Posts

(979) പകൽ കിനാവ്!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ഒരു യാചകൻ ഉണ്ടായിരുന്നു. അവിടെ അനേകം ധാന്യങ്ങൾ കിട്ടുന്ന വയലുകൾ ഉണ്ടായിരുന്നു. അയാൾ വളരെ വേഗത്തിൽ ഓടി നടന്ന് ദാനമായി കിട്ടിയ ധാന്യമെല്ലാം അയാൾ കിടന്നുറങ്ങുന്ന പഴയ വീട്ടിൽ സൂക്ഷിച്ചു. ആ വീട് ആരോ ഉപേക്ഷിച്ചു പോയതിനാൽ ജനവാസമില്ലാത്ത ഒന്നായിരുന്നു. ഉപയോഗത്തിനു ശേഷമുള്ളത് വലിയ കലത്തിൽ ശേഖരിച്ചു വയ്ക്കും. ഒരു ദിവസം അയാൾക്ക് ഒരു ഉപായം തോന്നി. ഇതെല്ലാം ചന്തയിൽ കൊടുത്ത് നല്ല വില വാങ്ങണം. അങ്ങനെ വിചാരിച്ച് വലിയ കലത്തിൽ തലച്ചുമടായി നടക്കാൻ തുടങ്ങി. അതിനിടയിൽ, പകൽക്കിനാവ് കാണാൻ തുടങ്ങി. ഈ ധാന്യം കൊടുത്തിട്ട് ചെറിയ ആട്ടിൻകുട്ടിയെ വാങ്ങണം. അതു വലുതാകുമ്പോൾ അതിന് കുട്ടികൾ ഉണ്ടാവും അതിനെയല്ലാം വിറ്റിട്ട് ഒരു പശുക്കുട്ടിയെ മേടിക്കണം. അതും പ്രസവിച്ചു കഴിയുമ്പോൾ അതിൻ്റെ കുട്ടികളെ വലുതാക്കി വിറ്റിട്ട് ഒരു പെൺകുതിരയെ മേടിക്കണം. അതിനും കുട്ടികൾ ഉണ്ടാകുമ്പോൾ വളർത്തി വലുതാക്കി വിറ്റിട്ട് ഒരു വീട് സ്വന്തമായി വാങ്ങണം. പിന്നീട്, സുന്ദരിയായ യുവതിയെ കല്യാണം കഴിക്കണം. ഞങ്ങൾക്ക് ഒരു ഉണ്ണി പിറക്കും! ഇങ്ങനെ ചിന്തിച്ചു കൊണ്ട് അയാൾ ഒരു തോട് മുറിച്ചു കടക്കുകയായിരുന്നു. അരയ്ക്കു മുകളി...

(978) സ്വന്തം തീരുമാനമില്ലാത്തവൻ!

  സിൽബാരിപുരം ദേശത്ത് ഒരു നെയ്ത്തുകാരനുണ്ടായിരുന്നു. അയാളും കുടുംബവും സാമാന്യം സുഖമായി ജീവിച്ചു വരികയായിരുന്നു. ഒരു ദിവസം, നെയ്ത്തിനുള്ള പരുത്തി ശേഖരിക്കാനായി കാട്ടിലൂടെ നടക്കുകയാണ്. അന്നേരം, അയാളുടെ കഠിനാധ്വാനത്തിൽ മനസ്സലിഞ്ഞ് വനദേവത അവനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. "നിനക്ക് ഇഷ്ടമുള്ള വരം നൽകാൻ ഞാൻ ഒരുക്കമാണ്. ചോദിച്ചുകൊള്ളുക" അയാൾ പറഞ്ഞു -"എനിക്ക് സ്വന്തമായി പെട്ടെന്ന് തീരുമാനിക്കാൻ പറ്റുന്നില്ല. അതിനാൽ, എൻ്റെ ഭാര്യയോടും ചങ്ങാതിയോടും ചോദിച്ചിട്ടു നാളെ ഇവിടെ വരാം" അയാൾ വേഗത്തിൽ തിരികെ നടന്ന് സുഹൃത്തിൻ്റെ പക്കലെത്തി കാര്യങ്ങൾ വിശദീകരിച്ചു. അന്നേരം ചങ്ങാതി പറഞ്ഞു -" ഈ രാജ്യത്തിൻ്റെ രാജാവാകണം എന്നു പറയണം. അന്നേരം എനിക്കു പിന്നെ മന്ത്രിയുമാകാം" എന്നാൽ, നെയ്ത്തുകാരൻ പറഞ്ഞു -"എനിക്ക് ഭാര്യയോടും ഒന്നു ചോദിക്കണം" പക്ഷേ, ചങ്ങാതി നീരസപ്പെട്ടു - "പെൺ ബുദ്ധി പിൻബുദ്ധിയാണ് " എങ്കിലും അയാൾ തീരുമാനം മാറ്റാതെ ഭാര്യയോടു ചോദിച്ചപ്പോൾ അവളുടെ മറുപടി മറ്റൊരു വിധത്തിലായിരുന്നു. "ഒരു തലയും രണ്ടു കയ്യും ഉള്ളപ്പോൾത്തന്നെ നമുക്ക് സുഖമായി ജീവിക്കാൻ പറ്റുന്നു...

(977) കൊതിയൻ കുറുക്കൻ്റെ അന്ത്യം!

  സിൽബാരിപുരം കാട്ടിലൂടെ രണ്ടു കൂറ്റൻ മുട്ടനാടുകൾ മേഞ്ഞു നടക്കുകയായിരുന്നു. അവർ കുറെ വർഷങ്ങളായി ചങ്ങാതിമാരാണ്. ഒരു ദിവസം, അവർ പുല്ലു തിന്നുകൊണ്ടിരിക്കുമ്പോൾ അവിചാരിതമായി ഒരു കുറുക്കൻ മരത്തിനു മറവിൽ നിന്നുകൊണ്ട് പിറുപിറുത്തു - "ഹൊ! ഇവന്മാരുടെ ചോരയ്ക്കും മാംസത്തിനും എന്തു രുചിയായിരിക്കും! പക്ഷേ, അവരോട് എതിർക്കാനുള്ള ശക്തി തനിക്കില്ലല്ലോ" അങ്ങനെ കുറച്ചു നേരം ആലോചിച്ചപ്പോൾ അവന് ഒരു സൂത്രം തോന്നി. നേരെ അവരുടെ സമീപത്ത് ചെന്നു പറഞ്ഞു -"എന്തൊരു അത്ഭുതമായിരിക്കുന്നു. ഇത്രയും കാണാൻ ചന്തമുള്ള ആടുകളെ ഞാൻ ഈ കാട്ടിൽ കണ്ടിട്ടില്ല" പക്ഷേ, കുറുക്കൻ്റെ സാമീപ്യം അവർക്ക് ഇഷ്ടമായില്ല. ഒരുവൻ പറഞ്ഞു -"എടാ, കള്ളക്കുറുക്കാ നിൻ്റെ വാചകമൊന്നും ഞങ്ങളുടെ അടുത്തു വേണ്ടാ. വേഗം സ്ഥലം വിട്ടോളൂ" ആ മുഖസ്തുതിയിൽ ആടുകൾ മയങ്ങിയില്ലെന്നു കണ്ടപ്പോൾ കുറുക്കൻ അടവൊന്നു മാറ്റി പയറ്റി. "ഞാൻ പോയേക്കാം. പക്ഷേ, നിങ്ങളുടെ സൗന്ദര്യം ഒരുപോലെ ആണെങ്കിലും ശക്തിക്ക് വളരെ വ്യത്യാസമുണ്ട്. നിങ്ങളിൽ ആരാണു ശക്തൻ എന്നു നിങ്ങൾക്കു ബോധമുണ്ടോ?" ഉടൻ, ഒന്നാമത്തെ ആട് പറഞ്ഞു- "സംശയിക്കാനില്ല. അത് ഞാനാണ് ...

(976) പ്രഭുവിൻ്റെ മകൾ!

  പണ്ടു പണ്ട്, സിൽബാരിപുരം രാജ്യത്ത് ഒരു പ്രഭു ജീവിച്ചിരുന്നു. അയാൾക്ക് സുന്ദരിയായ മകൾ ഉണ്ടായിരുന്നു. ഒരിക്കൽ, പ്രഭുവിൻ്റെ മകളെ ഒരു രാക്ഷസൻ കണ്ടു. പിന്നീട്, കുമാരിയെ തട്ടിക്കൊണ്ടു പോകണമെന്ന് രാക്ഷസൻ ഉറപ്പിച്ച് അതിനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്തു. പക്ഷേ, പകൽ സമയത്ത് രാക്ഷസൻ്റെ രൂപം കണ്ട് എല്ലാവരും പേടിക്കുമെന്ന് അയാൾക്ക് അറിയാമായിരുന്നു. അപ്പോഴാണ് അവിടത്തെ കുതിരലായത്തിലെ ഒരു കുതിരയായി രാക്ഷസൻ വേഷം മാറിയത്. അന്നു രാത്രിയിൽ, കുതിരലായത്തിൽ ഒരു കള്ളനെത്തിയത് രാക്ഷസൻ കണ്ടില്ല. എന്നാൽ, ലക്ഷണമൊത്ത കുതിരയെ മോഷ്ടിക്കാനായിരുന്നു കള്ളൻ ആലോചിച്ചത്. അവൻ അതിനായി രാക്ഷസക്കുതിരയുടെ മുന്നിലെത്തി! പ്രഭുവിനെ ഇതുവരെയും കണ്ടിട്ടില്ലാത്ത രാക്ഷസൻ കരുതിയത് അത് പ്രഭുവാണെന്നാണ്. അതിനാൽ, ആ കുതിര അനങ്ങാതെ നിന്നു. ഉടൻ, കള്ളൻ ആ കുതിരയെ വെളിയിലേക്കു നടത്തിയ ശേഷം കുതിരപ്പുറത്ത് ചാടിക്കയറി! അന്നേരം, രാക്ഷസൻ പിറുപിറുത്തു - "എൻ്റെ മിന്നൽവേഗം ഈ പ്രഭു അറിയുമ്പോൾ മകളെ എനിക്കുതന്നെ വിവാഹം ചെയ്തു തരും! അതിനായി ഈ ലോകം മുഴുവനും ഒന്നു ചുറ്റിവരാം!" രാക്ഷസക്കുതിരയ്ക്ക് അപാരമായ വേഗമായിരുന്നു. അതു കണ്ടപ്പോൾ കള്ളന് എന്തോ...

(975) കുരുവിയുടെ പ്രതികാരം!

  സിൽബാരിപുരം വനത്തിൽ മനോഹരമായ പൂക്കൾ ഉള്ള ഒരു മരത്തിലായിരുന്നു കുരുവിയുടെ കുടുംബം കഴിഞ്ഞത്. ആ മരത്തിനു സമീപമായി ഒരു മരംകൊത്തിയും ഈച്ചകളും പിന്നെ ഒരു തവളയും ഉണ്ടായിരുന്നു. അവരെല്ലാം നല്ല ചങ്ങാതിമാരായിരുന്നു. ഒരിക്കൽ, കുരുവികൾക്ക് കൂട്ടിൽ മുട്ടകളായി. വിരിയുന്നതും കാത്ത് അവർ ഇരിക്കുന്ന സമയം. ഒരു ദിവസം കൊമ്പനാന ആ മരത്തിനു കീഴെ വന്നു. ആനയുടെ ചൊറിച്ചിൽ മാറ്റാനായി അവൻ കുരുവിക്കൂടുള്ള മരത്തിൽ ഉരയ്ക്കാൻ തുടങ്ങി. അന്നേരം മുട്ടകൾ താഴെ വീണ് പൊട്ടുമെന്ന് പേടിച്ച് കുരുവികൾ പറഞ്ഞു -"ഞങ്ങളുടെ കൂട്ടിൽ മുട്ടകൾ വിരിയാറായി. വേറെ മരത്തിൽ പോയി ദേഹം ചൊറിയാമല്ലോ" അതുകേട്ട് ആനയ്ക്ക് ദേഷ്യം ഇരച്ചുകയറി. അവൻ മരത്തിൽ ശക്തിയായി കൊമ്പു കൊണ്ട് കുത്തിയപ്പോൾ മുട്ടകളെല്ലാം താഴെ വീണു നശിച്ചു! കുരുവികൾ വേദനയോടെ അതു കണ്ടു നിന്നു. കാട്ടാനയുടെ ദുഷ്ട പ്രവൃത്തിയേക്കുറിച്ച് കൂട്ടുകാരായ ഈച്ചകളോടും മരംകൊത്തിയോടും തവളയോടും ചർച്ച ചെയ്തു. ഒടുവിൽ അവർ ഒരു പദ്ധതി രൂപീകരിച്ചു. ആന ഉറങ്ങുന്ന സമയത്ത് മരംകൊത്തി കണ്ണുകൾ രണ്ടും കൊക്കു കൊണ്ട് ആഞ്ഞു കൊത്തി. ആനയുടെ മുറിഞ്ഞ കണ്ണുകളിൽ ഈച്ചകൾ മുട്ടയിട്ടപ്പോൾ കണ്ണുകൾ വൃണമായി മാറി. തുടർന്ന...

(974) വിദ്യാർഥികളും സാമൂഹിക സേവനവും

  വിദ്യാർഥികൾ ഒരു സമൂഹത്തിൻ്റെ ഭാവി നിർമ്മാണത്തിന് വലിയൊരു പങ്കു വഹിക്കുന്നുണ്ട്. അവരുടെ നിസ്തുലമായ സേവനങ്ങൾ രാജ്യമാകെ സമ്പത്തായി മാറുന്നു. അതിനായി ആദ്യം, ഒരു വിദ്യാർഥി സ്വന്തം സമൂഹത്തിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ പഠിക്കണം. പിന്നീട്, തിരികെ സമൂഹത്തിനു ധാരാളം നൽകാനും ആ വ്യക്തിക്ക് അവസരം ലഭിക്കുകയും ചെയ്യും. ഒഴിഞ്ഞു മാറാതെ, സാമൂഹിക സേവനത്തിലൂടെ പൊതു ഇടങ്ങളിലുള്ള അവരുടെ പങ്കു വഹിക്കാൻ ഏറെ ശ്രദ്ധിക്കണം. പൊതുജന നന്മയ്ക്കായി പ്രവർത്തിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടെന്ന് ഓർക്കണം. അതുവഴിയായി നേതൃത്വപാടവം വിദ്യാർഥികളിൽ വർദ്ധിക്കുമ്പോൾ ഏതു പ്രവർത്തനങ്ങളിലും മുന്നിട്ടു വരാനും സഭാകമ്പവും സങ്കോചവും നാണവും എല്ലാം മറികടക്കാനും പറ്റും. അവർക്കു കടന്നു ചെല്ലാവുന്ന ചില സാമൂഹിക പ്രവർത്തനങ്ങളിലേക്കു നോക്കാം. ഒന്നാമതായി പ്രകൃതി ദുരന്തങ്ങളായ കൊടുങ്കാറ്റ്, പ്രളയം, പേമാരി, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മലയിടിച്ചിൽ എന്നിവ നേരിട്ടതായ പ്രദേശങ്ങളിലേക്ക് പലതരം സഹായങ്ങൾ എത്തിക്കുന്ന സന്നദ്ധ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കാം. വിദ്യാലയങ്ങളിൽത്തന്നെ ക്ലബുകൾ രൂപീകരിക്കാം. അല്ലെങ്കിൽ വൈ.എം.സി.എ, വൈ. ഡബ്ലിയു.സി.എ, ലയൺസ് ക്ലബ...

(973) ഇരുമ്പ് തിന്ന എലി!

  പണ്ടുപണ്ട്, സിൽബാരിപുരത്ത് രണ്ടു കച്ചവടക്കാർ സുഹൃത്തുക്കളായി കഴിഞ്ഞിരുന്ന കാലം. ചീരനും സോമുവും എന്നായിരുന്നു അവരുടെ പേരുകൾ. ചീരൻ്റെ കച്ചവടം ഓരോ ദിനവും നഷ്ടത്തിലായി വന്നു. കയ്യിലുള്ളതെല്ലാം വിറ്റുപെറുക്കി. ഒടുവിൽ, അയൽരാജ്യമായ കോസലപുരംദേശത്ത് എന്തെങ്കിലും ജോലി ചെയ്താൽ ഗുണമാകുമെന്നു പ്രതീക്ഷിച്ച് ചീരൻ അവിടെ പോകാമെന്നു തീരുമാനിച്ചു. അന്നേരം, തൻ്റെ കച്ചവടത്തിൽ ഉടനീളം പ്രധാന പങ്കു വഹിച്ച നല്ലൊരു ഇരുമ്പു തുലാസ് വിട്ടുകളയാൻ മനസ്സു സമ്മതിച്ചില്ല. അതിനാൽ സോമുവിൻ്റെ കടയിൽ ചെന്ന് ചീരൻ പറഞ്ഞു -" ഈ തുലാസ് നീ സൂക്ഷിക്കണം. തിരികെ എന്നെങ്കിലും നാട്ടിൽ വന്നാൽ മാത്രം ഇതു തിരികെ തന്നാൽ മതി" ചീരൻ കോസലപുരത്തു ചെന്ന് പലതരം ജോലികളിൽ എർപ്പെട്ട് നാട്ടിലേക്കു തിരികെ വന്ന് വീണ്ടും കച്ചവടം നടത്താനുള്ള പണം സമ്പാദിച്ചു. തിരികെ എത്തിയപ്പോൾ പുതിയ തരത്തിലുള്ള കച്ചവടം തുടങ്ങാൻ തീരുമാനിച്ചു. അയാൾ സോമുവിൻ്റെ അടുക്കലെത്തി - "സ്നേഹിതാ, ഞാൻ നിന്നെ ഏൽപ്പിച്ച തുലാസ് തിരികെ വേണം" പക്ഷേ, സോമു നിഷേധിച്ചു - "ഞാൻ നിനക്കു തരാനായി ചാക്കിനുള്ളിൽ സൂക്ഷിച്ചതായിരുന്നു. എന്നാൽ എലി അത് കരണ്ടു തിന്നു!" നല്ല ത...