(1042) സ്കോളിയോസിസ് (Scoliosis)
1. നട്ടെല്ലിൻ്റെ വക്രത അഥവാ വളവ് 10 ഡിഗ്രിയിലും കൂടുന്നതാണ് Scoliosis എന്ന രോഗാവസ്ഥയിൽ എത്തിക്കുന്നത്. 25-40 ഡിഗ്രി വരെ പലതരം ജീവിത ശൈലി കൊണ്ടും Brace എന്ന പ്ലാസ്റ്റിക് കവചം പുറത്ത് വച്ചു കെട്ടിയും നിയന്ത്രിച്ചു നിർത്താം. 80% ആളുകളിലും ഇത് പ്രയോജനം ചെയ്യാറുണ്ട്. 40- 45 മുകളിലേക്ക് വന്നാൽ സർജറി വേണ്ടി വരാറുണ്ട്.
2. പെൺകുട്ടികളിലാണ് കൂടുതലായും ഈ രോഗം കാണപ്പെടുന്നത്. പാരമ്പര്യം ഒരു രോഗ ഘടകമാണ്.
3. രോഗം നാലു തരമുണ്ട്. ഒന്നാമത്തെ Congenital Scoliosis - ഇത് ജന്മനാ ഉള്ളതാണ്.
രണ്ടാമത് - Ideopathic type- ഏറ്റവും കൂടുതലായി കാണുന്നത്. ഇതിൻ്റെ കാരണം ഇപ്പോഴും അറിയില്ല.
മൂന്നാമതായി Neuro muscular type, നാലാമത്, പ്രായക്കൂടുതലുള്ളവരിൽ കാണുന്ന degenerative type.
ഇതിൽ മൂന്നാമന് സർജറി സാധാരണയായി വേണ്ടി വരാറുണ്ട്.
4. രോഗികൾ 6 മാസത്തിൽ ഒരിക്കൽ എങ്കിലും Ortho. doctor ൻ്റെ സഹായം തേടി വളവിൻ്റെ അവസ്ഥ അറിയേണ്ടതാണ്. X ray, CT Scan, MRI എന്നിവ സഹായിക്കും.
5. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ശക്തമായ വേദന എന്നിവ നട്ടെല്ലിൻ്റെ വളവ് ആന്തരിക അവയവങ്ങളെ ശല്യം ചെയ്യുന്നു എന്ന അവസ്ഥയിൽ സർജറി വേണ്ടി വരാറുണ്ട്.
6. Cervical, Thoracic, Lumbar Vertebrae അല്ലെങ്കിൽ ഇടകലർന്നും നട്ടെല്ലിൻ്റെ കശേരുക്കൾക്ക് വളവ് വരാം.
7. ഏറ്റവും കൂടുതലായി കാണുന്ന ഇഡിയോപതിക് സ്കോളിയോസിസിന് സർജറി വേണ്ടി വരാറില്ല. ചിട്ടയായ ജീവിതം വഴിയും ബ്രേസ് ഉപയോഗിച്ചും ഭൂരിഭാഗം ആളുകളും മുന്നോട്ടു പോകുന്നുണ്ട്.
8. തോളെല്ല് ഒരെണ്ണം കയറിയോ ഇറങ്ങിയോ അല്ലെങ്കിൽ ഉന്തിയോ ഇരിക്കുന്നത്, ശരീരത്തിന് ചരിവ്, ഇടുപ്പ് ഒരു വശം താഴ്ന്നിരിക്കുന്നത് എന്നിവയെല്ലാം രോഗലക്ഷണമാണ്.
എങ്ങനെ ഈ രോഗം നിയന്ത്രിക്കാം?
1. നട്ടെല്ലിന് ആയാസം കൊടുക്കുന്ന യാതൊന്നും ചെയ്യരുത്. ഒരു കാരണവശാലും ഭാരം എടുക്കരുത്! ഇരിക്കുമ്പോഴും നിവർന്ന് ഇരിക്കുക. ചെരിഞ്ഞ് ഇരിക്കരുത്.
2. ബാഗുമായി /ഭാരം ഉള്ള യാത്ര ചെയ്യുന്നവർ ഏതു വശത്താണോ ചെരിവ് / വളവ് ഉള്ളത്, അതിൻ്റെ എതിർ തോളിൽ അല്ലെങ്കിൽ കയ്യിൽ പിടിച്ചാൽ ആശ്വാസമായിരിക്കും.
3. 25 -40 ഡിഗ്രി വളവുള്ളവർക്ക് ഡോക്ടർ നിർദ്ദേശിക്കുന്ന brace ധരിച്ച് നിയന്ത്രിച്ചു നിർത്താം.
4. രോഗികൾ കിടക്കുമ്പോൾ കമിഴ്ന്നു കിടക്കരുത്. മലർന്നു കിടക്കുക. പിന്നെ, ഏതു വശത്തേക്ക് നട്ടെല്ല് വളയുന്നുവോ അതിൻ്റെ എതിർവശം കിടക്കയിൽ വരുന്ന രീതിയിൽ ചരിഞ്ഞു കിടക്കാം. മുട്ടിനിടയിൽ ഒരു ചെറിയ തലയണ വച്ചു ചരിഞ്ഞു കിടക്കുന്നത് ആയാസം കുറയ്ക്കും.
5. ഇരിക്കുമ്പോൾ hand rest, head rest ഉള്ള കസേരയിൽ കഴിവതും ഇരിക്കുക. ഓരോ അര മണിക്കൂറിലും എണീറ്റു നടക്കണം. അല്ലെങ്കിൽ നടുനിവർത്തി എണീറ്റു നിൽക്കണം.
6. ചാടിക്കയറാനും ചാടിയിറങ്ങാനും വെട്ടിത്തിരിയാനും പാടില്ല.
7. Vitamin D, Calcium എന്നിവ ശരീരത്തിൽ Normal range ൽ ഉണ്ടോ എന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. Vitamin D കുറവെങ്കിൽ ആഹാരത്തിലെ കാൽസ്യം ശരീരത്തിന് ആഗീകരണം ചെയ്യാൻ പറ്റില്ല. എല്ലുകൾ ദുർബലമായി Scoliosis കൂട്ടും.
Vitamin D പരിശോധന 900-1200 രൂപ വരെ ലാബ് വാങ്ങും. അതിനാൽ രാവിലെ പത്തിനു മുൻപും വൈകുന്നേരം നാലു കഴിഞ്ഞും ഉള്ള വെയിൽ തുറന്ന ജനാല / വരാന്തയിലോ ഇരുന്ന് കാലിലും കയ്യിലും കൊള്ളാൻ അനുവദിച്ചാൽ D യുടെ ക്ഷാമ സാധ്യത കുറയും.
Vitamin D 30- 100 IU /L normal range. പക്ഷേ, ഏകദേശം 70 മികച്ച നിലവാരമായി കണക്കാക്കുന്നു. 30 ൽ താഴ്ന്നാൽ വെയിൽ നിർബന്ധമായും കൊള്ളണം. അല്ലെങ്കിൽ ഡോക്ടറെ കണ്ട് D capsule / sachet എടുക്കണം.
8. എപ്പോഴും Soft feel ഉള്ള ക്യാൻവാസ് ഷൂ / ചെരിപ്പുകൾ ഉപയോഗിക്കണം. നട്ടെല്ലിന് ആയാസം, കുലുക്കം കുറയും.
9. ഏറ്റവും നല്ലൊരു നിയന്ത്രണ മാർഗ്ഗമാണ് അര മണിക്കൂർ കൈവീശിയുള്ള പ്രഭാത നടത്തം. ആഴ്ചയിൽ ചുരുങ്ങിയത് 4 ദിവസമെങ്കിലും വേണം.
10. രോഗത്തേക്കുറിച്ച് ജാഗ്രത വേണം. എന്നാൽ, ദുഃഖവും നിരാശയും മാനസിക പിരിമുറുക്കവും - എല്ലാ രോഗങ്ങളും കൂട്ടുന്ന പോലെ ഇതും കൂട്ടും.
11. അതിനാൽ ജീവിതം ലളിതവും എന്നാൽ സുന്ദരവുമായി ആസ്വദിക്കണം. രോഗം തീവ്രമാകില്ലെന്നുള്ള ശുഭാപ്തിവിശ്വാസം വേണം.
12. നർമ്മഭാവനയുള്ള ജീവിതം മരുന്നിൻ്റെ ഫലം ചെയ്യും. അതിനാൽ, എല്ലാ ദിവസവും comedy Film, TV comedy Shows 10 മിനിറ്റ് കാണുക. പൊട്ടിച്ചിരിക്കുക. സ്വന്തം മണ്ടത്തരങ്ങൾ പോലും ആസ്വദിക്കുക.
13. തണുപ്പുള്ള - പ്രദേശങ്ങൾ /വിദേശ രാജ്യങ്ങൾ ഒഴിവാക്കണം. ഇളം ചൂടു വെള്ളത്തിൽ കുളിക്കുക.
14. നട്ടെല്ലിന് ആയാസമില്ലാത്ത പഠനം, ജോലി തെരഞ്ഞെടുക്കുക.
15. രോഗത്തേക്കുറിച്ച് മറ്റുള്ളവരോടു പറയുന്നത് ഒഴിവാക്കിയാൽ നെഗറ്റീവ് സമീപനങ്ങൾ ഒഴിവാക്കാം. ചിലരുടെ comments മൂലം മനസ്സിടിയും.
16. ദേഷ്യവും സങ്കടവും മാറ്റി മുഖത്ത് പുഞ്ചിരി ഫിറ്റ് ചെയ്യുക.
17. ആയുർവേദത്തിൽ Scoliosis ചികിൽസയുണ്ട്. കോട്ടയ്ക്കൽ ആര്യവൈദ്യശാല (മലപ്പുറം ജില്ല) കേന്ദ്രത്തിൽ മികച്ച സേവനം ലഭ്യമാണ്.
ഗവ. ആയുർവേദ മെഡിക്കൽ കോളജിലും സമീപിക്കാം. പക്ഷേ, രോഗം തീവ്രമായെങ്കിൽ Modern medicine സഹായം വേണ്ടി വന്നേക്കാം.
18. യോഗയിൽ ചില യോഗാസനങ്ങൾ രോഗശമനം നൽകുമെങ്കിലും കൃത്യമായി രോഗനിർണയ ഭാഗങ്ങളും മറ്റും പാളിയാൽ രോഗം വഷളാകും. കാരണം, MBBS കഴിഞ്ഞ് Yoga യിലും അറിവുള്ളവർ കുറവാണ്.
19. കൊച്ചു നന്മകൾ രോഗി മറ്റുള്ളവർക്കു ചെയ്യുക. അതു പെരുകുമ്പോൾ മഹാവൈദ്യൻ (പ്രപഞ്ച സ്രഷ്ടാവ്) അത്ഭുതമായി തിരികെ രോഗശമനം എന്ന നന്മ ചെയ്യും!
20. എന്നും രാവിലെ എണീക്കുമ്പോൾ രോഗം കുറയുന്നതായി സങ്കല്പിക്കുക, വായ തുറന്ന് അത് പറയുക.
ഇതെല്ലാം സൂചകങ്ങൾ മാത്രം. ആഴത്തിലുള്ള അറിവിനായി രോഗികൾ വിദഗ്ധ ഡോക്ടറെ ദയവായി സമീപിക്കുമല്ലോ.
How to reduce Scoliosis disease?Written by Binoy Thomas, Malayalam eBooks-1042 - പരമ്പര -രോഗങ്ങൾ തടയാം - 14, PDF-https://drive.google.com/file/d/1R5xm03xRBkMAu5G9xCmwdKoIWZglO05D/view?usp=drivesdk
Comments