(1084) രണ്ട് കൂട്ടുകാർ
പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് നല്ലൊരു ചന്ത സ്ഥിതി ചെയ്തിരുന്നു. ആ ചന്തയിലേക്ക് എളുപ്പ മാർഗത്തിൽ പോകണമെങ്കിൽ കാടിനോടു ചേർന്നു കിടക്കുന്ന ഒറ്റയടി പാതയിലൂടെ പോകണം. നേരെയുള്ള വഴിയിലൂടെ ആണെങ്കിൽ വളരെ ദൂരം യാത്ര ചെയ്യേണ്ടിവരും. അതിനാൽ ആൾക്കാർ ഈ വഴിയായിരുന്നു തെരഞ്ഞെടുത്തുകൊണ്ടിരുന്നത്. ഒരു ദിവസം, ഒരു കച്ചവടക്കാരൻ അതിലൂടെ യാത്ര ചെയ്യുകയാണ്. കുറെ പാണ്ടക്കെട്ടുകൾ അയാളുടെ കയ്യിലുണ്ടായിരുന്നു. മാത്രമല്ല, പഴക്കിഴി അരയിൽ കെട്ടി വെച്ചിട്ടുണ്ടായിരുന്നു. അതിൽ 100 സ്വർണ്ണ നാണയങ്ങളുണ്ട്. അയാൾ നടന്നു നീങ്ങുന്നതിനിടയിൽ വഴിയിൽ വച്ച് ഈ സ്വർണ്ണക്കിഴി താഴെ പുല്ലിലേക്ക് വീണത് അയാളുടെ ശ്രദ്ധയിൽ പെട്ടില്ല. അയാൾ അറിയാതെ മുന്നോട്ട് പോയി. അതിനു പിറകെയായി കുറേസമയം കഴിഞ്ഞ്, രണ്ട് കൂട്ടുകാർ വർത്തമാനം പറഞ്ഞത് നടന്നുവരികയായിരുന്നു. അപ്പോൾ, ഒന്നാമൻ ഈ കിഴി കണ്ടു. പെട്ടെന്ന്, അവൻ കുനിഞ്ഞ് എടുത്തു. എന്നിട്ട് അവൻ ആവേശത്തോടെ പറഞ്ഞു - "ഇന്ന് എൻ്റെ ഭാഗ്യദിവസമാണ്. ഞാൻ ഇതുകൊണ്ട് സുഖമായി അന്യദേശത്ത് പോയി ജീവിക്കും" ഇത് കേട്ട് രണ്ടാമൻ പറഞ്ഞു - "നീ അങ്ങനെ പറയരുത്. നമ്മുടെ രണ്ടുപേരുടെയും ഭാഗ്യമാണ് എന്ന് വേണം പറയാ...