(1138) ഹോജയുടെ കയ്യിലെ ഉപ്പ്!
ഹോജയെ ആരെങ്കിലും കബളിപ്പിക്കാൻ നോക്കിയാൽ വിചിത്രമായ തിരിച്ചടി കൊടുക്കുന്ന ഒരു ശീലം അയാൾക്കുണ്ടായിരുന്നു.
ഒരിക്കൽ, ഹോജയും സുഹൃത്തും കൂടി ഒരു യാത്ര പോകുകയായിരുന്നു. കുറെ ദൂരം നടന്നപ്പോൾ അവർക്ക് പരവേശം തോന്നി.
ഏതെങ്കിലും ഹോട്ടലിൽ നിന്നും ആഹാരം കഴിക്കാമെന്നു പറഞ്ഞ് അവർ ഒരു ഹോട്ടലിൻ്റെ മുന്നിലെത്തി. അന്നേരം, അവർ കയറുന്നതിനു മുൻപ്, കീശയിലെ നാണയം നോക്കി.
അന്നേരം, അവർ നിരാശരായി. രണ്ടു പേരുടെയും കയ്യിൽ ആകെയുള്ള നാണയങ്ങൾ കൂട്ടിയാലും ഒരു ഗ്ലാസ് പാൽ വാങ്ങാം, അത്ര തന്നെ.
രണ്ടു പേരും കൂടി ആലോചയിൽ മുഴുകി. ഹോജ പറഞ്ഞു -"നമുക്ക് ഈ നാണയങ്ങൾ കൊണ്ട് പാൽ വാങ്ങാം. എന്നിട്ട് പകുതി വീതി കുടിക്കാം"
സുഹൃത്തിനും സമ്മതമായി. അതിൻപ്രകാരം ഹോട്ടലിലെ മേശമേൽ ഒരു ഗ്ലാസ് പാൽ കൊണ്ടുവന്ന് വച്ചു.
അന്നേരം, സുഹൃത്ത് പറഞ്ഞു -" ഹോജാ ആദ്യം പകുതി പാൽ കുടിച്ചിട്ട് എനിക്കു തരിക. ഞാൻ എൻ്റെ കയ്യിലുള്ള പഞ്ചസാരയിട്ട് ബാക്കി കുടിച്ചോളാം"
അവൻ്റെ സ്വാർഥത കണ്ട് ഹോജ ഞെട്ടി! ഉടൻ, ഹോജ നടന്ന് ഹോട്ടലിൻ്റെ അടുക്കളയിലെത്തി അല്പം ഉപ്പ് വാങ്ങി. എന്നിട്ട്, ഉപ്പ് പാലിൽ ഇട്ടിട്ട് പറഞ്ഞു -"എൻ്റെ ശീലം പാലിൽ ഉപ്പിട്ടു കുടിക്കുന്നതാണ്! ബാക്കി പാതി താൻ കുടിച്ചോളൂ"
പഞ്ചസാര പങ്കിടാൻ മനസ്സില്ലായ്മ കാട്ടിയ സുഹൃത്ത് ലജ്ജിച്ചു തലതാഴ്ത്തി!
Written by Binoy Thomas, Malayalam eBooks-1138- Hoja stories - 74, PDF-https://drive.google.com/file/d/19YfumXJFQCKBRpuGNBae64vqQnb6xFV4/view?usp=drivesdk
Comments