(1143) ഹോജയുടെ ചോദ്യങ്ങൾ!
ഒരിക്കൽ, ഹോജയുടെ കൈവശം ഒരു നാണയം പോലും ഇല്ലാത്ത സമയം. എങ്ങനെ കുറച്ചു നാണയങ്ങൾ കിട്ടുമെന്ന് വിചാരിച്ച് അയാൾ വിഷമിച്ചു. പരിചയക്കാരോട് ഇതിനോടകം തന്നെ കടം മേടിച്ചു കഴിഞ്ഞിരിക്കുന്നു.
കുറെ ആലോചിച്ചപ്പോൾ ഒരു ബുദ്ധിയുദിച്ചു. അയാൾ ചന്തയിൽ ചെന്നു. കയ്യിലെ ഒരു ബോർഡിൽ ഇങ്ങനെ എഴുതിയിട്ടുണ്ട് - "നിങ്ങളുടെ ഏതു രണ്ട് ചോദ്യത്തിനും ഞാൻ വ്യക്തമായ ഉത്തരം തരും! പകരമായി 10 നാണയങ്ങൾ കൂലിയായി തരേണ്ടതാണ് "
ഇതുകണ്ട്, ഒരു കച്ചവടക്കാരൻ ഹോജയെ സമീപിച്ചു ചോദിച്ചു - "വെറും രണ്ടു ചോദ്യത്തിന് 10 നാണയം കൂടുതൽ അല്ലേ?"
ഹോജ പറഞ്ഞു - "കൂടുതലാണ് "
കച്ചവടക്കാരൻ തുടർന്നു - "ഇങ്ങനെ ആളുകളെ പറ്റിക്കുന്നത് വലിയ തെറ്റല്ലേ?"
ഹോജ സമ്മതിച്ചു - "തെറ്റാണ് "
ഉടൻ, കച്ചവടക്കാൻ പ്രതികരിച്ചു - "എങ്കിലും ഞാൻ ഒന്നാമത്തെ ചോദ്യം ചോദിക്കാൻ പോകുകയാണ് "
ഹോജ അന്നേരം പറഞ്ഞു -"താങ്കളുടെ രണ്ടു ചോദ്യത്തിനും ഞാൻ മറുപടി തന്നു. പകരം 10 നാണയവും എനിക്കു കിട്ടി. ഇനി താങ്കൾക്കു പോകാം"
കച്ചവടക്കാരൻ തർക്കിക്കാതെ അവിടം വിട്ടു പോയി.
Written by Binoy Thomas, Malayalam eBooks-1143- Hoja story series -79. PDF-https://drive.google.com/file/d/1dWjkB73WmJe5HcFcN1eaTrSim4beq9bB/view?usp=drivesdk
Comments