(1152) ഹോജയുടെ മന്തൻ പള്ളി!
ഒരു കാലത്ത്, ഹോജയ്ക്ക് ഏതോ ഒരു അത്യാവശ്യ കാര്യസാധ്യം വേണ്ടി വന്നു. ആ സമയത്തൊക്കെ അയാൾക്ക് ദൈവ വിശ്വാസം കൂടുതലായിരിക്കും.
അങ്ങനെ അയാൾ കുറച്ച് അകലെയുള്ള വലിയ പള്ളിയിൽ പോകാൻ തുടങ്ങി. അങ്ങനെ എല്ലാ ദിവസവും മുടങ്ങാതെ കാര്യം സാധിച്ചു കിട്ടാനായി പ്രാർഥിക്കും.
എന്നാൽ, ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴും യാതൊന്നും നടന്നില്ല. അയാൾ നിരാശനായി. അത് ഹോജാ തൻ്റെ സുഹൃത്തിനോടു പറഞ്ഞു.
അന്നേരം, സുഹൃത്ത് പറഞ്ഞു -"ഹോജാ, എനിക്ക് വിശ്വാസമുള്ള ഒരു ചെറിയ പള്ളിയുണ്ട്. അവിടെ പോയി പ്രാർഥിച്ചാൽ കാര്യം നടക്കും"
അതിൻപ്രകാരം ഹോജാ അവിടെ ചെന്നു പ്രാർഥിച്ചപ്പോൾ അതിശയമായി. കാര്യം സാധിച്ചു!
ഹോജാ ഉടൻ വലിയ പള്ളിയിലേക്കു വേഗത്തിൽ നടന്നു. അവിടെ ചെന്ന് അതിനുള്ളിൽ കയറിയിട്ട് നീരസപ്പെട്ടു - "വലിയ പള്ളിയാണെന്ന് പറഞ്ഞിട്ട് എന്തു കാര്യം? ഞാൻ ഒരു ചെറിയ പള്ളിയിൽ പോയി കാര്യം നടന്നുകിട്ടി. വലിപ്പം മാത്രമേയുള്ളൂ. ഇതൊരു മന്തൻപള്ളിയാണ്''
ഹോജ പിന്നെ ഒരിക്കലും അവിടെ പ്രാർഥിക്കാനായി വന്നിട്ടില്ല.
Written by Binoy Thomas, Malayalam eBooks-1152 -Hoja stories -88, PDF-https://drive.google.com/file/d/1whNhCF282CsayRgEYimfRJo1BC-CwXfN/view?usp=drivesdk
Comments