(1156) ഹോജയുടെ അപൂർവ്വ വസ്തു!

 ഹോജയ്ക്ക് എന്തൊക്കെയോ അപൂർവ്വമായ അറിവുകളും കഴിവുകളും ഉണ്ടെന്ന് ആ നാട്ടുകാർ വിശ്വസിച്ചിരുന്നു.

ഒരിക്കൽ, ആ ദേശത്തിലൂടെ നാല് തത്വചിന്തകന്മാരായ ബുദ്ധിജീവികൾ കടന്നു പോകുകയായിരുന്നു. ബൗദ്ധികമായ ചോദ്യോത്തരങ്ങളും ദർശനങ്ങളും വാക്പോരുകളും തർക്കശാസ്ത്രങ്ങളുമെല്ലാം അവർക്ക് പ്രിയപ്പെട്ടതായിരുന്നു.

അതുവഴി പോയപ്പോൾ  അവരോട് ഹോജയെ കാണുന്നത് നല്ലതായിരിക്കുമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

അങ്ങനെ, ഹോജയുടെ വീട്ടിൽ നാലുപേരും എത്തി ഹോജയോടു പറഞ്ഞു -"ഞങ്ങൾ സത്യാന്വേഷികളാണ്. അങ്ങയിൽ നിന്നും പരമസത്യങ്ങൾ ഞങ്ങൾക്ക് അറിയണമെന്നുണ്ട് ''

ഉടൻ, ഹോജ പറഞ്ഞു -"എനിക്കു സമ്മതമാണ്. പക്ഷേ, നിങ്ങൾ ഓരോ ആളും 50 വെള്ളി നാണയം വീതം എൻ്റെ ഉത്തരത്തിനായി തരണം"

അവർ ഞെട്ടലോടെ പറഞ്ഞു -"ഞങ്ങളുടെ ചോദ്യത്തിന് 50 നാണയം വളരെ വലിയ കൂലിയാണ്. എന്താണ് താങ്കൾ ഇങ്ങനെ ചോദിക്കുന്നത്?"

ഉടൻ ഹോജ പറഞ്ഞു -"അപൂർവ്വമായ അറിവിന് കനത്ത വിലയാണ്. ഉദാഹരണത്തിന് രാജാവിൻ്റെ കിരീടത്തിലെ വജ്രക്കല്ല് അപൂർവ്വമായതിനാൽ അതിൻ്റെ വില ആയിരം സ്വർണ്ണ നാണയമല്ലേ?"

അവർ മറുപടിയൊന്നും പറയാതെ തിരിഞ്ഞു നടന്നു.

Written by Binoy Thomas, Malayalam eBooks-1156 - Hoja stories - 92, PDF-https://drive.google.com/file/d/1eMdTYW6mO40nfjQN78WK9fFdsCsz7s3f/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍