Posts

(836) സ്വയം തിരിച്ചറിയണം!

ജർമ്മനിയിലെ ബെർളിൻ നഗരം. അവിടെയുള്ള സിനിമ തീയറ്ററിൽ സിനിമ കാണാനെത്തിയതാണ് ഹിറ്റ്ലർ. പക്ഷേ, വേഷം മാറിയായിരുന്നു അദ്ദേഹം അവിടെയെത്തിയത്. അതിനൊരു കാരണം ഉണ്ടായിരുന്നു - ഹിറ്റ്ലറിനെ സ്തുതിക്കുന്ന ഒരു ദേശഭക്തിഗാനം തുടക്കത്തിൽ വേണമെന്നുള്ളത് നിർബന്ധമാണ്. പ്രജകൾ ഏകാധിപതിയായ ഹിറ്റ്ലറെ എങ്ങനെ ബഹുമാനിക്കുന്നു എന്ന് അറിയുകയും ചെയ്യാമല്ലോ. സിനിമ തുടങ്ങുന്നതിനു മുൻപുള്ള ഗീതം തുടങ്ങി. എല്ലാവരും ചിട്ടയായി എണീറ്റു നിന്ന് കൈകൾ നീട്ടി ആദരവോടെ ഗാനം ഏറ്റുപാടിക്കൊണ്ടിരുന്നു. ഹിറ്റ്ലറിന് അങ്ങേയറ്റം അഭിമാനവും ഗർവ്വും തോന്നി. പക്ഷേ, അദ്ദേഹം സീറ്റിൽ ഇരിക്കുകയായിരുന്നു. ഉടൻ, അടുത്തു നിന്ന ആൾ പതിയെ ഹിറ്റ്ലറോടു പറഞ്ഞു - "ഹേയ്! സഹോദരാ, എണീറ്റു നിൽക്കുക. അല്ലെങ്കിൽ ആ തെണ്ടി കണ്ടാൽ നിന്റെ കഥ കഴിക്കും!" ചിന്തിക്കുക: "എല്ലാ നന്മകളുടെയും അടിസ്ഥാന ശില സ്വയമുള്ള ബഹുമാനമാണ്" (ജോൺ ഹെർസ്ചൽ ) "എല്ലാറ്റിനും ഉപരിയായി നിങ്ങളെത്തന്നെ ആദരിക്കുക" (പൈതഗോറസ് ) നാം മറ്റുള്ളവരെ ചതിക്കുമ്പോൾ സ്വയം ചതിക്കപ്പെടുന്നു. പ്രഭാത ധ്യാനം / deep thought/ meditation നമ്മെ സ്വയം അറിയാൻ ഉപകരിക്കും. അത് അഹങ്കാരവും അഹംഭാവ...

(835) സുര ഉണ്ടായ കഥ!

  ഹിമാലയത്തിന്റെ താഴെ സ്ഥിതി ചെയ്യുന്ന ഗ്രാമം. അവിടെയുള്ള സുരൻ എന്നു പേരുള്ള ആൾ എല്ലാ ദിവസവും ഹിമാലയത്തിലെ മലമ്പ്രദേശത്തു കൂടി നടന്ന് കാട്ടുതേനും പച്ചമരുന്നുകളും മറ്റും ശേഖരിക്കുന്നതു പതിവാണ്. ഒരിക്കൽ, അയാൾ പോയപ്പോൾ ഒരു കാഴ്ച കണ്ടു - മരച്ചുവട്ടിൽ കിളികൾ കുഴഞ്ഞു വീണു കിടക്കുന്നു. ചിലത് വേച്ചുവേച്ച് നടക്കുന്നു. അയാൾ ക്ഷമയോടെ അവിടെ കാത്തു നിന്നപ്പോൾ ഒരു കുരങ്ങൻ അങ്ങോട്ടു വന്ന് ആ മരത്തിലെ മൂന്നു ശിഖരങ്ങൾ യോജിക്കുന്ന കവിളിൽ ഊറിയ ചുവന്ന ദ്രാവകം കുടിക്കുന്നു. പിന്നീട് അതും മത്തുപിടിച്ചപ്പോലെ കിറുങ്ങി നടന്നു. വാസ്തവത്തിൽ ആ ദ്രാവകം മദ്യമായിരുന്നു. മരത്തിലെ പഴച്ചാറുകൾ ഒഴുകി ശിഖരത്തിനിടയിലെ പൊത്തിൽ ശേഖരിക്കപ്പെട്ടു. മുകളിലെ കൊമ്പിൽ സ്ഥിരമായി ഗോതമ്പു തിന്നു കൊണ്ട് കിളികൾ ഇരിക്കുമ്പോൾ അത് ഈ പഴച്ചാറിലേക്കു വീണ് പുളിച്ചു ചീറി വീഞ്ഞായി മാറി. ദിവസങ്ങൾ കഴിയും തോറും അത് മദ്യമായി മാറി. അതാണ് ഇവറ്റകൾ കുഴഞ്ഞു വീഴാൻ കാരണമായത്. സുരൻ ഈ ലഹരിയുടെ വിവരം വരുണൻ എന്ന ചങ്ങാതിയെ അറിയിച്ച് അവർ സ്ഥിരമായി മദ്യപിക്കാൻ തുടങ്ങി. ഇരുവരും അത് ചന്തയിൽ ചെന്നു വിറ്റു തുടങ്ങി. പിന്നീട്, ആവശ്യക്കാർ ഏറിയതോടെ ആ മരത്തിൽ ഇത് ഉണ്ടാ...

(834) രാജകുമാരിയുടെ തുമ്മൽ!

  വാരാണസിയിലെ രാജാവായി ബ്രഹ്മദത്തൻ ഭരിച്ചിരുന്ന കാലം. അദ്ദേഹത്തിന് ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾ കൊട്ടാരവളപ്പിലൂടെ കളിച്ചു വളർന്നത് അനന്തരവന്റെ കൂടെയായിരുന്നു. അവർ യുവതീയുവാക്കൾ ആയപ്പോൾ പ്രണയവുമായി. രാജാവിനും ഏറെ സന്തോഷമായി. വിവാഹം നടത്താൻ തീരുമാനിച്ചപ്പോൾ മറ്റൊരു ചിന്ത അദ്ദേഹത്തിന്റെ മനസ്സിൽ കയറിക്കൂടി. മകളെ അയൽ രാജാവിന്റെ മകനുമായി നടത്തിയാൽ ആ രാജ്യവും എന്റെ സ്വന്തമാകും. മാത്രമല്ല, അനന്തരവനെ മറ്റൊരു ദേശത്തെ രാജാവിന്റെ മകളുമായി വിവാഹം ചെയ്യിച്ചാൽ ആ രാജ്യത്തിലും തനിക്ക് ഒരു ശക്തി ലഭിക്കും. അതിനാൽ, രാജാവ് ഈ പ്രണയ വിവാഹത്തെ എതിർത്ത് രാജകുമാരിയെ മുറിക്കു പുറത്തു പോകാൻ അനുവദിച്ചില്ല. അനന്തരവൻ ഒരു തോഴിയുമായി ആലോചിച്ചു - "രാജകുമാരിക്ക് പ്രേത ബാധയുണ്ടെന്ന് പ്രചരിപ്പിച്ച് ശ്മശാനത്തിലെ ശവത്തിന്റെ പുറത്തു കിടത്തി മന്ത്രവാദം ചെയ്യണം. അന്നേരം, മുളകുപൊടി ഞാൻ ശവമായി കിടക്കുന്ന വിരിപ്പിൽ നീ തൂവിയതിനാൽ ഞാൻ തുമ്മും. അന്നേരം, നീ "പ്രേതം" എന്നു വിളിച്ചു കൂവി മറ്റുള്ള തോഴിമാരുമായി ഓടണം. അപ്പോൾ, ഞാനും കുമാരിയും രക്ഷപ്പെട്ടു കൊള്ളാം" അവർ അങ്ങനെ പ്രേതബാധ അഭിനയിച്ച് ശ്മശാനത്തിലെത്ത...

(833) നന്മ തേടിയ രാജാവ്

  വാരാണസി ഭരിച്ചിരുന്നത് ബ്രഹ്മദത്തൻ രാജാവായിരുന്നു. അദ്ദേഹത്തിന്റെ മകനായി ബോധിസത്വൻ ജനിച്ചു. അച്ഛന്റെ മരണശേഷം, ഏറെ ശ്രദ്ധയോടെ അദ്ദേഹം നാടു ഭരിച്ചു. യാതൊരു കുറ്റവും കുറവും ഇല്ലാതെയുള്ള ഭരണത്തിൽ പ്രജകൾ ഏറെ സന്തോഷമായി കഴിഞ്ഞു വന്നു. എന്നാൽ, രാജാവിന് ഒരു സംശയം ഉണ്ടായി - "എന്നെ പേടിച്ച് ആളുകൾ ഒന്നും പറയാത്തതാണോ? എന്തെങ്കിലും കുറ്റവും കുറവും ഇല്ലാതെ ആർക്കെങ്കിലും ഭരണം സാധ്യമാകുമോ?" ഇത് സ്വയം തിരിച്ചറിയാനായി രാജാവ് വേഷം മാറി യാത്ര തുടങ്ങി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കോസല രാജ്യത്തിന്റെ അതിർത്തിയിലെത്തി. ആ സമയത്ത് കോസലരാജാവും ഇതേ പോലെ നല്ല ആളായിരുന്നതിനാൽ സ്വയം തെറ്റുകുറ്റങ്ങൾ മനസ്സിലാക്കാനായി എതിരേ നടന്നു വരുന്നുണ്ടായിരുന്നു. എന്നാൽ, അവർ കണ്ടുമുട്ടിയ സ്ഥലം വളരെ ഇടുങ്ങിയ ഒരു തൊണ്ടായിരുന്നു. ഏതെങ്കിലും ഒരാൾ പിറകോട്ടു പോകാതെ മറ്റേ ആൾക്ക് മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥ. ആരാണ് മുന്നോട്ടു പോകേണ്ടത്? അവർക്കു സംശയമായി. പ്രായത്തിൽ മൂത്ത ആളിന് മുന്നോട്ടു പോകാം എന്ന തീരുമാനത്തിൽ എത്തിയെങ്കിലും അവർക്ക് ഒരേ വയസ്സായിരുന്നു. അന്നേരം, കോസലരാജാവ് പറഞ്ഞു - "ഞാൻ നന്മയെ നന്മ കൊണ്ട് നേരിടുന്നു. ത...

(832) നന്മ നിറഞ്ഞവൻ

  കാശിയിലെ രാജാവിന്റെ രാജപുരോഹിതനായി ബോധിസത്വൻ അവതാരമെടുത്തു. കാളകൻ എന്നു പേരുള്ള സേനാനായകൻ വലിയ അഴിമതിക്കാരനായി അവിടെയുണ്ട്. അയാൾ രാജാവിനെ മുഖം കാണിക്കാൻ ആരെങ്കിലും വന്നാൽ കൈക്കൂലി വാങ്ങിയിട്ടേ പ്രജകളെ കടത്തിവിടാറുള്ളൂ. ഒരിക്കൽ, ഒരു സാധുവായ മനുഷ്യന് കയ്യിൽ പണമില്ലാത്തതിനാൽ രാജാവിനെ കാണാൻ കാളകൻ സമ്മതിച്ചില്ല. പക്ഷേ, രാജപുരോഹിതൻ അയാളെ മറികടന്ന് ആ പ്രജയെ രാജാവിനു മുന്നിൽ എത്തിച്ചു. ഇതോടെ കാളകന് പുരോഹിതനോടു വല്ലാത്ത പകയായി. രാജാവിനെ കണ്ട്, പലതരം ഏഷണികൾ പറഞ്ഞെങ്കിലും ഒടുവിൽ അയാൾ മറ്റൊരു തന്ത്രം പറഞ്ഞു - "രാജാവേ, അങ്ങയുടെ പ്രശസ്തി മങ്ങിയിരിക്കുന്നു. ഇനി അടുത്ത രാജാവാകാനുള്ള ശ്രമത്തിലാണ് പുരോഹിതൻ. അതുകൊണ്ട് അയാളെ കൊല്ലുകയാണ് ബുദ്ധി!" രാജാവ് അതു ശരിവച്ചു -  "പക്ഷേ, എങ്ങനെ തക്കതായ കാരണമില്ലാതെ അയാളെ കൊല്ലും?" അതിനും കാളകൻ ഒരു സൂത്രം ഉപദേശിച്ചു - "ഒരിക്കലും നടക്കാത്ത കാര്യം ചെയ്തു തരാൻ അയാളോടു പറയുക. അതു ധിക്കരിച്ചതിനാൽ ശിക്ഷയാകാം" രാജാവ് പുരോഹിതനോട് ഒരു ദിവസം കൊണ്ട് കൊട്ടാര ഉദ്യാനം ഉണ്ടാക്കാനും മാളിക പണിയാനും നീന്തൽക്കുളം ഉണ്ടാക്കാനും പറഞ്ഞെങ്കിലും രാജപുരോഹിതന്റെ ...

(831) ധർമ്മിഷ്ഠനായ വരൻ

  കാശിയിലെ ഒരു ബ്രാഹ്മണനായി ബോധിസത്വൻ ജനിച്ചു. അദ്ദേഹം തക്ഷശിലയിൽ പോയി ഏറെ വിജ്ഞാനം സമ്പാദിച്ചു. പിന്നീട്, അനേകം ആളുകളെ പഠിപ്പിച്ചു. വിവിധ സംശയങ്ങൾക്കു നിവൃത്തി വരുത്താനായി എല്ലാ ദിവസവും ആളുകൾ ഈ പണ്ഡിതന്റെ പക്കൽ എത്തുമായിരുന്നു. ഒരിക്കൽ, നാലു പെൺമക്കൾ ഉള്ള ഒരു ബ്രാഹ്‌മണന്റെ അടുക്കൽ നാലു ബ്രാഹ്മണ യുവാക്കൾ എത്തിച്ചേർന്നു. വിവാഹമായിരുന്നു ലക്ഷ്യം. ഒന്നാമത്തെ യുവാവ് കുലീനനായിരുന്നു. രണ്ടാമൻ ജ്ഞാനിയായിരുന്നു. മൂന്നാമൻ ധർമ്മിഷ്ഠനായിരുന്നു. നാലാമൻ സുന്ദരനും. ഇവരിൽ ഏതാണ് ഉത്തമം എന്ന് പിതാവ് ആശങ്കയിലായി. ഉടൻ, അയാൾ പണ്ഡിതന്റെ  അടുക്കലേക്ക് പോയി. വരന്മാരുടെ ഗുണങ്ങൾ വിവരിച്ചു. അന്നേരം, ബോധിസത്വൻ പറഞ്ഞു - "ധർമ്മിഷ്ഠനെ തെരഞ്ഞെടുക്കണം. കാരണം, മറ്റുള്ളവ എല്ലാം ഉണ്ടെങ്കിലും ധർമ്മം പാലിക്കുന്നില്ലെങ്കിൽ യാതൊരു പ്രയോജനവുമില്ല" ആ പിതാവ് തന്റെ പെൺമക്കൾക്ക് നാല് ധർമ്മിഷ്ഠരെ കണ്ടുപിടിച്ച് വിവാഹം ചെയ്തു കൊടുത്തു. Written by Binoy Thomas, Malayalam eBooks-831- Jataka tales - 93, PDF - https://drive.google.com/file/d/1hUfK-73FUChHNcd6J9c1d6i4fbIOogUz/view?usp=drivesdk

(830) നരകത്തിലെ രാജാവ്

  വാരാണസി ഭരിച്ചു കൊണ്ടിരുന്നത് പിംഗളൻ എന്ന ദുഷ്ടനായ രാജാവായിരുന്നു. അയാളുടെ മകനായി ബോധിസത്വൻ ജനിച്ചു. മകൻ സൽസ്വഭാവിയായിരുന്നു. ഒരിക്കൽ, രാജാവ് രോഗം നിമിത്തം അകാല ചരമം അടഞ്ഞു. ആളുകൾ ഈ വാർത്ത അറിഞ്ഞ് നൃത്തമാടി. മകനെ യുവരാജാവായി വാഴിച്ച് ആ രാജ്യമെങ്ങും സന്തോഷത്തിലായി. അദ്ദേഹം തന്റെ പ്രജകളുടെ ക്ഷേമം തിരക്കി പലയിടത്തും സഞ്ചരിച്ചപ്പോൾ എവിടെയും സംതൃപ്തി കാണാൻ പറ്റി. തിരികെ, കൊട്ടാര വാതിലിനു സമീപം വന്നപ്പോൾ കാവൽ ഭടൻ കരയുന്നതു കണ്ടു. രാജാവ് വിവരം അവനോടു തിരക്കി. അപ്പോൾ, അവൻ പറഞ്ഞു -"രാജാവ് ജീവിച്ചിരുന്ന കാലത്ത് ഓരോ പ്രാവശ്യവും വാതിൽ കടന്നു പോകുമ്പോൾ എന്റെ കയ്യിലെ കുന്തം തട്ടി മുഖത്തേക്കു ഇടിക്കുമായിരുന്നു. എന്റെ പേടി നരകവാതിലിൽ ചെല്ലുമ്പോൾ കാവൽഭടനെ ഇടിച്ച് ശിക്ഷയായി രാജാവിനെ തിരികെ ഇങ്ങോട്ടു വിടുമോ?" യുവരാജാവ് അവനെ ആശ്വസിപ്പിച്ചു. Written by Binoy Thomas, Malayalam eBooks-830- Jataka stories - 92, PDF - https://drive.google.com/file/d/1Q28KTTUY6VlTRsn9i0cBL7TtfjyraUPe/view?usp=drivesdk