(1185) കാഴ്ച ശക്തിയെ സഹായിക്കുന്ന ആഹാരങ്ങൾ!
കണ്ണിൻ്റെ കാഴ്ചയെ ആരോഗ്യത്തിൽ നിർത്തുന്ന വിറ്റമിനുകൾ - A, B6, B9, B12, C, E, എന്നിവയാണ്. കൂടാതെ, Antioxidant, Omega 3 fatty acid, Zinc എന്നിങ്ങനെ പലതരം കാര്യങ്ങൾ കണ്ണിനെ സഹായിക്കുന്നുണ്ട്.
Vitamin A - വെളിച്ചം കുറവുള്ള സമയത്ത് കണ്ണിൻ്റെ കാഴ്ചയെ സഹായിക്കുന്നു. ഇതിൻ്റെ കുറവ് Night blindness (അന്തിക്കുരുട്) എന്ന രോഗം വരുത്തുന്നു. അതായത്, സന്ധ്യ മയങ്ങിയാൽ പിന്നെ കാഴ്ച തീരെ കുറവായിരിക്കും.
ജീവകം - എ ( Vitamin A) അടങ്ങിയ ആഹാരങ്ങൾ നോക്കാം.
ക്യാരറ്റ് -ബീറ്റാ കരോട്ടിൻ അടങ്ങിയതാണ്. അത് വിറ്റമിൻ A ശരീരത്തിൽ ഉണ്ടാക്കാൻ കാരണമാകുന്നു.
ചീര - പച്ചച്ചീരയാണ് ചുവന്ന ചീരയേക്കാൾ കൂടുതൽ വിറ്റമിൻ A അടങ്ങിയത്. അതിലുള്ള ല്യൂട്ടിൻ, സിയോസാന്തിൻ എന്നിവ കണ്ണിലെ റെറ്റിനയെ UV radiation ൽ നിന്നും സംരക്ഷിക്കും.
ബ്രോക്കോളിയും ചീര പോലെ സഹായിക്കും.
Capsicum (Bell pepper) - ചുവന്ന ക്യാപ്സിക്കമാണ് പച്ച /മഞ്ഞയേക്കാൾ കൂടുതൽ വിറ്റമിൻ A ഉള്ളത്.
മധുരക്കിഴങ്ങ് - ബീറ്റാ കരോട്ടിൻ സഹായിക്കുന്നു.
മാമ്പഴം, പപ്പായ എന്നിവയിലും വിറ്റമിൻ A ഉണ്ട്.
Vitamin B - ഇതിൽ B6, B9, B12 വകഭേദങ്ങളാണ് കണ്ണിന് കൂടുതൽ ഗുണമാകുന്നത്. കണ്ണിനെ ബാധിക്കുന്ന അണുബാധകളെയും മുറിവുകളെയും സുഖപ്പെടുത്തും.
B6- കോഴി, താറാവ്, കാട - ഇറച്ചികൾ, കരൾ, സാൽമൺ, ചൂര, മത്തി മീനുകൾ, വാഴപ്പഴം, തണ്ണിമത്തൻ, വാൾനട്ട്, അവക്കാഡോ.
B9- മുട്ട, beef liver, ചീര, പയർ, നാരങ്ങ, ഓറഞ്ച്.
B12- ആട്/ പോത്ത് ഇറച്ചി, മത്തി, സാൽമൺ, മുട്ട, യീസ്റ്റ്, ധാന്യങ്ങൾ.
Vitamin C - ഈ ജീവകത്തിന് തിമിരം കുറയ്ക്കാനും തടയാനും കഴിവുണ്ട്. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, ക്യാപ്സിക്കം, ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി, മൾബെറി എന്നിവയിൽ വിറ്റമിൻ സി മാത്രമല്ല, ആന്തോസയാനിൻ കണ്ണിനെ സഹായിക്കുന്നു.
Vitamin E - കണ്ണിനു ദോഷമാകുന്ന ഫ്രീറാഡിക്കലുകളെ കളയാൻ ഇതിന് കഴിവുണ്ട്., മധുരക്കിഴങ്ങ്, അവക്കാഡോ, കിവിപ്പഴം, സൂര്യകാന്തി എണ്ണ, സൊയാബീൻ എണ്ണ, ബദാം, നിലക്കടല, ഹേസൽ നട്ട്, ബ്രോക്കോളി.
ഒമേഗ -3- ഫാറ്റി ആസിഡ് - കണ്ണീര് ഉണ്ടാക്കാനും റെറ്റിനയുടെ പ്രവർത്തനത്തിനും സഹായിക്കുന്നു. മത്തി, അയല, സാൽമൺ, മീനെണ്ണ, വാൾനട്ട്.
Resveratrol - മുന്തിരിയിൽ അടങ്ങിയ ഇത് കണ്ണിനെ സംരക്ഷിക്കും.
സിങ്ക് - വിറ്റമിൻ A ജീവകത്തെ മെലാനിൻ ആയി മാറ്റി റെറ്റിനയെ സംരക്ഷിക്കുന്നു.
Written by Binoy Thomas, Malayalam eBooks-1185- Science facts-15, PDF-https://drive.google.com/file/d/1fNoHqiH1Cc_1Vw-0geAEN59A3FLLTy22/view?usp=drivesdk
Comments