(1132) ഹോജയുടെ ചികിൽസ!

 ഒരിക്കൽ, ഹോജയും വൈദ്യനും കൂടി വർത്തമാനം പറഞ്ഞു കൊണ്ട് വഴിയിലൂടെ പോകുകയായിരുന്നു. അന്നേരം, ആ പ്രദേശത്തെ ഒരു വലിയ തറവാട്ടിൽ നിന്നും ഒരാൾ വൈദ്യനെ കാണാൻ ഓടിയെത്തി.

"പ്രഭുവിൻ്റെ വീട്ടിലേക്ക് വൈദ്യൻ വേഗം വരണം. അദ്ദേഹത്തിന് കലശലായ വയറു വേദനയാണ് "

ഹോജയും വൈദ്യനൊപ്പം ആ വീട്ടിലേക്കു പോയി. അവിടെ മുറിയിൽ ചെന്നപ്പോൾ വൈദ്യൻ പറഞ്ഞു -"നിങ്ങൾ കഴിച്ച പഴമാണ് വയറു വേദന വരുത്തിയത്. ഞാൻ മരുന്നു തരാം"

അയാൾ പറഞ്ഞു -"ശരിയാണ്. കുറച്ചു കൂടുതൽ വാഴപ്പഴങ്ങൾ ഞാൻ തിന്നിരുന്നു "

വൈദ്യൻ്റെ ജ്ഞാന ദൃഷ്ടിയിൽ എല്ലാവരും അന്തംവിട്ടു. തിരിച്ചു നടക്കുന്നതിനിടയിൽ ഹോജ വൈദ്യനോടു ചോദിച്ചു - "അങ്ങ് എങ്ങനെയാണ് അയാൾ പഴം കഴിച്ചെന്ന് മനസ്സിലാക്കിയത്?"

ഉടൻ, വൈദ്യൻ ചിരിച്ചു - "ഹേയ്, അതു വളരെ നിസ്സാരം! അയാളുടെ കട്ടിലിൻ്റെ അടിയിൽ കുറെ പഴത്തൊലികൾ കിടപ്പുണ്ടായിരുന്നു !"

പിന്നീട്, ഒരിക്കൽ ഹോജയെ രോഗശമനത്തിനായി ഒരു വീട്ടുകാർ വിളിച്ചു വരുത്തി. അയാൾ ചെന്നപ്പോൾ കുനിഞ്ഞ് കട്ടിലിൻ്റെ അടിയിലേക്ക് നോക്കി. കുറച്ചു വൈയ്ക്കോൽ (കച്ചി) കട്ടിലിൻ്റെ അടിയിൽ കിടപ്പുണ്ടായിരുന്നു.

ഹോജ ഉടൻ പറഞ്ഞു -"വൈയ്ക്കോൽ തിന്നതാണ് ഇപ്പോഴത്തെ രോഗത്തിനു കാരണം!"

വീട്ടുകാർ ദേഷ്യപ്പെട്ടു - "ഹോജയ്ക്ക് ചില നേരത്ത് മണ്ടത്തരമേ അറിയാവൂ"

Written by Binoy Thomas, Malayalam eBooks-1132 - Hoja stories - 68, PDF-https://drive.google.com/file/d/10dRQ6I3fBGcsVBXBkzgP0ezW9_bj2eD3/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍