(1142) ഹോജയുടെ കയ്യക്ഷരം !
രാജാവുമായി ഹോജയ്ക്കുള്ള ചങ്ങാത്തം കൊട്ടാരവാസികളായ പലർക്കും അത്ര സുഖിച്ചില്ല. അവർ, കൊട്ടാരത്തിൽ ഹോജ വരുന്നതു തടയാൻ വേണ്ടി ഒരു സൂത്രം കണ്ടു പിടിച്ചു.
രാജാവിൻ്റെ അടുത്തു ചെന്ന് അവർ പറഞ്ഞു - പ്രഭോ, ഹോജയ്ക്ക് എഴുതാനും വായിക്കാനും പോലും അറിയില്ല. അങ്ങനെയുള്ളവരുമായി ചങ്ങാത്തം കൂടിയാൽ അങ്ങയുടെ ബുദ്ധിയും കഴിവുകളും കുറയും"
രാജാവ് പറഞ്ഞു -"എനിക്ക് നിങ്ങൾ പറയുന്നത് വിശ്വാസം വരുന്നില്ല. അയാളെ വിളിച്ച് എൻ്റെ മുന്നിൽ വച്ച് എഴുതിക്കാം"
രാജാവിൻ്റെ ആവശ്യപ്രകാരം ഹോജ അവിടെ എത്തി. രാജാവ് പറഞ്ഞു -"താങ്കളുടെ മനോഹരമായ കയ്യക്ഷരം കാണാൻ എനിക്കു കൊതിയാവുന്നു. ഇവിടെയുള്ള കടലാസിൽ ഒരു കത്ത് എഴുതൂ"
അവരുടെ ചതി മനസ്സിലാക്കിയ ഹോജ പറഞ്ഞു -"അങ്ങ് എന്നോടു ക്ഷമിച്ചാലും. അഞ്ച് വർഷങ്ങൾക്കു മുൻപ് ഞാനെഴുതിയ കത്ത് മൂലം ഒരു വഴക്കു നടന്നു. ഇനി ഞാൻ യാതൊന്നും എഴുതില്ലെന്ന് പ്രതിജ്ഞയെടുത്തു"
കൊട്ടാരവാസികൾ നല്ല തയ്യാറെടുപ്പിലായിരുന്നു. ഉടൻ, ഹോജ പണ്ട് എഴുതിയ ഒരു കത്ത് ഒരാൾ രാജാവിനു കൊടുത്തു.
രാജാവ് ഹോജയെ പരിഹസിച്ചു - "കഷ്ടം! ഇതിൽ തെറ്റില്ലാത്ത ഒരു വാക്ക് പോലുമില്ല. താങ്കൾക്ക് ഒട്ടും എഴുതാൻ അറിയില്ലേ?"
ഉടൻ, എല്ലാവരും ആർത്തുചിരിച്ചു. ഹോജ ഒരു പുഞ്ചിരിയോടെ പറഞ്ഞു -"എല്ലാ വാക്കിലും ഞാൻ വരുത്തിയിട്ടുണ്ട്. കാരണം, ഒരിക്കലും എഴുതുന്ന എല്ലാ വാക്കിലും ഇതുപോലെ തെറ്റ് വരുത്താൻ പാടില്ല എന്ന് അറിയിക്കാൻ പണ്ട് എഴുതിയ എഴുത്താണ്!"
ഉടൻ, രാജാവും ഹോജയും മാത്രം പൊട്ടിച്ചിരിച്ചു. മറ്റുള്ളവർ പരാജയപ്പെട്ട് നടന്നു നീങ്ങി.
Written by Binoy Thomas, Malayalam eBooks-1142 - Hoja stories - 78, PDF-https://drive.google.com/file/d/1RE9hnMVE41EZ8WDV9dwa4vYuR84rfhjY/view?usp=drivesdk
Comments