(1147) തൊഴുത്ത് എന്തിന്?
ഒരിക്കൽ, ഹോജ നടന്നു പോകുമ്പോൾ ഒരു സുഹൃത്ത് നെഞ്ചത്തലച്ച് കരയുന്നതു കണ്ടു.
കാര്യം തിരക്കിയപ്പോൾ അയാളുടെ തൊഴുത്ത് തീ പിടിച്ചു നശിച്ചു പോയതാണ് കാരണം. എന്നാൽ കാര്യം അറിഞ്ഞ ഹോജാ അയാളെ ഒന്നും ആശ്വസിപ്പിക്കാൻ ശ്രമിച്ചില്ല.
അതു വഴി പോയ മറ്റൊരു അയൽവാസി ഹോജയോടു ചോദിച്ചു - "താങ്കൾ എന്തൊരു മനുഷ്യനാണ്? അയാളുടെ തൊഴുത്ത് കത്തി നശിച്ചിട്ടും, ഇത്രയും കരഞ്ഞിട്ടും ഒന്നും മിണ്ടാതെ ഇവിടെ ഇരിക്കുന്നത്?"
ഹോജ പറഞ്ഞു -"അയാളുടെ തൊഴുത്തിലെ പശുക്കളും ആടുകളും എല്ലാം തീയിൽ നശിച്ചു. എന്നിട്ടും വളർത്തു മൃഗങ്ങളെ ഓർക്കാതെ അയാളുടെ തൊഴുത്ത് കത്തിപ്പോയെന്നു പറഞ്ഞ് നിലവിളിക്കുകയാണ്. ഇനി തൊഴുത്ത് മാത്രം കത്താതെ കിട്ടിയിട്ട് ഇയാൾക്ക് എന്താണു പ്രയോജനം? "
ഹോജയുടെ തലതിരിഞ്ഞ സിദ്ധാന്തം കേട്ട് ഹോജയെ ഒരു വിചിത്ര മനുഷ്യനെ കാണുന്നതു പോലെ അയൽവാസി നോക്കി.
Written by Binoy Thomas. Malayalam eBooks - 1147-Hoja stories -83, PDF-https://drive.google.com/file/d/1A6Vm9gkw9f85JuquNe9DGB3O9S3rPSjd/view?usp=drivesdk
Comments