(1187) കാഴ്ചശക്തിയെ കാത്തുസൂക്ഷിക്കുന്ന 25 മാർഗ്ഗങ്ങൾ!

 നിത്യജീവിതത്തിലെ പലതരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കണ്ണിനെ നല്ല ആരോഗ്യത്തിൽ നിലനിർത്താൻ പറ്റും.

1. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശക്തമായ കാറ്റ് അടിച്ചാൽ കണ്ണിൽ പോറലുകൾ വീഴാം. അലർജി വരാം.

2. AC തണുപ്പ് മുഖത്തേക്ക് അടിക്കുന്ന രീതി ഒഴിവാക്കണം.

3. മുടി ഹീറ്റ് ചെയ്യുന്നത് ഒഴിവാക്കുക.

4. ഹെയർ ഡൈ, ഷാംപൂ, മുഖത്തുള്ള സൗന്ദര്യവർദ്ധക സാധനങ്ങൾ കുറയ്ക്കണം / ഒഴിവാക്കുക. കണ്ണിൽ സോപ് പോകാതെ ശ്രദ്ധിക്കണം.

5. കിടന്നുകൊണ്ട് വായിക്കരുത്. താഴേക്ക് കുനിഞ്ഞ് വായിക്കരുത്. കണ്ണിന് മർദ്ദം കൊടുക്കരുത്. ബലൂൺ പോലെ യാതൊന്നും ശക്തിയായി ഊതി വീർപ്പിക്കരുത്.

6. കണ്ണിൽ കരട് പോയാൽ തിരുമ്മരുത്. വെള്ളത്തിൽ കഴുകുക.

7. ഫോണിലും ഡിജിറ്റൽ സ്ക്രീനിലും Blue light ഒഴിവാക്കുന്ന eye comfort ON/ blue light filter ON ചെയ്യുക.

8. Screen brightness തീരെ കുറച്ചും വളരെ കൂട്ടിയും വായിക്കരുത്. മുറിയിലെ വെളിച്ചം അനുസരിച്ച് അത് ക്രമീകരിക്കുക.

9. Radiation ഉള്ള സാധാരണ ബൾബ്, CFL ഒഴിവാക്കി LED ബൾബ് ഉപയോഗിക്കുക.

10. ലേസർ ലൈറ്റ് ഒഴിവാക്കണം.

11. വിഡിയോ, ഫോട്ടോ എന്നിവ നല്ലതാക്കാൻ അമിത പ്രകാശം മുഖത്തേക്ക് വരുത്തരുത്.

12. ന്യായമായ വെളിച്ചത്തിൽ ജോലി ചെയ്യുക, വായിക്കുക, ജീവിക്കുക. മങ്ങിയതും തീവ്രമായതും ഒരു പോലെ ദോഷമാണ്.

13. പണം ലാഭിക്കാനായി തീരെ വില കുറഞ്ഞ കണ്ണടകൾ വാങ്ങരുത്.

14. കണ്ണിൻ്റെ പവർ നോക്കാനായി രണ്ട് വ്യത്യസ്ത സ്ഥാപനങ്ങളെ സമീപിച്ച് ശരിയാണെന്ന് ഉറപ്പാക്കണം.

15. കാഴ്ച പ്രശ്നങ്ങളും കണ്ണു രോഗങ്ങളും പരമാവധി സഹിച്ച് മുന്നോട്ടു പോകരുത്. തുടക്കത്തിൽത്തന്നെ കണ്ണട ഉപയോഗിക്കുക.

16. കണ്ണിനു വിശ്രമം കൊടുക്കാത്ത കളികളിൽ ഏർപ്പെടരുത്. ഫോണിലും മറ്റും games കളിക്കുമ്പോൾ കണ്ണ് ചിമ്മുന്നത് കുറയുന്നത് ക്ഷീണം വരുത്തുന്നു.

17. ചൂടുവെള്ളത്തിൽ തല, മുഖം കുളിക്കരുത്.

18. വിയർത്തു വന്ന ഉടനെ മുഖം കഴുകരുത്. ചൂടുള്ള കാലാവസ്ഥ എങ്കിൽ വായിൽ വെള്ളം കൊണ്ടതിനു ശേഷം പിന്നെ കണ്ണും മുഖവും കഴുകാം.

19. കണ്ണിൻ്റെ ഉപരിതലം നേരിട്ടാണ് ഓക്സിജനെ സ്വീകരിച്ച് ശ്വസിക്കുന്നത്. അതിനാൽ, മലിനമായ വായുവിൽ നിൽക്കരുത്. ഉറങ്ങുന്ന മുറിയിലും വായു സഞ്ചാരം ഉണ്ടായിരിക്കണം.

20. സൂര്യപ്രകാശം കണ്ണിൽ വീഴാതെ ശ്രദ്ധിക്കണം. വെയിലത്ത് കുടയുടെ അകത്ത് Silver coating ഉള്ളത് ഉപയോഗിച്ചാൽ ദോഷകരമായ UV radiation തടയാം.

21. വെയിലത്ത് cooling glass ഉപയോഗിക്കാം. പക്ഷേ, നിറമുള്ള ഫാഷൻ കണ്ണടകൾ ഉപയോഗിക്കരുത്.

22. വെൽഡിങ്ങ്, കട്ടിങ്ങ്, പൊടി തെറിക്കുന്ന ജോലികൾ ചെയ്യുന്നവർ Safety glass ഉപയോഗിക്കണം.

23. ബ്ലീച്ചിങ്ങ് കൂടിയ പൈപ്പ് വെള്ളത്തിൽ കണ്ണ് കഴുകരുത്. സ്വിമ്മിങ്ങ് പൂളിൽ ക്ലോറിനേഷൻ നടത്തിയ വെള്ളത്തിൽ കുളിക്കരുത്.

24. കണ്ണ് അമർത്തി തുണി കെട്ടി കളിക്കരുത്. അത്തരം മൽസരങ്ങൾ ഒഴിവാക്കണം.

25. മുഖത്ത് ഫോൺ അമർത്തി സംസാരിച്ചാൽ റേഡിയേഷൻ പ്രശ്നങ്ങൾ കണ്ണിനും ദോഷമാകാം.

Written By Binoy Thomas, Malayalam eBooks-1187 - Science facts- 16, PDF-https://drive.google.com/file/d/1UQkgioNPGm8eu2kBi_2bStpkhSW16a40/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍