിഞ്ഞുകയറി തേൻ കൊണ്ടു പോകും. ഇങ്ങനെ ആരു കൊണ്ടു...

ചെറിയ ദുശ്ശീലം ആദ്യം മാറ്റുക!

ഒരു കാലത്ത്, സിൽബാരിപുരംരാജ്യത്ത് പുതുവർഷ ആരംഭം വലിയ ആലോഷമായിരുന്നു. അങ്ങനെ, ചിങ്ങം-ഒന്ന് വന്നെത്തി. അന്നേ ദിവസം, അത്ഭുത സിദ്ധികളുള്ള ഗുരുജിയുടെ ആശ്രമത്തിൽ രാവിലെ മുതൽ വലിയ തിരക്കാണ്. പുതുവർഷത്തിൽ, ഗുരുജിയുടെ അനുഗ്രഹം കിട്ടിയാൽ ആ വർഷം മുഴുവൻ നേട്ടങ്ങൾ ഉണ്ടാകുമത്രെ. ഓരോ വർഷവും ആളുകൾ കൂടി വരികയാണ്. ഇത്രയും തിരക്ക് ഗുരുജിക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. വരാന്തയും മുറ്റവും മുഴുവൻ തിങ്ങിനിറഞ്ഞ ആളുകൾ ആശ്രമത്തിന്റെ സ്വകാര്യതയ്ക്കു ശല്യമായതിനാൽ, ഇത്തവണ ഗുരുജി അനുഗ്രഹത്തിനു മുൻപായി ഒരു നിബന്ധന മുന്നോട്ടുവച്ചു- "എല്ലാവരും, നിങ്ങളുടെ ഏതെങ്കിലും ഒരു ദു:ശീലം സ്വന്തം ജീവിതത്തിൽ നിന്ന് കളയണം. ഒഴിവാക്കിയ ദു:ശീലം ഏതെന്ന് എന്നോടു പറയുകയും വേണം, അന്നേരം ഞാൻ അനുഗ്രഹിക്കുകയും ചെയ്യും" ആളുകൾക്ക് അതിനോട് യാതൊരു എതിർപ്പുമുണ്ടായിരുന്നില്ല. ഓരോരുത്തരായി അദ്ദേഹത്തിന്റെ മുറിയിലേക്ക് കടന്നു വന്നു. ഒന്നാമൻ പറഞ്ഞു - "ഗുരുജീ, ഞാൻ ഉച്ചയുറക്കം നിർത്തി. അതെന്റെ ദു:ശീലമായിരുന്നു. എന്നെ അനുഗ്രഹിച്ചാലും" ഗുരുജി പറഞ്ഞു - "നിന്റെ ഉറക്കം നിന്റെ മാത്രം കാര്യമാണ്. എന്നാൽ, നിന്റെ പശുക്കളെ മേയാൻ അഴിച്ചുവി...

എറിഞ്ഞാൽ പൂച്ച നാലുകാലിൽ!

പ്രാചീന സിൽബാരിപുരംരാജ്യത്ത് അനേകം അന്ധവിശ്വാസങ്ങളും മന്ത്രവാദികളും മന്ത്രവാദിനികളുമൊക്കെ ഉണ്ടായിരുന്ന കാലമായിരുന്നു അത്. രുക്കു എന്ന മന്ത്രവാദിനി ഒരു ഗുഹയിലാണു ജീവിച്ചിരുന്നത്. ഒപ്പം, ഒരു കറുമ്പിപ്പൂച്ചയും അവർക്കു കൂട്ടായി ഗുഹയിലുണ്ടായിരുന്നു. ഈ മന്ത്രവാദിനി ഒരു മാന്ത്രിക വടിയിൽ കയറിയിരുന്നാൽ ഉടൻ പറക്കുകയായി. വടിയുടെ പിന്നിൽ കറുമ്പിയും അള്ളിപ്പിടിച്ചു കിടന്നുകൊള്ളും.  അങ്ങനെ, ഒരു പ്രാവശ്യം ആകാശത്തുകൂടി പറക്കവേ, ശക്തമായ കൊടുങ്കാറ്റ് വീശിത്തുടങ്ങി. പക്ഷേ, ഓർക്കാപ്പുറത്ത്, ആഞ്ഞുവീശിയ കാറ്റിൽ അവർ താഴേക്കു പതിച്ചു! കൊടുംകാട്ടിൽ വന്നു വീണപ്പോഴേക്കും രുക്കുവിന്റെ ബോധം പോയി. എന്നാൽ, ഭാഗ്യത്തിന് കറുമ്പിപ്പൂച്ചയ്ക്ക് പരിക്കൊന്നും പറ്റിയില്ല. തന്റെ യജമാനത്തിയെ വിളിച്ചുണർത്താൻ ചെന്ന പൂച്ച ഞെട്ടിവിറച്ചു! ഒരു വലിയ പെരുമ്പാമ്പ്, മന്ത്രവാദിനിയെ വിഴുങ്ങാൻ വാ പൊളിച്ചു നിൽക്കുന്നു! പൂച്ച പിന്നെ, ഒരു നിമിഷം പോലും പാഴാക്കിയില്ല. പാമ്പിന്റെ കഴുത്തിലേക്കു പറന്നു വീണ് നഖങ്ങൾ ആഴ്ത്തി അള്ളിപ്പിടിച്ചു. എന്നിട്ട്, പാമ്പിന്റെ കഴുത്ത് കടിച്ചു മുറിക്കാൻ തുടങ്ങി. പാമ്പ് ശക്തമായി പൂച്ചയെ കുടഞ്ഞു കളയാനായി പുളഞ്ഞെങ...

പ്രാർത്ഥനയുടെ മനോഭാവം

സിൽബാരിപുരംരാജ്യം പുരോഗതി പ്രാപിച്ചിരുന്ന കാലം. അന്ന്, പ്രധാന ക്ഷേത്രത്തിലെ ഉൽസവമായിരുന്നു. അതിനിടയിൽ പലതരം ആളുകള്‍ തിങ്ങി നിറഞ്ഞ സദസ്സിൽ പ്രശസ്തനായ സന്യാസി പ്രസംഗിക്കാനെത്തി. സർവമത പ്രാർഥന കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു - "ഇനി നിങ്ങളുടെ വ്യക്തിപരമായ പ്രാർഥനകൾ മൗനം വെടിയാതെ ഈശ്വരനു സമർപ്പിക്കാനുള്ള സമയമാണ്" ആ സമയത്ത്, ഓരോ ആളിന്റെ പ്രാർഥനയും സന്യാസിക്ക് വെളിപ്പെട്ടു- മരം വെട്ടുകാരൻ പ്രസന്നമായ കാലാവസ്ഥ നോക്കി വ്യാകുലപ്പെട്ടു- "എന്റെ ഭഗവാനേ, നല്ല കാറ്റും മഴയും വരുത്തണമേ. കാട്ടിൽ അങ്ങനെ വന്നാലും എനിക്കു ഗുണമൊന്നുമില്ലല്ലോ. ഈ നാട്ടിലെ വഴിമുടക്കിക്കൊണ്ടു മരങ്ങൾ കടപുഴകണമേ'' വൈദ്യൻ ഇങ്ങനെ പ്രാർഥിച്ചു - "ഭഗവാനേ, പലതരം രോഗങ്ങൾ പിടിപെട്ട് ജനങ്ങൾ എന്റെ പക്കൽത്തന്നെ ചികിൽസയ്ക്കു വരണമേ'' ശവപ്പെട്ടി കച്ചവടക്കാരൻ -  "ഭഗവാനേ, ആ വൈദ്യന്റെ ചികിൽസ ഫലിക്കാതെ എനിക്ക് കച്ചവടം കിട്ടണേ" വർക്ഷോപ്പ് ഉടമ പ്രാർഥിച്ചു- "ഭഗവാനേ, പുതിയ വണ്ടികൾക്കു വരെ വേഗം തകരാറ് വരണേ" പല്ലു ചികിൽസകൻ പ്രാർഥിച്ചു - "ദൈവമേ, മധുരമെല്ലാം തിന്ന് എല്ലാവരുടെയും പല്ലു ദ്രവിക്കണമേ"...