(832) നന്മ നിറഞ്ഞവൻ

 കാശിയിലെ രാജാവിന്റെ രാജപുരോഹിതനായി ബോധിസത്വൻ അവതാരമെടുത്തു. കാളകൻ എന്നു പേരുള്ള സേനാനായകൻ വലിയ അഴിമതിക്കാരനായി അവിടെയുണ്ട്. അയാൾ രാജാവിനെ മുഖം കാണിക്കാൻ ആരെങ്കിലും വന്നാൽ കൈക്കൂലി വാങ്ങിയിട്ടേ പ്രജകളെ കടത്തിവിടാറുള്ളൂ.

ഒരിക്കൽ, ഒരു സാധുവായ മനുഷ്യന് കയ്യിൽ പണമില്ലാത്തതിനാൽ രാജാവിനെ കാണാൻ കാളകൻ സമ്മതിച്ചില്ല. പക്ഷേ, രാജപുരോഹിതൻ അയാളെ മറികടന്ന് ആ പ്രജയെ രാജാവിനു മുന്നിൽ എത്തിച്ചു.

ഇതോടെ കാളകന് പുരോഹിതനോടു വല്ലാത്ത പകയായി. രാജാവിനെ കണ്ട്, പലതരം ഏഷണികൾ പറഞ്ഞെങ്കിലും ഒടുവിൽ അയാൾ മറ്റൊരു തന്ത്രം പറഞ്ഞു - "രാജാവേ, അങ്ങയുടെ പ്രശസ്തി മങ്ങിയിരിക്കുന്നു. ഇനി അടുത്ത രാജാവാകാനുള്ള ശ്രമത്തിലാണ് പുരോഹിതൻ. അതുകൊണ്ട് അയാളെ കൊല്ലുകയാണ് ബുദ്ധി!"

രാജാവ് അതു ശരിവച്ചു -

 "പക്ഷേ, എങ്ങനെ തക്കതായ കാരണമില്ലാതെ അയാളെ കൊല്ലും?"

അതിനും കാളകൻ ഒരു സൂത്രം ഉപദേശിച്ചു - "ഒരിക്കലും നടക്കാത്ത കാര്യം ചെയ്തു തരാൻ അയാളോടു പറയുക. അതു ധിക്കരിച്ചതിനാൽ ശിക്ഷയാകാം"

രാജാവ് പുരോഹിതനോട് ഒരു ദിവസം കൊണ്ട് കൊട്ടാര ഉദ്യാനം ഉണ്ടാക്കാനും മാളിക പണിയാനും നീന്തൽക്കുളം ഉണ്ടാക്കാനും പറഞ്ഞെങ്കിലും രാജപുരോഹിതന്റെ മുന്നിൽ ശക്രദേവൻ കനിഞ്ഞതിനാൽ അത്ഭുതം പ്രവർത്തിച്ചു. രാജാവും കാളകനും തോൽവി സമ്മതിച്ചു.

പിന്നീട്, ചതുർഗുണങ്ങൾ ഉള്ള ആളെ കണ്ടെത്തി കാട്ടിത്തരാൻ പുരോഹിതനോട് രാജാവ് ആജ്ഞാപിച്ചു. അവിടെയും പുരോഹിതനെ സഹായിക്കാൻ ശക്ര ദേവൻ എത്തി. കൊട്ടാരത്തിലെ ഒരു കാവൽ ഭടനെ ചൂണ്ടിക്കാട്ടി.

രാജാവിനെ പുരോഹിതൻ അറിയിച്ച പ്രകാരം, രാജാവ് കാവൽക്കാരനെ ചോദ്യം ചെയ്തപ്പോൾ അയാൾ സത്യവും നീതിയും ധർമ്മവും ന്യായവും പ്രവർത്തിക്കുന്നവൻ എന്നു മനസ്സിലായി.

അതോടെ, രാജപുരോഹിതൻ (ബോധിസത്വൻ) ദിവ്യനാണെന്നു രാജാവിനു മനസ്സിലായി. കാളകനെ കൊട്ടാരത്തിനു പുറത്താക്കി ശിക്ഷിക്കുകയും ചെയ്തു.

Written by Binoy Thomas, Malayalam eBooks-832- Jataka stories - 94, PDF -https://drive.google.com/file/d/1cCimznCSnnDYxyEwZXz0MTeImf1rvXPw/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍