(1146) സുഹൃത്തിൻ്റെ നടത്തം!

 ഹോജയുടെ  നർമ്മബോധം വെളിപ്പെടുത്തുന്ന ഒരു കഥ. നാട്ടിൽ ഒരു മരണം നടന്നപ്പോൾ സുഹൃത്ത് അദ്ദേഹത്തെ കാണാൻ വന്നു.

എന്തിനും ഏതിനും സംശയം ചോദിക്കുന്ന ഒരു പ്രത്യേകത ആ സുഹൃത്തിനുണ്ടായിരുന്നു. അയാളെ കണ്ട നിമിഷം  ഹോജ പിറുപിറുത്തു -"ഇന്ന് ഇവൻ്റെ സംശയം എന്താണോ ആവോ?"

സുഹൃത്ത് വീട്ടിൽ കയറിയ ഉടൻ ഹോജയോടു ചോദിച്ചു- "എൻ്റെ അയൽവാസി മരിച്ചത് ഹോജാ അറിഞ്ഞല്ലോ. എനിക്കൊരു സംശയമുണ്ട് - ശവമഞ്ചവുമായി നടക്കുമ്പോൾ പെട്ടിയുടെ മുന്നിലാണോ പിന്നിലാണോ നടക്കേണ്ടത്?"

ഹോജാ പറഞ്ഞു - "മുന്നിലായാലും പിന്നിൽ ആയാലും കുഴപ്പമില്ല"

ഉടൻ സുഹൃത്ത് അടുത്ത ചോദ്യമെറിഞ്ഞു -"എങ്കിൽ, പെട്ടി പിടിക്കാൻ എത്രാമതായിട്ട് നിൽക്കണം?"

ഹോജ പറഞ്ഞു -"എത്രാമതായാലും കുഴപ്പമില്ല"

പിന്നെയും  അയാൾ ചോദിച്ചു - "പെട്ടിയുടെ ഇടതു വശത്താണോ വലതു വശത്താണോ നടക്കേണ്ടത്?"

അന്നേരം, ഹോജയ്ക്ക് ദേഷ്യം വന്നു - "എടോ, ഏതു വശത്തായാലും കുഴപ്പമില്ല. പക്ഷേ, പെട്ടിയുടെ അകത്തായാൽ മാത്രമേ കുഴപ്പമുള്ളൂ!"

ആ മറുപടിയിൽ അയാൾ പേടിച്ചു പോയതിനാൽ കൂടുതലായി ഒന്നും ചോദിക്കാതെ സുഹൃത്ത് ഇറങ്ങി നടന്നു.

Written by Binoy Thomas, Malayalam eBooks-1146 - Hoja Stories - 82, PDF-https://drive.google.com/file/d/1l_W8ZrAnbznGEwjK9kmtbx0wK_YhyU6u/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍