(1137) ഹോജയുടെ പശു!

 ഹോജ പല ആളുകളെയും പറ്റിച്ചിട്ടുണ്ട്. അതേ സമയം, മറ്റുള്ളവർ ഹോജയെ മണ്ടനാക്കി ചിത്രീകരിക്കാനും വിവിധ ശ്രമങ്ങളും നടന്നിട്ടുണ്ട്.

 ഒരു ദിവസം - ഹോജ വഴിയിലൂടെ നടന്നു വരുമ്പോൾ ഒരു സുഹൃത്ത് എതിരെ വന്നു. അയാൾ ഹോജയോടു ചോദിച്ചു - "ഹോജാ, നിങ്ങളുടെ കാള എൻ്റെ പശുവിനെ കുത്തി എന്നു വിചാരിക്കുക. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?"

ഹോജ പറഞ്ഞു -"മൃഗങ്ങൾ തമ്മിൽ കുത്തുന്നത് സ്വാഭാവികമാണ്. അതിൽ നമ്മൾ മനുഷ്യർ എന്തിന് ഇടപെടണം?"

ഉടൻ, അയാൾ പറഞ്ഞു -"ഹോജ ഒരു വിശാല ഹൃദയനാണ് എന്ന് എനിക്കു പണ്ടേ അറിയാം. ഹാവൂ. സമാധാനമായി. ഞാൻ പറഞ്ഞതിൽ അല്പം പിശകു പറ്റി. എൻ്റെ കാളയാണ് ഹോജയുടെ പശുവിനെ കുത്തിക്കൊന്നത് "

ഉടൻ, ഹോജ പറഞ്ഞു -"എനിക്കും അല്പം തെറ്റു പറ്റി. എനിക്ക് ഇതിൽ കുഴപ്പമില്ല. പക്ഷേ, നമ്മൾ രാജ്യത്തിൻ്റെ നിയമം അനുസരിക്കണം. നിയമപുസ്തകം നോക്കിയിട്ട് എനിക്കു കിട്ടാനുള്ള നഷ്ടപരിഹാരം എത്രയാണെന്നു പറയാം!"

അയാൾ ഇതു കേട്ട് വിളറിപ്പോയി.

Written by Binoy Thomas, Malayalam eBooks-1137-Hoja Mullah Stories - 73, PDF-https://drive.google.com/file/d/1wBkDEF4JPxN04u738NSD73xobSn4_wDR/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍